Celebrities

”നാല് പെൺമക്കളെ വളർത്തുവാൻ വേണ്ടി അഭിനയമല്ലാതെ പല പണികളും കൃഷ്ണകുമാർ ചെയ്തിട്ടുണ്ട്”,സിന്ധു കൃഷ്ണ |Sindhu Krishna talkes her husband

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. നിരവധി ആരാധകരും ഈയൊരു കുടുംബത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ആരാധകർ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്. നാല് പെൺമക്കളുള്ള കൃഷ്ണകുമാർ തന്റെ പെൺമക്കളുടെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. നാലു പെൺമക്കളെയും യാതൊരു കുറവുകളും ഇല്ലാതെയാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും വളർത്തിയത്. സിനിമയിലും സീരിയലിലും ഒക്കെ സജീവ സാന്നിധ്യമായിരുന്നു കൃഷ്ണകുമാർ എങ്കിലും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് ഭാര്യ സിന്ധു.

കുട്ടികളെ വളർത്തുവാൻ വേണ്ടി അഭിനയമല്ലാതെ പല പണികളും അച്ഛൻ കൃഷ്ണകുമാർ ചെയ്തിട്ടുണ്ട് എന്ന് ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ ഒരു ചോദ്യോത്തര വേളയിൽ ഭാര്യ സിന്ധു പറഞ്ഞിരുന്നു. എന്നാൽ മക്കളെ വളർത്തുവാൻ കൃഷ്ണകുമാർ ആരുടെയും മുന്നിൽ കൈ നീട്ടിയിരുന്നില്ല. പരസ്യചിത്ര നിർമ്മാണം, പരസ്യ ബോർഡുകൾ, റോഡ്സൈനുകളുടെ പണി,ട്രേഡിങ് തുടങ്ങി നിരവധി ജോലികളാണ് ഭർത്താവ് മക്കളെ വളർത്തുവാൻ വേണ്ടി ചെയ്തത് എന്ന് സിന്ധു പറയുന്നു. ഇനിയും എന്ത് ചെയ്യണം എന്നാണ് താനും ഭർത്താവും ചിന്തിക്കുന്നത്.

ഓരോരോ ജോലികളിൽ മുഴുകുന്നത് കൊണ്ട് തന്നെയാണ് താനും ഭർത്താവും ഇന്നും ചെറുപ്പമായി നിലനിൽക്കുന്നത്. ഇനിയും കൂടുതൽ ജോലികൾ ചെയ്യാൻ സാധിക്കുകയാണെങ്കിൽ അതിലും സന്തോഷം കണ്ടെത്തുകയാണ് ഞങ്ങൾ. ഒരിക്കൽ തന്റെ പഠന ആവശ്യത്തിന് വേണ്ടി അമ്മയുടെ സ്വർണം പണയം വെച്ചതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ അഹാനെയും തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. മക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കളാണ് സിന്ധുവും കൃഷ്ണകുമാറും.. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ഇവർ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഈ കുടുംബത്തിലുള്ള എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇവരുടെ പ്രധാന വരുമാന മാർഗ്ഗവും യൂട്യൂബ് ചാനൽ തന്നെയാണ്. നിരവധി വ്യൂവേഴ്സ് ആണ് ഇവരുടെ വീഡിയോയ്ക്ക് ഉള്ളത്.. യൂട്യൂബിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മൂത്തമകളായ അഹാനയുടെ ചാനലാണ് വളരെ മികച്ച ഉള്ളടക്കമുള്ള വീഡിയോകളാണ് താരം പങ്കുവെക്കുന്നത് എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്.