45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. ഇപ്പോളിതാ ബറോസിന്റെ പുതിയൊരു അപ്‌ഡേറ്റാണ് ചര്‍ച്ചയാകുന്നത്. ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ അവസാന ഘട്ടത്തില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ബറോസിന്റെ റിലീസ് സെപ്റ്റംബര്‍ 12നാണ്. മോഹന്‍ലാലിന്റെ ബറോസ് സിനിമയുടെ ട്രെയിലര്‍ സെപ്തംബര്‍ ആറിനായിരിക്കും പുറത്തുവിടുകയെന്നാണ് പുതിയ അപ്‌ഡേറ്റ്. മോഹന്‍ലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്.
അമേരിക്കയിലെ ലോസാഞ്ചലസിലാണ് സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാന ഭാഗം പൂര്‍ത്തിയായത്. ബറോസിന്റെ സ്‌പെഷല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലാന്‍ഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തില്‍ ആദ്യം പരീക്ഷിച്ചത്.
ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.