കാളിന്ദി
ഭാഗം 38
അവളുടെ നഖം അവന്റെ പുറത്തു പോറൽ വീഴ്ത്താൻ തുടങ്ങിയപ്പോൾ ആണ് കണ്ണൻ അവളിൽ നിന്നും അടർന്നു മാറിയത്..
അവൻ നോക്കിയപ്പോൾ തന്റെ മുഖത്ത് നോക്കാൻ ഉള്ള ജാള്യത കാരണം കല്ലു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തുന്നതാണ് കണ്ടത്..
കണ്ണൻ അവളെ തന്നിലേക്ക് ഒന്നൂടെ അടുപ്പിച്ചു.
എന്നിട്ട് അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു..
മഴ അപ്പോളും ചെറുതായി പെയ്യുന്നുണ്ട്.
“കണ്ണേട്ടാ ”
അവൾ പതിയെ അവനെ വിളിച്ചു
“എന്താടാ ”
. “അമ്മ ഉണർന്ന് എന്ന് തോന്നുന്നു… ഞാൻ അങ്ങോട്ട് ചെല്ലട്ടെ ”
“മ്മ്… ഇത്തിരി കൂടി കഴിഞ്ഞു പോകാം പെണ്ണെ… അവിടെ കിടക്കു ”
. അവൻ അവളുടെ അണി വയറിൽ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു.
“ദേ.. എനിക്ക് ഇക്കിളി ആകുന്നുണ്ട് കേട്ടോ.. വിട് ”
അവൾ അവന്റ കൈയിൽ കയറി പിടിച്ചു കൊണ്ട് അവനെ നോക്കി.
“മ്മ്.. അതൊക്കെ മെല്ലെ മാറിക്കോളും..നീ ഇപ്പൊ അടങ്ങി കിടക്കു പെണ്ണെ ”
“ഞാൻ എഴുനേറ്റ് ചെല്ലട്ടെ ഏട്ടാ… സമയം പോകുന്നു…. അമ്മയ്ക്ക് തനിച്ചു എല്ലാം കൂടി പറ്റില്ല.. പയ്യിനെ കറക്കണ്ടേ…”
. കല്ലു അല്പം ബലമായി ചാടി എഴുന്നേറ്റു.
“ഇത്തിരി സമയം കൂടെ കിടക്കു പെണ്ണെ ”
“പിന്നെ പിന്നെ….. ഏട്ടൻ പറയുന്നത് കേട്ട് ഇവിടെ കിടന്നാലേ ശരിയാവില്ല… ഞാൻ പോകട്ടെ ”
“ഹ്മ്മ്…”അവൻ ഒന്ന് നീട്ടി മൂളുക
മാത്രം ചെയ്ത്തൊള്ളൂ.
കല്ലു ചെന്നപ്പോൾ ശോഭ കട്ടൻ ചായ കുടിച്ചു കൊണ്ട് അടുക്കള മൂലയിൽ കിടന്ന പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുക ആണ്.
“കണ്ണൻ എന്ത്യേ… എണീറ്റില്ലേ ”
“എഴുനേറ്റ് അമ്മേ.. മഴ ആയതു കൊണ്ട് പോയി കിടന്നത് ആണ്..”
“മ്മ്…”
“അമ്മയ്ക്ക്…. എന്തെങ്കിലും വയ്യഴിക്ക ഉണ്ടോ ”
കല്ലു വിക്കി വിക്കി ചോദിച്ചു
“അവനെ ഒന്ന് വിളിക്ക്,”
അവർ അതിന് മറുപടി ആയി പറഞ്ഞു.
കല്ലു വേഗം കണ്ണന്റെ അടുത്തേക്ക് ചെന്നു.
“കണ്ണേട്ടാ…..”
“ഹ്മ്മ്..
“ദേ… അമ്മയ്ക്ക് എന്തോ ഒരു വയ്യാഴിക പോലെ… ഏട്ടൻ ഒന്ന് വാ ”
. കണ്ണൻ ചാടി എഴുന്നേറ്റു.
“എന്ത് പറ്റി ”
അവൻ കൈലി മുറുക്കി ഉടുത്തു കൊണ്ട് ചോദിച്ചു.
“അറിയില്ല… മുഖം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി.. ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല ”
രണ്ടാളും കൂടി വേഗം അടുക്കളയിൽ ചെന്നു.
“അമ്മേ…. എന്താ അമ്മേ ”
.”ഓ…അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ലടാ…. എന്റെ ഈ കൈയ്ക്ക് നല്ല നീര് ഉണ്ട്… വേദനയും ”
. അവർ വലതു കൈ മകന്റെ നേർക്ക് നീട്ടി കാണിച്ചു.
“ഇതെന്താ പറ്റിയത്.. എന്തെങ്കിലും കടിച്ചോ..”
അവൻ അമ്മേടെ കൈ പിടിച്ചു തിരിച്ചും മറിച്ചും നോക്കി.
“ഇല്ലടാ….. വാതത്തിന്റെ ആണ്… ഈ കാലിനും വല്ലാത്ത തരിപ്പ്…”
“മ്മ്.. കാലത്തെ ഹോസ്പിറ്റലിൽ പോകാം….”
“ആഹ്… പോകാം.. പിന്നെ നിയാ കുമാരനെ ഒന്ന് വിളിക്ക്… പയ്യിനെ കറക്കാൻ…. എനിക്ക് ആണെങ്കിൽ തീരെ വയ്യാ താനും…”
, “മ്മ്… ഞാൻ കുമാരേട്ടനെ വിളിക്കാം… അമ്മ എന്നാൽ റസ്റ്റ് എടുക്ക് ”
. അവൻ അടുക്കളയിൽ നിന്നു ഇറങ്ങി പോയി.
“ഒരു പാട്…. ഒരുപാട് വേദന ഉണ്ടോ അമ്മേ…”
.കല്ലു അവരുടെ മുഖത്തേക്ക് നോക്കി.
“ഹേയ്… ഇല്ല്യ ”
“എന്നാൽ… അമ്മ പോയി കിടന്നോളു….. ഞാൻ ജോലി ഒക്കെ ചെയ്തോളാം…”
.. അവൾ പറഞ്ഞു എങ്കിലും ശോഭ പക്ഷെ എഴുന്നേറ്റു പോകാതെ അവിടെ ഇരുന്നു.
പാലപ്പത്തിനു മാവ് അരച്ച് വെച്ചിട്ടുണ്ട്..
അവൾ അതെടുത്തു നോക്കി.
എല്ലാം പതഞ്ഞു പൊങ്ങി ഇരിപ്പുണ്ട്.
. കല്ലു അപ്പ ചട്ടി എടുത്തു കഴുകി അടുപ്പത്തു വെച്ച്.
അൽപാൽപ്പമായി കോരി ഒഴിച്ച് അപ്പം ചുട്ടെടുത്തു
ശോഭ അപ്പോൾ കടല കറി വെയ്ക്കാനായി തലേ ദിവസം കുതിർത്ത കടല എടുത്തു കഴുകി വാരി കുക്കറിൽ ഇട്ടു.
.അമ്മേ…. കുമാരേട്ടൻ 6മണി ആകുമ്പോൾ എത്തും കേട്ടോ.
കണ്ണൻ വിളിച്ചു പറഞ്ഞു.
******
ശ്രീകുട്ടിയെ അന്ന് ബസ് സ്റ്റോപ്പിൽ ഇറക്കിയത് കണ്ണൻ ആയിരുന്നു..
അതിന് ശേഷം അവൻ തന്റെ ഒരു കൂട്ട്കാരന്റെ കാർ എടുത്തു കൊണ്ട് വന്നു.
അച്ഛനെ ഇന്ന് ചെക്ക് അപ്പ് നു കൊണ്ട് പോകണം
കൂട്ടത്തിൽ അമ്മയേ ഓർത്തോ ടെ ഡോക്ടർ നെ കൂടി കാണിക്കണം..
അവൻ വണ്ടിയുമായിട്ട് വന്നപ്പോൾ അമ്മയും അച്ഛനും റെഡി ആകുക ആണ്.
കണ്ണൻ മുറിയിലേക്ക് ചെന്നു.
കല്ലു അപ്പോൾ അവന്റ ഷർട്ട് എടുത്തു ഇസ്തിരി ഇടുക ആയിരുന്നു.
“ഞങ്ങൾ പോയിട്ട് പെട്ടന്ന് വരാം കേട്ടോ…. ഒറ്റയ്ക്ക് ഇരിക്കാൻ പേടി ഒന്നും ഇല്ലാലോ ”
“ഹേയ് ഇല്ല കണ്ണേട്ടാ…. എനിക്ക് പേടി ഒന്നും ഇല്ല ”
അവൾ ഷർട്ട് എടുത്തു കണ്ണന്റെ കൈലേക്ക് കൊടുത്തു
അവൻ വേഗം ഷർട്ട് എടുത്തു ഇട്ടു..
അലമാരയിൽ നിന്നും ഒരു പാന്റും.
“പോയിട്ട് വരുമ്പോൾ എന്തെങ്കിലും വാങ്ങണോ ”
“ഒന്നും വേണ്ട ഏട്ടാ….”
“മ്മ്….”
“എന്നാൽ ശരി ഇറങ്ങുവാ … സമയം പോയി….”
അവൻ വാച്ചിലേക്ക് നോക്കി…
.
വൈകാതെ അവർ മൂവരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ഇടയ്ക്ക് ഒക്കെ കണ്ണൻ അവളെ വിളിച്ചിരുന്നു.
കല്ലു അപ്പോൾ വീട്ടിലെ ഓരോരോ ജോലിയിൽ ആയിരുന്നു.
ഇടയ്ക്ക് അവൾ അച്ഛമ്മയെ വിളിച്ചു ഒരുപാട് നേരം സംസാരിച്ചു.
ഒപ്പം അപ്പച്ചിയോടും.
കണ്ണനെ കുറിച്ച് ചോദിച്ചപ്പോൾ അവൾ വാതോരാതെ അവരോട് ഒക്കെ പറഞ്ഞു.
അതിൽ നിന്നും അച്ഛമ്മയ്ക്ക് മനസിലായി കണ്ണൻ അവളുടെ ഹൃദയത്തിൽ അത്രമേൽ പതിഞ്ഞു എന്ന്..
രണ്ടാളും കൂടി ഒരു ദിവസം വരാൻ പറഞ്ഞു ഉഷ അവരെ ക്ഷണിച്ചു.
വൈകാതെ എത്താം എന്ന് കല്ലു മറുപടി കൊടുത്തു.
ഏകദേശം രണ്ട് മണി കഴിഞ്ഞു ഹോസ്പിറ്റലിൽ പോയവർ എത്തിയപ്പോൾ.
ശോഭ യുടെ കൈയിൽ ബാൻഡേജ് ചുറ്റിയിട്ടുണ്ട്.
കല്ലു മുറ്റത്തേക്ക് വേഗം ഇറങ്ങി ചെന്നു.
“അച്ഛാ… എങ്ങനെ ഉണ്ട് ”
“ആഹ്… കുഴപ്പമില്ല മോളെ… ഗുളിക ഒക്കെ കഴിച്ചാൽ മാത്രം മതി എന്ന് പറഞ്ഞു ”
. അയാൾ പതിയെ പതിയെ കണ്ണന്റെ കൈ പിടിച്ചു വീട്ടിലേക്ക് കയറി.
“അമ്മേ
…. എന്ത് പറ്റിയത് ആയിരുന്നു ”
“വാതം ഉണ്ട്.. പിന്നെ തേയ്മാനവും…”
ശോഭ പിറുപിറുത്തു.
കണ്ണേട്ടന്റെ മുഖത്ത് അല്പം ദേഷ്യം ഉണ്ടോ എന്ന് കല്ലുവിന് സംശയം ആയിരുന്നു..
അവളെ നോക്കാതെ അവൻ മുറിയിലേക്ക് പോയി..
വേഗം തന്നെ ഡ്രെസ് മാറി വരികയും ചെയ്തു.
“അവൻ പറഞ്ഞതിൽ എന്താ തെറ്റ് ”
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ കല്ലുവിന് മനസിലായി എന്തോ പ്രശ്നം ഉണ്ട് എന്ന്..
“ഊണ് എടുത്തു വെയ്ക്ക് ”
കണ്ണൻ അല്പം ഉച്ചത്തിൽ പറഞ്ഞു.
കല്ലു അതുകേട്ടപ്പോൾ വേഗം അടുക്കളയിലേക്ക് പോയി.
ചോറും കറികളും എല്ലാം എടുത്തു മേശമേൽ നിരത്തി.
“നീ കഴിച്ചോ ”
. അവൻ അല്പം മയത്തിൽ ചോദിച്ചു.
“ഞാൻ… കഴിച്ചോളാം…”
“ഹ്മ്മ്….”
അവൻ വേഗം തന്നെ ഭക്ഷണം കഴിച്ചു തീർത്തു.
“വണ്ടി കൊണ്ട് പോയി കൊടുത്തിട്ട് വരാം….”
അതും പറഞ്ഞു കൊണ്ട് കൈകഴുകി കാറിന്റെ താക്കോലും എടുത്തു കൊണ്ട് ഇറങ്ങി പോയി..
അല്പം കഴിഞ്ഞു ശോഭ വന്നു ചോറും കറികളും എടുത്തു അച്ഛന്റെ മുറിയിലേക്ക് കയറി.
കല്ലു… നീ വല്ലതും കഴിച്ചോ…?
അച്ഛന് ഭക്ഷണം കൊടുത്തിട്ട് ഇറങ്ങി വന്ന ശോഭ അവളെ നോക്കി.
“ഞാൻ.. കഴിച്ചില്ല അമ്മേ…. അമ്മയും കൂടി വാ.. നമ്മൾക്ക് ഒരുമിച്ചു കഴിക്കാം ”
. കല്ലു പ്രതീക്ഷയോടെ അവരെ നോക്കി.
“ആഹ്…വരുവാ…”
അച്ഛൻ കഴിച്ച പ്ലേറ്റ്കൾ എല്ലാം കഴുകി വെച്ചിട്ട് ശോഭയും അവൾക്ക് ഒപ്പം വന്നു ഇരുന്നു.
കല്ലുവിന് ഒരുപാട് സന്തോഷം തോന്നി എങ്കിലും കണ്ണൻ ദേഷ്യത്തോടെ പോയത് എന്താണ് എന്ന് ഓർത്തു അവൾക്ക് ലേശം അങ്കലാപ്പ് ഉണ്ടായിരുന്നു.
ഭക്ഷണം കഴിച്ചു തീരും മുന്നേ കണ്ണൻ ന്റെ ബൈക്ക് മുറ്റത്തു വന്നു നിന്നു.
“അമ്മേ….”
“എന്താടാ ”
“കുമാരേട്ടൻ ആരോട് എങ്കിലും ചോദിച്ചു നോക്കാം എന്ന് പറഞ്ഞു… ആളെ കിട്ടാൻ ആണോ പ്രയാസം “…
“കണ്ണാ…വെറുതെ നമ്മൾ തമ്മിൽ ഇനി ഒരു വഴക്ക് വേണ്ട കേട്ടോ… മര്യാദക്ക് ഞാൻ പറയുന്നത് നീ കേട്ടാൽ മതി..”
“പിന്നെ അമ്മ ഇത് എന്നാ ഭാവിച്ച.. ഡോക്ടർ പറഞ്ഞില്ലേ ഇനി ഇതിനെ ഒന്നും വളർത്തി നടന്നാൽ എവിടെ എങ്കിലും വീണു പോകും എന്ന് ”
.
അവൻ ശോഭയോട് ദേഷ്യപ്പെട്ടു.
“ഡോക്ടർ അങ്ങനെ എന്തെല്ലാം പറയും… ഞാനേ ഈ പണി തുടങ്ങിയിട്ട് വർഷം പത്തു മുപ്പതു കഴിഞ്ഞു…”
അമ്മയും മകനും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു വഴക്കിട്ടു.
ശോഭയ്ക്ക് കാലിന്റെ മുട്ടിനു തെയ്മാനം ഉണ്ട്. അത് ഓപ്പറേഷൻ ചെയ്യേണ്ടി വരും… അതുകൊണ്ട് ഇനി പൈക്കളെ ഒക്കെ നോക്കണ്ട.. അവയെ ഒക്കെ ആർക്കെങ്കിലും വിൽക്കാം എന്ന് കണ്ണൻ പറഞ്ഞു.. അതിന്റ പേരിൽ ആണ് അമ്മയും മോനും തമ്മിൽ കോർക്കുന്നത്.
കല്ലു ഒന്നും മിണ്ടാതെ അപ്പുറത്തേക്ക് മാറി പോയി.
ശോഭ തൊഴുത്തിലേക്ക് നോക്കി ഇരുന്ന് പതം പെറുക്കി കരയുക ആണ്..
ശ്രീക്കുട്ടി വന്നപ്പോൾ ശോഭ കാര്യങ്ങൾ എല്ലാം പറഞ്ഞു. അവളും പക്ഷെ കണ്ണന്റെ പക്ഷം ചേർന്നു..
“ഏട്ടൻ പറയുന്നത് ആണ് അമ്മേ നല്ലത്… അമ്മക്ക് പറ്റുവേലാതെ എങ്ങനെ ആണ്….”
ശോഭ അവളോടും തട്ടി കയറി.
അവൾ തിരിച്ചും അമ്മയോടും ദേഷ്യപ്പെട്ടു.
അന്ന് രാത്രിയിൽ കണ്ണൻ പുറത്ത് പോയിട്ട് വരാൻ അല്പം വൈകി.
കല്ലുവിന് അല്പം ഭയം തോന്നാതെ ഇല്ല… ഫോൺ വിളിക്കാനും പേടി.. ഇനീ വണ്ടി ഓടിക്കുക ആണെങ്കിലോ…. അവൾ ചിന്തിച്ചു.
രാജിയേ വിളിച്ചു ശ്രീക്കുട്ടി സംസാരിച്ചു കൊണ്ട് ഉമ്മറത്തു ഇരിക്കുന്നുണ്ട്.
ഏകദേശം അര മണിക്കൂർ കഴിഞ്ഞു കാണും… കണ്ണൻ എത്തിയപ്പോൾ.
കയറി വന്നപാടെ അവൻ അച്ഛന്റെ മുറിയിലേക്ക് ചെന്നു.
എന്നിട്ട് എല്ലാവരെയും വിളിച്ചു.
രാജിയേ ഫോൺ വിളിച്ചു കൊണ്ട് നിന്ന ശ്രീകുട്ടിയോട് അവൻ വരാൻ പറഞ്ഞു..
അവളും കല്ലുവും അമ്മയും ഒക്കെ ചെന്നു.
“എന്താടാ നിനക്ക് പതിവില്ലാതെ ഒരു സന്തോഷം…”
“ഒക്കെ പറയാം… ”
അവൻ അച്ഛന്റെ അടുത്ത് ഇരുന്നു.
ഫോണിൽ നിന്നും ഒരു ഫോട്ടോ അച്ഛനെ ആദ്യം കാണിച്ചു.
ഏകദേശം പത്തിരുപതിയെട്ടു വയസ് തോന്നിക്കുന്ന ഒരു പയ്യൻ ആയിരുന്നു…
“ഇത് ആരാ മോനെ…”
“ഒക്കെ പറയാം.. അച്ഛന് ഇഷ്ടം ആയോ ”
.”മ്മ്…. കുഴപ്പമില്ല ”
“പിന്നീട് അവൻ ബാക്കിയുള്ളവരെ എല്ലാം കാണിച്ചു..”
“ആരാടാ ഇത്.”
, “അമ്മേ…. എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച സുമേഷ് ഇല്ലേ.. അവന്റ അനിയൻ ആണ്.. പേര് സുനീഷ്… ഇവിടെ വില്ലജ് ഓഫീസിൽ ക്ലാർക്ക് ആണ്… ഇവളെ കല്യാണം ആലോചിച്ചു അവർ ഇന്ന് എന്നേ വിളിച്ചു.. സുമേഷ് എന്നിട്ട് എന്നെയും കൂട്ടി അവന്റെ വീട്ടിലൊക്കെ പോയി.നല്ല ഒന്നാം തരമൊരു വാർക്ക വീട്.. മുറ്റത്തു കാറും,50സെന്റ് സ്ഥലവും ഒക്കെ ഉണ്ട്….. നല്ല പയ്യൻ ആണ് അമ്മേ… ഇവൾക്ക് ചേരും… ”
ഒറ്റ ശ്വാസത്തിൽ കണ്ണൻ പറഞ്ഞു നിറുത്തി.
എല്ലാ മുഖത്തും സന്തോഷം നിറഞ്ഞു.
ശ്രീക്കുട്ടി മാത്രം, പക്ഷെ ആലോചനയിൽ ആണ്ടു നിന്നു.
തുടരും.
Hai… കഥ വലിച്ചു നീട്ടുക ആണെന്ന് ഓർക്കല്ലേ… ഇത് ഒരു സാധാരണ കുടുംബത്തിലെ ചെറിയ ചെറിയ ഇണക്കവും പിണക്കവും ഒക്കെ കോർത്തിണക്കിയ ഒരു ചെറിയ സ്റ്റോറി… ❤❤