ഭക്ഷണം കഴിക്കുന്നതിനിടെ പണി കിട്ടുന്ന പല വാര്‍ത്തകളും നാം സ്ഥിരം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ഇതാ വളരെ ഭയാനകമായ ഒരു വാര്‍ത്തയാണ് യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാക്കോ ബെല്ലില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു വ്യക്തി ഭക്ഷണത്തിന് ഒപ്പം മൂക്കൂത്തി കഴിച്ചതായാണ് റിപ്പോര്‍ട്ട്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മൂക്കുത്തി ഭക്ഷണത്തില്‍ കിടക്കുകയും അത് അറിയാതെ അയാള്‍ ഭക്ഷണത്തിനൊപ്പം മൂക്കുത്തി കഴിക്കുകയും ആയിരുന്നു.
കടയില്‍ നിന്നും ഭക്ഷണം വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്തായിരുന്നു ഇയാള്‍ കഴിച്ചത്. കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ എന്തോ മൂര്‍ച്ചയുള്ളത് കുത്തുന്ന പോലെ തോന്നി. അസ്വസ്ഥത തോന്നിയതോടുകൂടി അദ്ദേഹം അത് തുപ്പി. അപ്പോളാണ് താന്‍ ചവച്ചുകൊണ്ടിരുന്നത് ഒരു മൂക്കുത്തി ആണെന്ന കാര്യം അദ്ദേഹം അറിഞ്ഞത്. ‘സംഭവത്തിന്റെ ശേഷം ദിവസങ്ങളോളം എനിക്ക് തൊണ്ടയ്ക്ക് വേദനയുണ്ടായിരുന്നു. മറ്റുള്ളവരും ഇത് അറിയണമെന്നു തോന്നിയത് കൊണ്ടാണ് ഞാന്‍ ഇത് ഷെയര്‍ ചെയ്യുന്നത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ ഞാന്‍ കടയുടെ മാനേജരുമായി ബന്ധപ്പെട്ടിരുന്നു’.

‘പക്ഷേ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അവരുടെ അടുക്കളയില്‍ നിന്നും ആ മൂക്കുത്തി ഭക്ഷണത്തില്‍ എത്താന്‍ ഒരു വഴിയുമില്ല എന്നാണ് അവര്‍ പറയുന്നത്. തുടര്‍ നടപടികള്‍ നടത്താമെന്ന് എനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മാനേജര്‍ കുറച്ചുകൂടി സത്യസന്ധത പുലര്‍ത്തേണ്ടതാണ്, ഇത് വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. അവരുടെ ഭാഗത്തുനിന്നും നഷ്ടപരിഹാരം ലഭിക്കുന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്. ഒരു പക്ഷേ അവര്‍ അതിനുപകരം അവരുടെ കടയുടെ കൂപ്പണുകള്‍ ആയിരിക്കും നല്‍കുന്നത്, പക്ഷേ ഇത്തരം ഒരു സംഭവത്തിന്റെ തീവ്രത മനസ്സിലാക്കുകയാണെങ്കില്‍ അവര്‍ ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’. ഭക്ഷണം കഴിച്ച ആള്‍ പറയുന്നു.
















