Celebrities

എന്റെ നെ​ഗറ്റീവ് അതാണ്; ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല | Ranjini Haridas on her future husband

ഐഡിയ സ്റ്റാർ സിം​ഗർ എന്ന പരിപാടിയിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ താരമാണ് രഞ്ജിനി ഹരിദാസ്. അന്നോളം മലയാളികൾ കണ്ട ശൈലികളിൽ നിന്നും വ്യത്യസ്തമായിരുന്നു രഞ്ജിനി ഹരിദാസിന്റെ അവതരണ രീതി. മലയാളവും ഇം​ഗ്ലിഷും കലർത്തിക്കൊണ്ടുള്ള സംസാരത്തിന് ആദ്യമൊക്കെ വിമർശനമാണ് കിട്ടിയത് എങ്കിലും പയ്യെ പയ്യെ മലയാളികൾ ആ രീതി ഏറ്റെടുക്കുകയായിരുന്നു. വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇടയ്ക്ക് പല വിവാദങ്ങളും വിമർശനങ്ങളുമൊക്കെ രഞ്ജിനിയുടെ പേരിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ മാറിയിരിക്കുകയാണ്.

ബിഗ് ബോസിലേക്ക് മത്സരിക്കാൻ പോയത് മുതലാണ് രഞ്ജിനിയെ കുറിച്ചുള്ള വിമർശനങ്ങളൊക്കെ അവസാനിച്ചത്. ശരിക്കും താരത്തിന്റെ സ്വഭാവവും രീതികളുമാണ് പലരെയും ചൊടിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. നാൽപത് വയസിലേക്ക് കടന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റിയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി രഞ്ജിനി പങ്കുവെക്കാറുള്ളത്. രഞ്ജിനിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും പലപ്പോഴും ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. 42 കാരിയായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെയും താരം തയ്യാറായിട്ടില്ല, ഇതേക്കുറിച്ച് രഞ്ജിനി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അമ്മ എന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല. വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ഞാൻ പറയുന്നതാണ്. ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല. നമ്മുക്ക് ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. എന്നേക്കാളും എല്ലാത്തിനും ബെറ്റർ ആയിരിക്കണം. കാരണം അവിടെ ഈ​ഗോ വരാൻ പാടില്ല.

എന്റെ നെ​ഗറ്റീവ് അതാണ്. അവിടെ ഈ​ഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം. കഴിഞ്ഞ 20 വർഷം ഞാൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ എന്തെങ്കിലും ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് അടുക്കുന്നത് ഞാൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും.

എന്റെ ജീവിതം സ്വതന്ത്ര്യമായി ജീവിക്കുന്നു. എന്റെ തീരുമാനങ്ങളെല്ലാം ഞാനാണ് എടുക്കുന്നത്. ഒരു കാര്യം ചെയ്യാൻ എനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം. അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ ഞാൻ ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും എന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരേണ്ടതുണ്ടെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. മുമ്പൊരിക്കൽ അമൃത ടിവിയിൽ സംസാരിക്കവെയാണ് രഞ്ജിനി ഇക്കാര്യങ്ങൾ സംസാരിച്ചത്.

അടുത്തിടെയാണ് രഞ്ജിനി ദിവസങ്ങൾ നീണ്ട ജല ഉപവാസം നടത്തിയത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാതെയുള്ള ജല ഉപവാസം തനിക്ക് വലിയ തിരിച്ചറിവാണുണ്ടാക്കിയതെന്ന് രഞ്ജിനി വ്യക്തമാക്കി. ഭക്ഷണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മൊത്തം മാറി. വെള്ളവും അവശ്യ ധാതുക്കളും നൽകുന്നിടത്തോളം മനുഷ്യർക്ക് ഭക്ഷണമില്ലാതെ അതിജീവിക്കാൻ പറ്റുമെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നെന്ന് രഞ്ജിനി വ്യക്തമാക്കി. 14 ദിവസമാണ് രഞ്ജിനി ഹരിദാസ് ജല ഉപവാസം ചെയ്തത്. 14 ദിവസത്തിനുള്ളിൽ 4.7 കിലോ ഭാരം തനിക്ക് കുറഞ്ഞെന്നും രഞ്ജിനി വ്യക്തമാക്കി.

content highlight: Ranjini Haridas on her future husband