Television

‘എത്ര കണ്ടാലും മടുക്കില്ല, ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ്സ് വേണം’; ഗബ്രിയും ജാസ്മിനും ബെംഗളൂരുവില്‍ | gabri-and-jasmine-went-to-bangalore

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു യുട്യൂബറായ ജാസ്മിൻ ജാഫർ. മത്സരത്തിൽ മൂന്നാം സ്ഥാനമാണ് നേടാനായത്. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ​ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ​ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.

സൗഹൃ​ദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ​ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ​ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്. ​

ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ​ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറ‍ഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ‌ അമീറായിരുന്നു.

എന്നാൽ ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.

മത്സരത്തിന് ശേഷം തന്റെ ജീവിതവുമായി അടിച്ച് പൊളിക്കുകയാണ് ജാസ്മിന്‍. ബിഗ് ബോസിന് പുറത്തിറങ്ങിയാൽ ഇരുവരും പിരിയുമെന്ന് എല്ലാവരും പറഞ്ഞിരുന്നെങ്കിലും പുറത്തെത്തിയ ശേഷവും ഇവർ സൗഹൃദം തുടരുകയാണ്. ഇരുവരും ഒരുമിച്ച് എത്തുന്ന വീഡിയോയക്ക് ധാരാളം വ്യൂസും ലഭിക്കാറുണ്ട്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള വീഡിയോ ആണ് വൈറൽ ആവുന്നത്. ബെംഗളൂരു പോയത് എന്തിനാണ്, കുറച്ച് വിശേഷങ്ങൾ പറയാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് ജാസ്മിൻ വീഡിയോ പങ്കുവെച്ചത്.

ബെംഗളൂരിവിൽ എത്തിയ വിശേഷമാണ് ഗബ്രിയും ജാസ്മിനും പങ്കുവെയ്ക്കുന്നത്. ജാസ്മിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഡ്രൈവ് ചെയ്താണ് താനും ജാസ്മിനും ബെംഗളൂരിവിൽ എത്തിയത് എന്നാണ് ഗബ്രി പറയുന്നത്. സായ് കൃഷ്ണയും റെസ്മിനും ഉണ്ടായിരുന്നു.

ഒരു പ്രൊമോഷന്റെ കാര്യത്തിനാണ് തങ്ങൾ വന്നതാണെന്നാണ് ജാസ്മിൻ പറയുന്നത്. ഗബ്രിയാണ് വീഡിയോ എടുക്കുന്നത്, എന്നാൽ തന്റെ യൂട്യൂബിലാണ് വീഡിയോ പോസ്റ്റ് ചെയ്യുക എന്ന് ജാസ്മിൻ പറയുന്നുണ്ട്.

അതേ സമയം, ഫ്ലവർ ബൊക്കെ ​ഗബ്രി ജാസ്മിന് നൽകുന്നുണ്ട്. ആ സമയത്ത് ഇത് കണ്ടാൽ ​ഗബ്രി ജാസ്മിനെ പ്രോപ്പോസ് ചെയ്തുവെന്ന് ആളുകൾ പറയുമെന്ന് സായി പറയുന്നുണ്ട്. നീ എന്തിനാണ് ഇത് വാങ്ങിച്ചത് എന്ന് ജാസ്മിൻ ​ഗബ്രിയോട് ചോദിക്കുന്നുണ്ട് എനിക്ക് ഇത് ഇഷ്ടമായത് കൊണ്ടാണ് എന്നാണ് ​ഗബ്രി പറയുന്നത്. നിരവധി പേരാണ് പുതിയ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോസ് എത്ര കണ്ടാലും മടുക്കത്തില്ല ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ്സ് വേണം മേഡ് ഫോർ ഇച്ച് അതർ എന്നിങ്ങനെ വിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

content highlight: gabri-and-jasmine-went-to-bangalore