ഭൂരിഭാഗം പേരെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കും അധികം എണ്ണയും ബാക്ടീരിയയും അടിയുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖത്ത് പാടുകളും ഇവ അവശേഷിപ്പിക്കുന്നു. പലകാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും എല്ലാം മുഖക്കുരു ഉണ്ടാവുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരുവിന് കാരണമാകുന്നു. മുഖക്കുരു ഒരിക്കലും പൊട്ടിച്ചു കളയരുത്. ഇവ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും. കൂടാതെ ചര്‍മ്മം വളരെയധികം സ്‌ക്രബ് ചെയ്യുന്നതും കഴുകാത്തതോ വൃത്തിയില്ലാത്തതോ ആയ കൈകള്‍ കൊണ്ട് മുഖക്കുരു സ്പര്‍ശിക്കുന്നതും ഇതിനെ സങ്കീര്‍ണ്ണമാക്കുന്നു.
മുഖത്തിന്റെ അനുചിതമായ ശുദ്ധീകരണം, മുഷിഞ്ഞ തുണി ഉപയോഗിച്ച് മുഖത്തെ വെള്ളം, വിയര്‍പ്പ് എന്നിവ തുടയ്ക്കുക, മേക്കപ്പ് നന്നായി വൃത്തിയാക്കാതേയോ മേക്കപ്പ് ധരിച്ച് ഉറങ്ങുകയോ ചെയ്യുന്നത്, വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതുമെല്ലാം മുഖക്കുരു വഷളാക്കും. വീട്ടുവൈദ്യങ്ങളോ മരുന്നുകളോ കൂടാതെ മുഖക്കുരു സ്വാഭാവികമായി ചികിത്സിക്കാനുള്ള പോംവഴികളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
മുഖത്തിന്റെ ശരിയായ ശുദ്ധീകരണം
മുഖം ശരിയായ രീതിയില്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ ആളുകള്‍ക്ക് മുഖം കഴുകാന്‍ മടിയാകും. ഇത് ചര്‍മ്മത്തില്‍ അഴുക്കും മൃതചര്‍മ്മവും അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് രോമകൂപങ്ങളുടെ വളര്‍ച്ചയിലേക്കും മുഖക്കുരുവിലേക്കും നയിക്കുന്നു. ദിവസത്തില്‍ രണ്ടുതവണയെങ്കിലും മുഖം കഴുകുന്നത് ഉറപ്പാക്കുക.
ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍
ചില ആളുകള്‍ക്ക് അമിതമായ ചര്‍മ്മ സംരക്ഷണ ദിനചര്യ അവരുടെ ചര്‍മ്മത്തിന് സമ്മര്‍ദ്ദം ഉണ്ടാക്കാം. വളരെയധികം ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നത് അമിതമായ എണ്ണയുടെയും ബാക്ടീരിയയുടെയും വളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍, ചുരുങ്ങിയ ചര്‍മ്മ സംരക്ഷണ ദിനചര്യ പിന്തുടരുന്നത് നിങ്ങള്‍ക്ക് സഹായകമായേക്കാം. ശുദ്ധീകരണം, നേരിയ തോതില്‍ പുറംതള്ളല്‍, ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യല്‍ എന്നിവയിലൂടെ ആരംഭിക്കാം. തുടര്‍ന്ന് നല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് മുഖം പാളിയാക്കാം.
ആരോഗ്യകരമായ ഭക്ഷണം
ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ സ്വാഭാവിക തിളക്കം തടയുകയും ചര്‍മ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. അതുപോലെ, എരിവും എണ്ണയുമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് എണ്ണ ഉത്പാദിപ്പിക്കുകയും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു.
അതിനാല്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ ധാതുക്കള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങുക. അത് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും തിളക്കം നല്‍കുകയും ചെയ്യും.
ജലാംശം
ജലാംശം നിലനിര്‍ത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും തടയുന്നു. വെള്ളം ശരീരത്തിലും ചര്‍മ്മത്തിലുടനീളമുള്ള രക്തത്തിലെ ഓക്‌സിജന്റെ ഒഴുക്കും വര്‍ധിപ്പിക്കുന്നു. ഇത് നിങ്ങള്‍ക്ക് വ്യക്തമായ നിറം നല്‍കുന്നു. വെള്ളം ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും ചര്‍മ്മ സുഷിരങ്ങളില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത തടയുകയും ചെയ്യുന്നു.
വ്യായാമം
വ്യായാമം നിങ്ങളുടെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാനുള്ള സാധ്യത തടയുകയും ചെയ്യുന്നു. ഒരു നല്ല വര്‍ക്ക്ഔട്ട് സെഷന്‍ അധിക വിയര്‍പ്പിലൂടെ അഴുക്ക് ഒഴിവാക്കാന്‍ സഹായിക്കുന്നു. പതിവ് വ്യായാമം മുഖക്കുരുവിന്റെ മറ്റൊരു കാരണമായ സമ്മര്‍ദ്ദം കുറയ്ക്കുന്നു.
content highlight: skin-care-tips