വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. ദീര്‍ഘകാല വികസന സംരംഭങ്ങളാണ് റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര സഹായം, മേഖലയിലെ ജീവനോപാധികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സഹായം എന്നിവ ഇതില്‍ ഉള്‍പ്പെടും. ദുഷ്‌കരമായ ഈ സമയത്ത് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി പറഞ്ഞു. റിലയന്‍സ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ സംഘം, സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
“Deeply pained by the suffering of the people of Wayanad” said Mrs. Nita M. Ambani, Founder & Chairperson Reliance Foundation. “Our Reliance Foundation teams on the ground are supporting immediate response, recovery and long-term requirements for the people of the district. We… pic.twitter.com/ZTEm1vQPo6
— Reliance Foundation (@ril_foundation) August 6, 2024
‘വയനാട്ടില്‍ സംഭവിച്ച ദുരന്തം ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അങ്ങേയറ്റം ദുഃഖകരമായ ഈ സമയത്ത്, ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരുടെ ഓരോരുത്തരുടെയും വേദന ഞങ്ങള്‍ മനസിലാക്കുന്നു. ദുഷ്‌കരമായ ഈ സമയത്ത് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങളും നിലകൊള്ളുന്നു’, നിത അംബാനി പറഞ്ഞു. ദുരിതബാധിത മേഖലയിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ പാല്‍, പഴങ്ങള്‍ തുടങ്ങിയ പോഷക ആഹാരങ്ങള്‍, അടുക്കളയിലേക്ക് ആവശ്യമായ റേഷന്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ വിതരണം ചെയ്യും. അടിസ്ഥാന സൗകര്യങ്ങളും റിലയന്‍സ് ഒരുക്കും. വീട് നഷ്ടമായി ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, കിടക്കകള്‍, വസ്ത്രങ്ങള്‍ എന്നിവയും ഒരുക്കും.
ഉപജീവന മാര്‍ഗം കണ്ടെത്താന്‍ തൊഴില്‍ പരിശീലനം നല്‍കും, കൃഷിക്ക് പിന്തുണ നല്‍കും. ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആവശ്യമായതൊക്കെ നല്‍കും, പുസ്തകങ്ങളും കളിപ്പാട്ടങ്ങളും നല്‍കും. ക്യാമ്പുകളില്‍ ഉള്ളവര്‍ക്കും ദുരന്തനിവാരണ സംഘങ്ങള്‍ക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ജിയോ ഭാരത് ഫോണുകള്‍ നല്‍കും. ദുരന്ത ബാധിതര്‍ക്ക് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും,ഒപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങും.
STORY HIGHLIGHTS: Reliance Foundation has announced comprehensive relief assistance to the victims of Wayanad Landslide