Television

ഗബ്രിക്കൊപ്പം ജാസ്മിൻ നാട് മുഴുവൻ കറങ്ങി നടക്കുന്നത് ജാസ്മിന്റെ ഉപ്പയ്ക്ക് ഇപ്പോൾ പ്രശ്നമില്ലേ..?|Jasmin Gabri video

ജാസ്മിന്റെ ചിലവിൽ അല്ലേ ഉപ്പ കഴിയുന്നത് അപ്പോൾ ഇതൊക്കെ സഹിച്ചല്ലേ പറ്റൂ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ രണ്ടുപേരാണ് ജാസ്മിൻ ജാഫറും ഗബ്രിയും. ബിഗ് ബോസിൽ വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള രണ്ടു മത്സരാർത്ഥികൾ തന്നെയായിരുന്നു ഇരുവരും. സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വലിയൊരു ഹേറ്റ് ക്യാമ്പയിൻ തന്നെ നടന്നു എന്ന് പറയുന്നതാണ് സത്യം. ഷോയിലെ ഇവരുടെ പ്രകടനം പ്രേക്ഷകർക്ക് ഇഷ്ടമായില്ല എന്ന് പറയുന്നതാണ് സത്യം. നിരവധി ആളുകൾ ആയിരുന്നു ഇവരെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്.

അതേസമയം ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം ഇവരുടെ കോംബോയെ ഇഷ്ടപ്പെടുന്നവരും ഉണ്ട്.. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജാസ്മിൻ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് ആയിരുന്നില്ല. വളരെ മോശം കമന്റുകൾ നേരിടേണ്ടി വരുന്നു എന്നതു കൊണ്ടുതന്നെയാണ് താരം അത്രത്തോളം ആക്ടീവായി സോഷ്യൽ മീഡിയയിൽ എത്താതിരുന്നത്. ഇപ്പോൾ ഗബ്രിക്കൊപ്പം ഉള്ള പുതിയൊരു വീഡിയോയുമായി ആണ് താരമെത്തിയിരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് വിമർശന കമന്റുകളുമായി എത്തിയിരിക്കുന്നത്.

രണ്ടുപേരും ബാംഗ്ലൂരിൽ എത്തിയതിന്റെ ഒരു വ്ലോഗ് ആയിരുന്നു പങ്കുവെച്ചത്. ഇതിനാണ് വ്യത്യസ്തമായ കമന്റുകളുമായി ആളുകൾ എത്തിയിരിക്കുന്നത്. അവൾ അങ്ങ് കുഴഞ്ഞു മറിയുകയാണല്ലോ, ബിഗ് ബോസിൽ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ അവളുടെ ഉപ്പ അവിടെ പോയി താക്കീത് ചെയ്തു ഇപ്പോൾ അവന്റെ കൂടെ നാട് മുഴുവൻ  നടക്കുമ്പോൾ അയാൾക്ക് ഒരു പരാതിയുമില്ല. പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്നാണല്ലോ ജാസ്മിന്റെ ചിലവിൽ അല്ലേ ഉപ്പ കഴിയുന്നത് അപ്പോൾ ഇതൊക്കെ സഹിച്ചല്ലേ പറ്റൂ, ഇങ്ങനെയൊക്കെയാണ് നിരവധി ആളുകൾ കമന്റ് ചെയ്യുന്നത്. അതേസമയം ദിവസവും യൂട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്ന ജാസ്മിൻ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പോയി തിരികെ വന്നതിനുശേഷം മാസത്തിൽ നാലു വീഡിയോകൾ മാത്രമാണ് അപ്‌ലോഡ് ചെയ്യുന്നത്.