സൗന്ദര്യ സംരക്ഷണത്തിനു പല വഴികൾ ആളുകൾ കണ്ടെത്താറുണ്ട്. പല ഫേസ്മാസ്കുകളും ആളുകൾ പലപ്പോഴും നോക്കാറുണ്ട്. എന്നാൽ പലതും മുഖത്തിന് പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒന്നും വരാതെ വീട്ടിലെ തികച്ചും സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നു പായ്ക്ക് നോക്കിയാലോ. ഇതിനായി വേണ്ടത് കാപ്പിപ്പൊടിയും പാലുമാണ്.
സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് പാല്. ഇത് മുഖത്തിന് സ്വാഭാവിക മോയിസ്ചറൈസര്‍ ഗുണം നല്കുന്ന ഒന്നാണ്. ഇതിനാല്‍ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മം തിളങ്ങാനും ഇത് സഹായിക്കും. ഇതില്‍ ലാക്ടിക് ആസിഡുണ്ട് ഇത് ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നാണ്. പാല് മുഖത്ത് പുരട്ടുന്നത് തന്നെ കാര്യമായ ഗുണം നല്‍കും. പല ഫേസ്പായ്ക്കുകളിലും ഉപയോഗിയ്ക്കുന്ന ഒന്നാണ് പാല്.
ചർമ്മത്തെ ക്ലെൻസ് ചെയ്യാനും ചുളിവുകൾ കാണപ്പെടുന്നത് കുറയ്ക്കാനും കരുവാളിപ്പ് കുറയ്ക്കാനുമെല്ലാം പാൽ സഹായിക്കും. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തെ മൃദുവും മിനുസമുള്ളതുമാക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിലെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്ത് ചർമ്മത്തെ വൃത്തിയാക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷ്മാണുക്കളെ ചെറുക്കാൻ പാലിൽ അടങ്ങിയ ലാക്റ്റിക് ആസിഡ് സഹായിക്കുന്നു.
വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇതില്‍ അല്പം വൈററമിന്‍ ഇ കൂടി ചേര്‍ക്കാം. ഇത് ചര്‍മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ നല്ലതാണ്. പല ചര്‍മസംരക്ഷണ വസ്തുക്കളിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാന്‍ സഹായിക്കും. ചര്‍മത്തിന് പ്രായക്കുറവ് നല്‍കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതിനൊപ്പം സ്വാഭാവികമായി നിറം വര്‍ദ്ധിപ്പിയ്ക്കാനും വൈറ്റമിന്‍ ഇ ഏറെ നല്ലതാണ് .
കാപ്പിപ്പൊടി സൗന്ദര്യസംരക്ഷണ വഴി കൂടിയാണ്. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമായ കോഫി ചര്മത്തിലെകേടുപാടുകളെ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമാണ്. മുടിയ്ക്കും ഇത് ഉപയോഗിയ്ക്കാറുണ്ട്. കാപ്പിക്കുരുവിൽ ഉയർന്ന അളവിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിലെ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കും. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതുമാണ്. എണ്ണമയമുള്ള ചർമത്തിലെ ബ്ലാക്ക്ഹെഡുകളെ കുറയ്ക്കുന്നന്നതോടൊപ്പം അധിക അഴുക്ക്, മലിനീകരണം എന്നിവയെയും പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. ഇത് സുഷിരങ്ങൾ അടഞ്ഞുപോകുന്നതിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു.
ഇത് തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. കാപ്പിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് തിളപ്പിയ്ക്കാത്ത പാല് ചേര്‍ക്കാം. പാല് തിളപ്പിച്ചാല്‍ പോഷകങ്ങള്‍ കുറയുമെന്നതിനാലാണ് ഇത്. ഇതിലേയ്ക്ക് വൈറ്റമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ചൊഴിയ്ക്കാം. എണ്ണമയമുള്ള ചര്‍മമെങ്കില്‍ അവസാനത്തെ സ്റ്റെപ്പ് ഒഴിവാക്കാം. ഇതെല്ലാം ചേര്‍ത്തിളക്കി മിശ്രിതമാക്കി മുഖത്ത് പുരട്ടാം. അര മണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയാം. മുഖത്തിന് നിറം പെട്ടെന്ന് നല്കുന്ന സ്വാഭാവിക ബ്ലീച്ചാണ് ഇത്. മുഖത്തിന് നിറത്തിനൊപ്പം പല ഗുണങ്ങളും നല്കുന്ന ഒരു മിശ്രിതമാണ് ഇത്. ഏത് തരം ചര്‍മത്തിനും ഉപയോഗിയ്ക്കാവുന്ന ഒന്നുമാണ്.
content highlight: how-to-prepare-coffee-powder-bleach