ചർമ്മ സംരക്ഷണത്തിൽ പപ്പായയുടെ പ്രാധാന്യം വളരെ വലുതാണ്. ചർമ്മ സംരക്ഷണം മികച്ചതാക്കുന്നതിൽ പപ്പായ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം.. ആരോഗ്യത്തിനും സൗന്ദര്യവർദ്ധക ഗുണങ്ങൾക്കും മാത്രമല്ല മുഖസൗന്ദര്യം നിലനിർത്തുന്നതിലും പപ്പായ്ക്ക് സാധിക്കും.. വിറ്റാമിൻ സി, എൻസൈം തുടങ്ങിയവ കൊണ്ട് സമ്പന്നമായ പപ്പായ ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്..
മിനുസമാർന്ന ചർമം പ്രദാനം ചെയ്യുന്നു
.പപ്പായ ഒരു സ്വഭാവിക എക്സ്ഫോളിയൻസ് ആയി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മുഖത്തെ ചർമം മിനുസമാക്കി നിർത്തും. അതോടപ്പം തന്നെ ചർമ്മത്തിൽ മൃദുലത നിലനിർത്തുകയും ചുളിവുകൾ കുറയ്ക്കുകയും അതിമനോഹരമായ ഒരു തിളക്കം സമ്മാനിക്കുകയും ചെയ്യുന്നു..
ചർമ്മ കോശങ്ങളിൽ ജലാംശം നിലനിർത്തുന്നു
വളരെയധികം പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് പപ്പായ എന്ന് എല്ലാവർക്കും അറിയാം. വിറ്റാമിൻ സി, എ തുടങ്ങിയവയൊക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് മുഖസൗന്ദര്യത്തിൽ വലിയ പ്രാധാന്യം നൽകുന്നു. വരണ്ടതും ചൂളിവുള്ളതുമായ ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുവാനും എപ്പോഴും മുഖത്ത് ഒരു തിളക്കവും ഈർപ്പവും മൃദുത്വവും നൽകുവാനും ഇതിന് സാധിക്കും.
ചർമ്മത്തിന് നിറം നൽകുന്നു
. വിറ്റാമിൻ സി, എ തുടങ്ങിയ എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പിഗ്മെന്റേഷൻ മുഖക്കുരു തുടങ്ങിയവ മാറ്റുകയും ഇവയ്ക്ക് ശേഷമുള്ള കറുത്ത പാടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് വൃത്തിയുള്ളതും തിളക്കം ഉള്ളതുമായ ചർമ്മം നൽകുന്നതിനോടൊപ്പം,ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സൂര്യപ്രകാശത്തിൽ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ചെറുക്കുന്നു
ഒട്ടുമിക്ക ആളുകളുടെയും ചർമം ചിലപ്പോൾ സെൻസിറ്റിവ് ആയിരിക്കും. ഈ സാഹചര്യത്തിൽ സൂര്യപ്രകാശത്തിൽ നിന്നും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ചർമ്മത്തിൽ ഏൽക്കാം. അത്തരത്തിലുള്ള ബുദ്ധിമുട്ടുകളെയും ചുവപ്പ് നിറത്തെയും ഒക്കെ പ്രതിരോധിപ്പിക്കുവാൻ പപ്പായയ്ക്ക് സാധിക്കും.
ആന്റി ഏജിങ് കുറയ്ക്കുന്നു
കോളാജിൻ ഉൽപാദനം വർധിപ്പിക്കാനുള്ള കഴിവ് പപ്പായക്കുണ്ട്. വിറ്റാമിൻ സി യോടൊപ്പം ലൈക്കോപ്പിൻ കൂടി ഇതിൽ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ഇത് ഫ്രീ റാഡിക്കൽ നാശത്തിനെതിരെ പോരാടുകയാണ് ചെയ്യുന്നത്.. അതിനാൽ പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കും.
മുഖക്കുരു രൂപീകരണം നിയന്ത്രിക്കുന്നു
മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയവയ്ക്കെതിരെ പപ്പായ വലിയ രീതിയിൽ പോരാടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത് മുഖത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു