Celebrities

‘കുശുമ്പോടെയാണ് ഞാന്‍ നോക്കിയത്’; വേറൊന്നും അവിടെ ചെയ്യാനില്ലായിരുന്നെന്ന് ശ്രുതി രാമചന്ദ്രന്‍-Sruthy about sunday holiday

സീനുകള്‍ വളരെ കുറവുള്ള കഥാപാത്രമായിരുന്നെങ്കിലും സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു ക്യാരക്ടര്‍ ആയിരുന്നു ശ്രുതി രാമചന്ദ്രന്‍ അവതരിപ്പിച്ചത്. സണ്‍ഡേ ഹോളിഡേയില്‍ ഇന്നും ആളുകള്‍ എടുത്തു പറയുന്ന ശ്രുതിയുടെ ഒരു സീനാണ് ദേഷ്യത്തോടെ ആസിഫിനെ തിരിഞ്ഞുനോക്കുന്ന രംഗം. ഇപ്പോള്‍ ഇതാ താരം ആ രംഗം ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് പറയുകയാണ്.

ഡയറക്ടര്‍ ജിസ് ജോയി ആ രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.. ‘ആസിഫ് അവിടെ കൈയ്യും കെട്ടി നിന്ന് നിന്നെ നോക്കി ചിരിക്കും. ആ സമയത്ത് എന്നെക്കാള്‍ യോഗ്യതയുള്ള പെണ്ണിനെ നിനക്ക് കിട്ടിയല്ലോ എന്ന അസൂയയോട് കൂടി നീ അവനെ നോക്കണം. വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ ആണ് ആ സിനിമയില്‍ എന്റെ ക്യാരക്ടര്‍ ആസിഫിനെ അവോയ്ഡ് ചെയ്യുന്നത്. അപ്പോള്‍ ആസിഫിന് എന്നെക്കാട്ടില്‍ വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിനെ കിട്ടിയല്ലോ എന്ന അസൂയയോട് വേണം ഞാന്‍ നോക്കാന്‍ എന്ന് ഡയറക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു. ഞാന്‍ അങ്ങനെ മനസ്സില്‍ വച്ചുകൊണ്ട് ഒന്ന് നോക്കി. അല്ലാതെ ആ സീനില്‍ വേറെ ഒന്നും ചെയ്യാനില്ലായിരുന്നു. പക്ഷേ ആ സീന്‍ ഇത്രത്തോളം ഹിറ്റ് ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നു’, ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.

ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായിരുന്നു് സണ്‍ഡേ ഹോളിഡേ. ആസിഫ് അലി, ശ്രീനിവാസന്‍ , ലാല്‍ ജോസ്, അപര്‍ണ ബാലമുരളി, ആശാ ശരത്, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ്, ഭഗത് മാനുവല്‍, ആല്‍ഫി പഞ്ഞിക്കാരന്‍, അലന്‍സിയര്‍ ലേ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ദീപക് ദേവാണ് സംഗീതം ഒരുക്കിയത്. 2017 ജൂലൈ 14-നാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തീയേറ്ററില്‍ വലിയ ജനശ്രദ്ധ ലഭിച്ച ചിത്രം കൂടിയായിരുന്നു സണ്‍ഡേ ഹോളീഡേ.