Celebrities

സർക്കാരിന്റെ കള്ളത്തരങ്ങൾ തെളിവ് സഹിതം തുറന്നുകാട്ടി അഖിൽ മാരാർ|Akhil Marar exposed and government

തന്റെ നാട്ടിൽ തന്നെ ദുരിതാശ്വാസനിധിയിലെ പണം തട്ടിയ ഒരു നേതാവുണ്ട് എന്നായിരുന്നു

വയനാട് ദുരന്തത്തിൽപ്പെട്ട ആളുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ പണം നൽകില്ല എന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ് അഖിൽ മാരാർ. അതിന് നിരവധി കാരണങ്ങളും അഖിൽ പറഞ്ഞിരുന്നു. തന്റെ നാട്ടിൽ തന്നെ ദുരിതാശ്വാസനിധിയിലെ പണം തട്ടിയ ഒരു നേതാവുണ്ട് എന്നായിരുന്നു അതിൽ പ്രധാന കാരണമായി പറഞ്ഞത്. മാത്രമല്ല മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലെ പണത്തിന്റെ കണക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ അറിയിക്കണമെന്നും പരസ്യമായി വെല്ലുവിളിച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇതിന്റെ പേരിൽ താരത്തെ വിമർശിച്ചത്.

എന്നാൽ ഇപ്പോൾ ഈ കാര്യത്തിൽ വ്യക്തമായി തെളിവുകളുമായാണ് അഖിൽ എത്തിയിരിക്കുന്നത്. കെഎസ്എഫ്ഇയിലെ ലാപ്ടോപ്പ് വിതരണം സംബന്ധിച്ചു കൊണ്ടാണ് ഒരു വ്യക്തി അഖിലിന് ഈ കാര്യത്തിൽ സന്ദേശം അയച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു കൊണ്ടാണ് അഖിൽ എത്തിയിരിക്കുന്നത്. ഈ സ്ക്രീൻഷോട്ടിൽ പറയുന്നത് ഇങ്ങനെയാണ്..

” ഞാൻ കെഎസ്എഫ്ഇയിലെ ഒരു ജീവനക്കാരനാണ്. കെഎസ്എഫ്ഇ യ്‌ക്ക് വേണ്ടി സർക്കാർ കൊടുത്ത 70 ശതമാനത്തിൽ അധികം ലാപ്ടോപ്പുകളും ഉപയോഗശൂന്യമാണ്. പ്രത്യേകിച്ച് coconics കമ്പനിയുടേത്. കൂടാതെ ആരും വാങ്ങാതെ ബ്രാഞ്ചുകളിൽ ഉണ്ടായിരുന്ന ഇവ കെഎസ്എഫ്ഇ ജീവനക്കാർക്ക് ചെറിയ വിലയ്ക്ക് നൽകി. കുറേ കെഎസ്എഫ്ഇ ഓഫീസിൽ നൽകി. ഓഫീസ് ആവശ്യത്തിന് എന്നും പറഞ്ഞാണ് നൽകിയത്. ഇപ്പോഴും ഓരോ ബ്രാഞ്ചുകളിൽ കവർ പോലും പൊട്ടിക്കാത്ത ഒരുപാട് ലാപ്ടോപ്പുകൾ ഗോഡൗണിൽ കിടപ്പുണ്ട്. തലപ്പത്തിരിക്കുന്നവൻമാർക്ക് ലക്ഷങ്ങൾ കമ്മീഷൻ കിട്ടി ”

ഇത്തരത്തിൽ ഒരു വ്യക്തി തനിക്ക് അയച്ച സന്ദേശം സ്ക്രീൻഷോട്ട് എടുത്ത് സ്റ്റോറി ആക്കി ഇടുകയായിരുന്നു അഖിൽ ചെയ്തിരുന്നത്. വെറുതെയല്ല താൻ സംസാരിക്കുന്നത് എന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്നും പലരെയും ബോധ്യപ്പെടുത്തുക കൂടിയായിരുന്നു ഈയൊരു സ്റ്റോറിയിലൂടെ താരം ചെയ്തത്