Novel

പ്രണയമഴ ഭാഗം 37/pranayamazha part 37

പ്രണയമഴ

ഭാഗം 37

ഗൗരി ഉണർന്ന് കുളി കഴിഞ്ഞു അടുക്കളയിലേക്ക് വന്നു..

ആഹ്… ഗൗരി മോളെ… നീ അവിടെയും ഈ സമയത്ത് ആണോ ഉണരുന്നത്.

അല്ല അമ്മേ… ഇന്നലെ ആണെങ്കിൽ വൈകി അല്ലെ കിടന്നു ഉറങ്ങിയത്.. അതാണ് എഴുനേൽക്കാൻ ലേറ്റ് ആയതു…. അവിടെ എന്നും കാലത്തെ 5മണിക്ക് ഉണർന്ന് അമ്മ പൂജാ മുറിയിൽ വിളക്ക് കൊളുത്തും…

അടുക്കളയിൽ കിടന്ന  ഒരു കസേരയിൽ ഇരുന്നു കൊണ്ട് ഗൗരി അമ്മ കൊടുത്ത ചായയും മേടിച്ചു കുടിച്ചു കൊണ്ട് വിശേഷങ്ങൾ ഒക്കെ പറയുക ആണ്..

. അവിടെ എല്ലാവരും സ്നേഹം ആണോ മോളെ… അമ്മയ്ക്ക് ആണെങ്കിൽ ആകെ ഒരു പേടി ആയിരുന്നു.

അയ്യോ എന്റെ അമ്മേ….. എന്തിനു പേടിക്കുന്നത് അമ്മ… അവിടെ എല്ലാവരും വളരെ സ്നേഹം ആണ്… ഒരു കുഴപ്പവും ഇല്ല… മുത്തശ്ശിയും അമ്മയും നീലിമ ചേച്ചിയും ഒക്കെ എന്നോട് ഒരുപാട് സ്നേഹത്തോടെ ആണ് പെരുമാറുന്നത്.

അത് കേട്ടു കൊണ്ട് ആണ് ലക്ഷ്മി യും അവിടേക്ക് വന്നത്…

കുഞ്ഞിന് എങ്ങനെ ഉണ്ട് ചേച്ചി…

കുറവുണ്ട് മോളെ… ആഹ് പിന്നെ അമ്മേ… ഞാനും എന്നാൽ ദീപേട്ടന്റെ കൂടെ പോകുവാ കെട്ടോ.. ഒരാഴ്ച ആയി ലീവ് എടുത്തിട്ട്…..

പെൺകുട്ടികളെ കെട്ടിച്ചു വിട്ടാൽ പിന്നെ ഇങ്ങനെ ആണ് എല്ലാ വീട്ടിലെയും അവസ്ഥ… ഇനി ഇപ്പോൾ ഞാനും അച്ഛനും മാത്രം….

അമ്മ വിഷമിക്കണ്ട.. ഞാനും ഗൗരി യും മാറി മാറി വന്നോളാം.. തനിച്ചായി എന്ന് ഒന്നും ഓർക്കേണ്ട…..
ലക്ഷ്മി ആണെങ്കിൽ അമ്മയെ സമാധാനിപ്പിച്ചു.

ഗൗരി….

ഹരി വിളിക്കുന്നത് കേട്ടതും ഗൗരി വേഗം അവന്റെ അടുത്തേക്ക് കയറി പോയി.

എടൊ….. താൻ എന്റെ കൂടെ കാലത്തെ വരുന്നുണ്ടോ…

ഇല്ല്യ…. ഞാൻ രണ്ടു ദിവസം ഇവിടെ നിന്നിട്ട് വരുന്നുള്ളു..

ആഹ്ഹാ.. അത് ഒക്കെ തന്നെ അങ്ങ് തീരുമാനിച്ചാൽ മതിയോ….

മതി…. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം….

ദേ… തുടങ്ങി… ഇതാണ് തന്റെ കുഴപ്പം… ഈ അഹങ്കാരം കൊള്ളില്ല കെട്ടോ ഗൗരി…

അവൻ തന്റെ മുറിയിലെ വെള്ളം അവളുടെ മുഖത്തേക്ക് കുടഞ്ഞു കൊണ്ട് പറഞ്ഞു..

ചെ… എന്താ ഈ കാണിച്ചത്… അവൾ ദേഷ്യത്തോടെ മുഖത്തെ വെള്ള തുള്ളികൾ കൈ കൊണ്ട് തുടച്ചു….

വേഗം പോയി ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെയ്ക്കു.. എനിക്ക് ഷാർപ് 9.30ക്ക് ഒരു കോൺഫറൻസ് കാൾ ഉണ്ട്…

ഗൗരി പെട്ടന്ന് തന്നെ ഇറങ്ങി പോയി.

ഹരിയും ദീപനും ലക്ഷ്മിയും ഒക്കെ കാലത്തെ കാപ്പി കുടി കഴിഞ്ഞു പോകാനായി റെഡി ആയി ഇറങ്ങി വന്നു..

 

ഹരി ഓഫീസിൽ പോയിട്ട് വരുമ്പോളേക്കും റെഡി ആയി നിൽക്കുവാൻ ആണ് അവൻ ഗൗരിയോട് പറഞ്ഞിരുന്നത്.

അവൾ പാതി സമ്മതത്തിൽ തലയാട്ടി..

തീർത്ഥയു ദേവൂവും ലക്ഷ്മി യുടെ ഒപ്പം കാറിൽ കയറി. പോകും വഴി അവരെ ഇറക്കാം എന്ന് ദീപൻ പറഞ്ഞു.

അങ്ങനെ എല്ലാവരും യാത്ര പറഞ്ഞു പോയതും ആകെ ഒരു ശൂന്യത പോലെ തോന്നി ഗൗരിക്ക്..

കുറച്ചു സമയം അവൾ അച്ഛനും അമ്മയും ഒക്കെ ആയി സംസാരിച്ചു ഇരുന്നു..

ഇടക്ക് ഒരു തവണ നന്ദുന്റെ മെസ്സേജ് വന്നു…

അവളെ കാണാതെ പോകുവോ എന്നായിരുന്നു മെസ്സേജ്.

ഇല്ല.. ഉടനെ വരാം എന്ന് ഗൗരി അവൾക്ക് മറുപടി യും കൊടുത്തു.

അച്ഛൻ കൃഷിയിടത്തിലേക്കു വരെ പോയിട്ട് വരാം എന്ന് പറഞ്ഞു ഒരു കൈകോട്ടും ആയി ഇറങ്ങി…

കുറച്ചു കഴിഞ്ഞതും ഗൗരി വേഗം നന്ദുനെ കാണാനായി അവിടേക്ക് പോയി.

അഭിയേട്ടൻ അവിടെ കാണുമോ ആവോ… വേണ്ടായിരുന്നു എന്ന് അവൾ മനസിൽ ഓർത്തു…

അവിടെ ചെന്നപ്പോൾ ഭാഗ്യത്തിന് നന്ദു മാത്രമേ ഉണ്ടായിരുന്നു ഒള്ളൂ..

അവളുടെ അച്ഛനും അമ്മയും ആരുടെയോ വേണ്ടപ്പെട്ടവരുടെ കല്യാണത്തിൽ പങ്കെടുക്കാനായി പോയത് ആയിരുന്നു.

ടി ഗൗരി…. ഓടി വന്നു നന്ദു അവളെ കെട്ടി പിടിച്ചു.

നീ പോയിട്ട് ഒരുപാട് ദിവസം ആയത് പോലെ തോന്നുവാ….

പോടീ.. അതൊക്കെ നിന്റെ തോന്നൽ ആണ്…

ഗൗരി അകത്തേക്ക് കയറി.

രണ്ടാളും കൂടെ സോപനത്തിൽ ഇരുന്നു.

പറയെടി നിന്റെ വിശേഷം ഒക്കെ… ഹരിയേട്ടൻ എന്ത് പറയുന്നു…. രണ്ടാളും കൂടെ പമ്മി ഇരുന്നു പാല് കുടിച്ചിട്ട്……. എനിക്ക് ഒരിക്കലും വിശ്വാസം ഇല്ലായിരുന്നു കെട്ടോ..

നന്ദുവിന്റെ വാക്കുകൾ കേട്ട് ഗൗരി വെറുതെ ചിരിച്ചു കൊണ്ട് ഇരുന്നു..

എന്നാലും എന്റെ ഗൗരി… നീ എന്നോട് പോലും പറയാതെ ഇരുന്നത് കുറച്ചു കഷ്ടം ആയി പോയി…. നിന്നെ ഞാൻ സമ്മതിച്ചു…. നന്ദു തന്റെ രണ്ടു കൈകളും കൂപ്പി കൊണ്ട് അവളുടെ മുന്നിൽ നമസ്കരിച്ചു കാണിച്ചു.

ഗൗരിയുടെ മൗനത്തിലും നന്ദു വാചല ആകുക ആണ്…

 

നന്ദു ഇന്ന് ഈവെനിംഗ് അഭിയുടെ ഒക്കെ വീട്ടിലേക്ക് പോകുവാണ്.. ഇവിടെ ഗൗരി യും ഇല്ലാത്തത് കൊണ്ട് ആകെ ബോർ ആണ് എന്ന് അവൾ പറഞ്ഞു…

നീ എങ്ങനെ പോകും… ഒറ്റയ്ക്കാണോ….?

ഹേയ് അല്ലടി… അഭിയേട്ടൻ വന്നിട്ടുണ്ട്…. ടൗണിൽ വരെ പോയത് ആണ്.. ഇപ്പോൾ വരും..

അത് കേട്ടതും ഗൗരിക്ക് ആകെ എന്തോ ഒരു ബുദ്ധിമുട്ട് പോലെ..

ഇനിയും അഭിയേട്ടനെ ഫേസ് ചെയ്യാൻ പറ്റില്ല… പാവം… അന്ന് ഫോൺ വിളിച്ചു തന്നോട് ഒരുപാട് സങ്കടത്തോടെ സംസാരിച്ചത് ഓർത്തപ്പോൾ അവൾക്ക് മനസിൽ പിന്നെയും ഒരു നീറ്റൽ പോലെ.

ഗൗരി… ടി.. നീ ഇത് ഏത് ലോകത്ത് ആണ്… ഇങ്ങോട്ട് വന്നെ.. ഞാൻ കുറച്ചു രഹസ്യങ്ങൾ ഒക്കെ നിന്നോട് ചോദിച്ചു മനസിലാക്കണം എന്ന് കരുതി ഇരിക്കുക ആയിരുന്നു..

നന്ദു ആണെങ്കിൽ അവളുടെ കൈയ് പിടിച്ചു വലിച്ചു അകത്തേക്ക് പോയി.

എന്താടി… യ്യോ… എന്റെ കൈ വേദനിക്കുന്നു.

ഗൗരി അവളുടെ പിടിത്തം വിടുവിച്ചു.

ടി…. ഈ ആദ്യ രാത്രി എന്നൊക്ക പറയുന്നത് ഫിലിംമിൽ കാണുന്നത് പോലെ ആണോ.. നീ സെറ്റ്മുണ്ട് ഒക്കെ ഉടുത്തു മുല്ലപ്പൂവോക്കെ ചൂടി ആണോ ചെന്നത്…

നന്ദു തന്റെ സംശയം പതുക്കെ ശബ്ദം താഴ്ത്തി ഗൗരിയോട് ചോദിച്ചു..

എന്റെ നന്ദു… നീ വേറെ എന്തെങ്കിലും ചോദിക്ക്… അവളുടെ ഓരോ വാർത്തമാനങ്ങള്…. ഗൗരി അവളെ നോക്കി കണ്ണുരുട്ടി.

ഓഹ്.. പറയാൻ വിഷമം ആണെങ്കിൽ വേണ്ട…. നമ്മൾ ഒക്കെ ഇപ്പോ അന്യ ആയി….

നന്ദു ആണെങ്കിൽ മുഖത്ത് ഒരുപാട് സങ്കടം വാരി വിതറി കൊണ്ട് പറഞ്ഞു.

എടി… നീ വേറെ വല്ലതും പറയു… എനിക്ക് പോണം…. ഗൗരി ധൃതി വെച്ച്.

. അപ്പോളേക്കും മുറ്റത്തു ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു…

അഭിയേട്ടൻ വന്നു… നീ വാടി ഗൗരി..

നന്ദുവിന്റെ പിന്നാലെ ഗൗരിയും റൂമിൽ നിന്നു ഇറങ്ങി.

ഗൗരിയെ കണ്ടതും അവന്റെ മുഖം പ്രകാശിച്ചു.

ഗൗരി എപ്പോൾ എത്തി.

കുറച്ചു സമയം ആയി…. പോകാൻ തുടങ്ങുവാരുന്നു..

മ്മ്…. ഗൗരിക്ക് സുഖം അല്ലെ….
അവന്റെ ശബ്ദം ഇടറിയോ എന്ന് അവൾക്ക് തോന്നി.

അതെ….

അവൾ മറുപടി കൊടുത്തു.

നന്ദു…. ഗൗരിക്ക് എന്ത് കൊടുത്തു വന്നിട്ട്…..

അയ്യോ… ഞാൻ ജ്യൂസ്‌ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ആണ് ഇവൾ വന്നത്..
എടി… ഞാൻ ഇപ്പോൾ വരാമേ…നന്ദു അകത്തേക്ക് ഓടി പോയി.

ഒരു വേള അഭിയുടെയും ഗൗരിയുടെയും കണ്ണുകൾ കോർത്തു.

ഹരി വന്നിട്ട് പോയോ…?

അഭിയേട്ടൻ ഹരിയെ അറിയുമോ..?

ഇല്ല്യ… എന്തെ?

അല്ല പേര് ചോദിച്ചത് കൊണ്ട്….

അത് നന്ദു പറഞ്ഞത് ആണ്….

മ്മ്…..

ഗൗരി ഇന്ന് തിരിച്ചു പോകുമോ…

പോകും അഭിയേട്ടാ… ഹരി എന്നേ വിളിക്കാം എന്ന് ആണ് പറഞ്ഞത്.

അവളുടെ കഴുത്തിൽ കിടന്ന താലിയിലേക്ക് അവന്റെ മിഴികൾ പാഞ്ഞു.

തന്റെ പെണ്ണായി, താൻ ചാർത്തിയ താലിയും, നെറുകയിൽ സിന്ദൂരവും അണിഞ്ഞു, ഇവൾ വരുന്നതായി എത്ര തവണ സ്വപ്നം കണ്ടു….

ഒടുവിൽ……

അവന്റെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് നന്ദു അവർക്ക് കുടിക്കുവാൻ ഉള്ള ജ്യൂസ്‌ ആയിട്ട് വന്നു…

ടി… നിനക്ക് പോകാൻ തിരക്ക് ഉണ്ടോ..ഞാൻ ബിരിയാണി വരുത്തിക്കാം…..

വേണ്ട നന്ദു… അതൊക്കെ പിന്നീടു ആകാം….

ശോ.. നീ ഇത്രയും പെട്ടന്ന് പോകാൻ ആണോ വന്നത്…

ഞാൻ ഇനിയും വരാം നന്ദു…. നീ ടെൻഷൻ ആവണ്ട..

ഗൗരി ഒറ്റ വലിയ്ക്ക് ജ്യൂസ്‌ കുടിച്ചു തീർത്തിട്ട് പോകാനായി ഇറങ്ങി.

എടി… ദേ.. ആ ചാമ്പങ്ങ ഒരുപാട് ഉണ്ടായി കിടപ്പുണ്ട്… നിനക്ക് വേണമെങ്കിൽ കുറച്ചു കൊണ്ട് പൊയ്ക്കോ..

ഗൗരി ചാമ്പ മരത്തിലേക്ക് നോക്കി.

അറിയാതെ അഭിയേയും..

നിനക്ക് വേണോ ഗൗരി.. ഞാൻ കവർ എടുത്തു വരാം..

വേണ്ട നന്ദു… ഹരീടെ വീട്ടിലും ഒരു പാട് ഉണ്ട്….

അതും പറഞ്ഞു കൊണ്ട് ഗൗരി രണ്ടാളോടും യാത്ര പറഞ്ഞു അവിടെ നിന്നു ഇറങ്ങി..

അവളുടെ പോക്കും നോക്കി കൊണ്ട് അഭി നിന്നു..

അവനു ഒരുപാട് അവളെ സ്നേഹിച്ചിരുന്നു എന്ന് നന്ദുനു മനസിലായി..

******

അമ്മാളു ആണെങ്കിൽ അന്ന് കോളേജിൽ എത്തിയപ്പോൾ ഡോൺ വന്നിട്ടുണ്ടോ എന്ന് ആണ് ആദ്യം തിരഞ്ഞത്.

എന്നും അവൻ ക്യാമ്പസിന്റെ അകത്തു ഉള്ള ഒരു നെല്ലിമരത്തിന്റെ ചുവട്ടിൽ ആണ് നിൽക്കുന്നത്…

പക്ഷെ അവൻ അവിടെ ഇല്ലായിരുന്നു..

അമ്മാളുവിന്റെ മിഴികൾ ആ ക്യാമ്പസ് മുഴുവനും ഓടി നടന്നു..

പക്ഷെ ഡോണിനെ മാത്രo കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല.

എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് അവൾ ഓർത്തു. ഒരുപക്ഷെ ആ നശിച്ച സ്വപ്നം ആകും എന്ന് അവൾ വിശ്വസിച്ചു.

ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഉള്ള ഇന്റർവെൽ ടൈം..

കുറച്ചു കുട്ടികൾ വരാന്തയിൽ കൂടി വേഗത്തിൽ നടക്കുന്നു… എന്തൊക്കെയോ അടക്കി പറച്ചിലുകൾ… ചിലർ ഒക്കെ തന്റെ ക്ലാസ്സിലേക്ക് നോക്കുന്നു..

അമ്മാളുവിന്റെ നെഞ്ചിടിപ്പിന് വേഗത ഏറി..

അപ്പോളേക്കും ദേവ് അവർക്കരികിലേക്ക് ഓടി വന്നു..

ടി മാളവിക…..

എന്താടാ….

നീ ഏത് ദൈവത്തോട് ആടി പ്രാർത്ഥിച്ചത്..

എന്ത്…

അല്ല ആ ഡോൺ ന്റെ ശല്യം തീരാൻ..

എന്താടാ… ഡോണിനു എന്ത് പറ്റി..

അവൾ പോലും അറിയാതെ അവളുടെ ശബ്ദം ഉയർന്നു.

ങേ.. അപ്പോൾ നിങ്ങൾ ആരും ഒന്നും അറിഞ്ഞില്ലേ…

ദേവ് പറഞ്ഞതും കുറച്ചു കുട്ടികൾ അവന്റെ വട്ടം കൂടി..

ഇല്ല… എന്താടാ.. നീ പറയു..

ആ ഡോൺ ഇന്ന് വെളുപ്പിനെ ആക്‌സിഡന്റ് ആയി….ഇവിടെ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്…എന്താ പറ്റിയത് എന്ന് ഒന്നും എനിക്ക് വ്യക്തമായി അറിയില്ല..

നോ…… അമ്മാളു ഒറ്റ അലർച്ച ആയിരുന്നു.. ക്ലാസ്സിൽ ഇരുന്ന എല്ലാവരും ഞെട്ടി പോയി..

നിഹ…. അവനു എന്താ പറ്റിയത് എന്ന് ഒന്ന് നീ ആരോടേലും ചോദിക്കുമോ. പ്ലീസ്… കരഞ്ഞു കൊണ്ട് പറയുന്ന അമ്മാളുവിനെ എല്ലാവരും നോക്കി..

ഇനി അവളുടെ ചേട്ടന്മാർ ആരെങ്കിലും എന്തെങ്കിലും പണി കൊടുത്തോ… അതാണ് കുറച്ചു കുട്ടികൾ അടക്കം പറയുന്നത്.

അപ്പോളേക്കും ബെൽ മുഴങ്ങി..

അമ്മാളു തന്റെ കണ്ണുനീർ അമർത്തി തുടച്ചു…. എന്നിട്ടും അവ ഒരു മഴയായി പെയ്തിറങ്ങി.

മാളു.. കണ്ണു തുടയ്ക്ക്… നിമ്മി മാം ഇപ്പോൾ വരും…

നിഹ മെല്ലെ പറഞ്ഞു….

തുടരും