ശ്രീകണ്ഠൻ നായർ മേധാവിയായുള്ള 24 ന്യൂസ് ചാനൽ പലരുടെയും പ്രിയപ്പെട്ട ന്യൂസ് ചാനലുകളിൽ ഒന്നാണ്. ഒരുപറ്റം ആരാധകരാണ് ഈ ഒരു ചാനൽ ഇഷ്ടപ്പെടുന്നത്. ഒരുപക്ഷേ മലയാള ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരിക്കും ഇത്തരത്തിൽ ഒരു ന്യൂസ് ചാനലിനെ ആളുകൾ ഇഷ്ടപ്പെട്ട്തു ടങ്ങുന്നത്. ഈ ചാനലിന്റെ ഏറ്റവും വലിയൊരു ആകർഷണ ഘടകം എന്നു പറയുന്നത് ചാനലിൽ വാർത്ത വായിച്ചിരുന്ന അരുൺ കുമാർ തന്നെയായിരുന്നു.
അതുവരെയുള്ള വാർത്ത അവതാരകരുടെ രീതിയിൽ നിന്നും വ്യത്യസ്തമായി ആയിരുന്നു അരുൺ കുമാർ എത്തിയിരുന്നത്. ഇപ്പോൾ തന്റെ ലുക്കിനെ കുറിച്ച് ഒരു അഭിമുഖത്തിൽ അരുൺ കുമാർ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. “എന്റെ തലമുടി ശരിക്കും മൊട്ടയായിരുന്നില്ല. വാർത്ത വായിക്കാൻ കയറുന്നതിന് തൊട്ടുമുൻപ് വരെ എനിക്ക് മുടിയുണ്ടായിരുന്നു. വാർത്ത വായിക്കുന്നതിനു വേണ്ടിയാണ് മുടി വേണ്ട എന്ന് വയ്ക്കുന്നത്. ബിബിസി പോലെയുള്ള വലിയ ചാനലുകളിൽ ഇത്തരത്തിൽ ആളുകൾ വാർത്ത വായിക്കുന്നത് കണ്ടിട്ടുണ്ട് അതുകൊണ്ടാണ് ലുക്ക് ഒന്ന് ചേഞ്ച് ചെയ്തത്. അങ്ങനെ ചെയ്യട്ടെ എന്ന് മേധാവികൾ ചോദിച്ചപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമാണ് ഞാൻ പറഞ്ഞത്.
എനിക്ക് വീട്ടിൽ ഭാര്യയോട് ഒന്ന് ചോദിക്കണം. കാരണം കൂടുതൽ സമയവും അവരുടെ ഒപ്പമാണല്ലോ ഉള്ളത് അവർക്ക് ഒരു ബുദ്ധിമുട്ടുണ്ടാവാൻ പാടില്ല. ചോദിച്ചപ്പോൾ പുള്ളിക്കാരിക്ക് കുഴപ്പമൊന്നുമില്ല പിന്നെ ഒന്നും ചിന്തിച്ചില്ല എന്റെ മുടിയാണ് അതുകൊണ്ട് ഞാൻ സന്തോഷപൂർവ്വം അത് മൊട്ട അടിക്കുകയും ചെയ്തു. എനിക്ക് മുടിയുണ്ടായിരുന്നു എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ല. എന്നാൽ ശരിക്കും എനിക്ക് മുടിയുണ്ടായിരുന്നു. മൊട്ട അരുൺ എന്നൊക്കെ വിളിക്കുന്നത് ബോഡി ഷേമിങ്ങായി തോന്നിയിട്ടില്ല. കാരണം എനിക്ക് മുടിയുണ്ടായിരുന്നു എന്നത് അവർക്ക് അറിയില്ലല്ലോ. “