Viral

വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരു വീട് വാങ്ങി; പക്ഷേ പേടിച്ച് വേണം ഇവിടെ ജീവിക്കാന്‍!-buy a house, lived here in fear

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ധാരാളം കാശ് ചിലവുള്ള ഒരു കാര്യം കൂടി ആയതിനാല്‍ നിരവധി പേരാണ് പല ഇന്‍വെസ്റ്റ്‌മെന്റിലും ഇട്ട് വര്‍ഷങ്ങളോളം കാത്തിരുന്ന് ഒരു വീട് വയ്ക്കുകയോ അല്ലെങ്കില്‍ മേടിക്കുകയോ ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആറ്റുനോറ്റിരുന്ന് ഒരു വീട് വാങ്ങിച്ചതിനുശേഷം അവിടെ ഞെട്ടിക്കുന്ന എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.. അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ ഇതാ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി.

ഓഡ്രി എന്ന് പേരുളള ഒരു യുവതി സ്വന്തമായി സ്വരുക്കൂട്ടിയ ഓരോ രൂപയും ചേര്‍ത്തുവെച്ച് വര്‍ഷങ്ങളോളം കാത്തിരുന്ന് ഒരു വീട് വാങ്ങി. പക്ഷേ വീട്ടിലേക്ക് ചെന്ന ദിവസം തന്നെ ഒരു മോശം അനുഭവമാണ് യുവതിക്ക് ആ വീട് സമ്മാനിച്ചത്. വീടിന്റെ യൂട്ടിലിറ്റി റൂമില്‍ എത്തി അവിടെ വിരിച്ചിരുന്ന ഒരു കാര്‍പെറ്റ് ഉയര്‍ത്തി നോക്കിയപ്പോള്‍ കാര്‍പെറ്റിന്റെ അടിയില്‍ ചുമന്ന നിറത്തിലുള്ള ഒരു ദ്രാവകം പടര്‍ന്നു കിടക്കുന്നു. അതോടൊപ്പം തന്നെ ആ ദ്രാവകത്തില്‍ ചവിട്ടി നടന്നിരിക്കുന്ന ആരോ ഒരാളുടെ കാല്‍പ്പാടുകളും അവിടെ കണ്ടു. രക്തം പോലെ തോന്നിക്കുന്ന ദ്രാവകത്തില്‍ ചവിട്ടിയ കാല്‍പ്പാടുകള്‍ കണ്ട് ആ സ്ത്രീ ഭയന്നു. ഇനി പെയിന്റ് ആയിരിക്കാം എന്നും അവള്‍ ചിന്തിച്ചു. ടിക്ടോക്കിലൂടെ യുവതി തന്റെ വീട്ടിലെ ഫോട്ടോയും അനുഭവവും പങ്കുവെച്ചു.

പലതരത്തിലുള്ള സംശയങ്ങള്‍ ഉള്ളതിനാല്‍ സംശയങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി യുവതി പോലീസുമായി ബന്ധപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചതും, പോലീസ് വീട്ടിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. സംശയാസ്പദമായി ആരും ഇവിടേക്ക് വന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ യുവതിയോട് പറഞ്ഞു. എന്നിട്ടും സംശയം മാറാത്ത യുവതി പരിശോധനയ്ക്കായി കുറെ ആള്‍ക്കാരെ ഒക്കെ വിളിച്ചു വരുത്തുകയും ചെയ്തു. പക്ഷേ ഇതില്‍ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീടിന്റെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റ്‌സുമായി എത്തിയത്. വീട്ടില്‍ നിന്നും വേഗം മാറി താമസിക്കൂ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

 

 

 

Latest News