പ്രണയമഴ ഭാഗം 38
ആ ഡോൺ ഇന്ന് വെളുപ്പിനെ ആക്‌സിഡന്റ് ആയി….എന്താ പറ്റിയത് എന്ന് ഒന്നും എനിക്ക് വ്യക്തമായി അറിയില്ല..
നോ…… അമ്മാളു ഒറ്റ അലർച്ച ആയിരുന്നു.. ക്ലാസ്സിൽ ഇരുന്ന എല്ലാവരും ഞെട്ടി പോയി..
നിഹ…. അവനു എന്താ പറ്റിയത് എന്ന് ഒന്ന് നീ ആരോടേലും ചോദിക്കുമോ. പ്ലീസ്… കരഞ്ഞു കൊണ്ട് പറയുന്ന അമ്മാളുവിനെ എല്ലാവരും നോക്കി..
ഇനി അവളുടെ ചേട്ടന്മാർ ആരെങ്കിലും എന്തെങ്കിലും പണി കൊടുത്തോ… അതാണ് കുറച്ചു കുട്ടികൾ അടക്കം പറയുന്നത്.
അപ്പോളേക്കും ബെൽ മുഴങ്ങി..
അമ്മാളു തന്റെ കണ്ണുനീർ അമർത്തി തുടച്ചു…. എന്നിട്ടും അവ ഒരു മഴയായി പെയ്തിറങ്ങി.
മാളു.. കണ്ണു തുടയ്ക്ക്… നിമ്മി മിസ് ഇപ്പോൾ വരും…
നിഹ മെല്ലെ പറഞ്ഞു….
അപ്പോളേക്കും നിമ്മി മിസ് അവരുടെ ക്ലാസ്സിലേക്ക് വന്നു.
…. ഗുഡ് മോർണിംഗ് ഓൾ ഓഫ് യൂ…
കുട്ടികൾ എല്ലാവരും എഴുനേറ്റ്..
പെട്ടന്ന് ആണ് ക്ലാസ്സ് വൈസ് ആയിട്ട് മൈക്കിൽ കൂടെ പ്രിൻസിപ്പൽ സാറിന്റെ അന്നൗണ്സ്മെന്റ് വന്നത്..
ഗുഡ് മോർണിംഗ് എവെരിബെഡി…നമ്മുട കോളേജിൽ പഠിക്കുന്ന ഡോൺ അലക്സ് എന്ന വിദ്യാർത്ഥി ഇന്ന് വെളുപ്പിന് ഉണ്ടായ ഒരു ആക്‌സിഡന്റ് il അതീവ ഗുരുതരാവസ്ഥയിൽ കഴിയുക ആണ്…. ഇപ്പോൾ അയാളെ ഒരു മേജർ സർജറിക്ക് കയറ്റിയിരിക്കുക ആണ്…എത്രയും പെട്ടന്ന് അയാൾ റിക്കവർ ആയി വരാൻ നമ്മൾക്ക് എല്ലാവർക്കും ഒന്ന് ചേർന്ന് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാം…….
മാളു നിഹയെ വേദനയോടെ നോക്കി..
എടി… ഡോണിനു അരുതാത്തത് എന്തെങ്കിലും സംഭവിക്കുമോ…എനിക്ക് പേടിയാകുന്നു..
മാളു….നീ മിണ്ടാതിരിക്കു… നിഹ അവളെ ദേഷ്യത്തോടെ നോക്കി.
മിസ്സ്… എന്തായിരുന്നു സംഭവിച്ചത്.. എന്ത് പറ്റി ആ ചേട്ടന്… ക്ലാസ്സിലെ കുട്ടികൾ ഓരോരുത്തർ ആയി അവരോട് ചോദിച്ചു.
ഡോൺ ന്റെ അങ്കിൾ മരിച്ചു പോയി ഇന്ന് വെളുപ്പിന്.. അത് അറിഞ്ഞു ഡോൺ നാട്ടിലേക്ക് പോയത് ആയിരുന്നു.. പോകും വഴി ആണ് അപകടം ഉണ്ടായത്.. റോങ്ങ് സൈഡ് il നിന്നു കേറി വന്ന വണ്ടി ഇടിച്ചതു ആണ്.. ഡോൺ ന്റെ ഭാഗത്തു മിസ്റ്റേക്ക് അല്ല…. പാവം പയ്യൻ…. ഒന്നും സംഭവിക്കാതിരുന്നാൽ മതി ആയിരുന്നു…
മിസ്സ് പറഞ്ഞ വാചകങ്ങൾ കേട്ട് നടുങ്ങി ഇരിക്കുക ആണ് എല്ലാവരും..
അവനു ഒരാപത്തും സംഭവിക്കരുതെ എന്ന ഒറ്റ പ്രാർത്ഥനയിൽ ആണ് മാളു..
നിഹ അവളെ നോക്കി..
എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ ആണ് അവളുടെ ഇരുപ്പ് എന്ന് അവൾക്ക് തോന്നി.
നിമിഷങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു..
ലഞ്ച് ബ്രേക്ക് ന്റെ ടൈം ആയി..
ഇന്നലെ ഈ സമയത്ത് അവൻ തനിക്ക് വേണ്ടി കാത്ത് ഇരുന്നത് മാളു ഓർത്തു.
നിഹ… ഞാൻ ആഫ്റ്റർനൂൺ ലീവ് എടുക്കുവാ…. എനിക്ക് മെഡിസിറ്റി ഹോസ്പിറ്റലിൽ പോകാണം.. നീ വരുന്നോ കൂടെ…
മാളുവിന്റെ ചോദ്യം കേട്ട് നിഹ ഒന്ന് പകച്ചു.
എടി… നീ എന്താണ് ഇപ്പോൾ പറയുന്നത്..
നിഹ… എനിക്ക് ഡോണിനെ കാണണം… അല്ലാതെ സമാധാനം കിട്ടില്ല…..
മാളു… ഞാൻ ഒരു കാര്യം ചോദിക്കട്ടെ… അവന്റെ ആക്‌സിഡന്റ് ആയി നിനക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ…?
വാട്ട് യു മീൻ നിഹ….
അല്ല മാളു.. നിന്റെ വിട്ടുകാരോട് എങ്ങാനും പറഞ്ഞിട്ട് ഇനി അവർ ആണോ ഈ ആക്‌സിഡന്റ് ന്റെ പിന്നിൽ എന്ന് ഞാൻ വെറുതെ ചിന്തിച്ചു..
മാളു അവളെ തുറിച്ചു നോക്കി..
എന്നിട്ട് ബാഗും എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി.
നിഹ അവളെ ഒരുപാട് തവണ വിളിച്ചു എങ്കിലും അവൾ പിന്തിരിഞ്ഞു പോലും നോക്കാൻ കൂട്ടാക്കി ഇല്ല..
മെഡിസിറ്റി ഹോസ്പിറ്റലിന്റെ മുൻപിൽ അവൾ ഒരു ഓട്ടോറിക്ഷയിൽ വന്നു ഇറങ്ങി.
റിസപ്ഷനിലേക്ക് ചെന്നു വിവരങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി.
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽക്കൽ ഒരുപാട് ആളുകൾ നിൽപ്പുണ്ട്..
അവൾക്ക് അപ്പോൾ ചെറിയ ഭയം തോന്നി.
ഡോണിന്റെ കൂടെ എപ്പോളും ഉള്ള ഒന്ന് രണ്ടു ബോയ്സ് നെ അവൾ കണ്ടു..
അവരോട് ചോദിച്ചു മനസിലാക്കാം എന്ന് അവൾ ഓർത്തു.
പക്ഷെ അവർ ഒരു പുച്ഛഭാവത്തിൽ ആണ് അവളെ നോക്കിയത്.
മാളു… പെട്ടന്ന് ഒരു സ്ത്രീ ശബ്ദം
അവൾ തിരിഞ്ഞു നോക്കി..
കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി ഒരു യുവതി അവളുട കൈയിൽ വന്നു പിടിച്ചു.
അവൾക്ക് അവരെ മനസിലായില്ല.
അവർ വിങ്ങി വിങ്ങി കരയുക ആണ്..
പെട്ടന്ന് ഒരാൾ വന്നു അവരെ പിടിച്ചു കസേരയിൽ ഇരുത്തി.
തന്നെ പേരെടുത്തു വിളിച്ച ഇവർ ആരാണ് എന്ന് അവൾ ചിന്തിച്ചു നിൽക്കുക ആണ്.
ആ സ്ത്രീയോട് ഒപ്പം വേറെ സ്ത്രീകൾ ആരും ഇല്ല..
അവർ കൈകൾ രണ്ടും മുഖത്ത് പൊത്തി പിടിച്ചു കൊണ്ട് കസേരയിൽ ഇരുന്നു കണ്ണീർ പൊഴിക്കുക ആണ്..
മാളു അവരുടെ അടുത്ത് ചെന്നിരുന്നു..
അവരുടെ ചുമലിൽ പിടിച്ചു..
മിഴികൾ ഉയർത്തിയ അവർ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കരയുക ആണ്.
ഡോണിന്റെ അമ്മ ആണോ…? അല്പം കഴിഞ്ഞതും അവൾ ചോദിച്ചു.
അവർ “അതെ “എന്ന് തലയാട്ടി..
(എന്റെ മമ്മിക്ക് അറിയാo തന്റെ കാര്യം.. ഞാൻ മമ്മിയോട് സംസാരിച്ചു.. ആദ്യം മമ്മി എതിർത്തു.. പക്ഷെ ഇപ്പോൾ പാതി സമ്മതം ആണ്…)
ഡോൺ തലേ ദിവസം പറഞ്ഞ വാചകം അവൾ ഓർത്തു.
മമ്മി……. കരയല്ലേ… ഡോണിനു ഒരു കുഴപ്പവും വരില്ല… ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു…
അവർ കൈയിൽ ഇരുന്ന കൊന്തയിൽ മുറുക്കെ പിടിച്ചു പ്രാർത്ഥിക്കുക ആണ്..
ഹെലോ.. അതെ ഡോക്ടർ അലക്സ് ആണ്.. മ്മ്.. മോനെ സർജറിക്ക് കയറ്റി…ഡോണിന്റെ മമ്മിയെ കൊണ്ട് വന്നു കസേരയിൽ ഇരുത്തിയ ആള് ആണ് അവന്റെ പപ്പാ എന്ന് അവൾക്ക് അപ്പോൾ മനസിലായി.
ഇടയ്ക്ക് എല്ലാം അയാൾക്ക് ഫോൺ കാൾ വന്നു കൊണ്ടേ ഇരുന്നു..
ഒരു മണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ ഓപ്പറേഷൻ തിയേറ്റർ ന്റെ വാതിൽ തുറക്കപ്പെട്ടു..
ഒന്ന് രണ്ടു ഡോക്ടേസ് പുറത്തേക്ക് ഇറങ്ങി വന്നു.
സീ ഡോക്ടർ അലക്സ്… ഓപ്പറേഷൻ കഴിഞ്ഞു…കാര്യങ്ങൾ ഒക്കെ ഞാൻ നേരിട്ട് താങ്കളോട് പറഞ്ഞിരുന്നല്ലോ…ഡോണിനു കുഴപ്പം ഒന്നും ഇല്ല കെട്ടോ…
ഡോണിന്റെ പപ്പയുടെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് ഒരു ഡോക്ടർ പറഞ്ഞു.
അലക്സും ആനിയും ഡോക്ടർ ന്റെ മുൻപിൽ കൈകൾ കൂപ്പി നിന്നു.
ഡോക്ടർ അലെക്സിനോട് എന്തൊക്കെയോ വിശദീകരിച്ചു കൊണ്ട് ഇരിക്കുക ആണ് അവരുടെ ഭാഷയിൽ..
ഡോണിനു കുഴപ്പം ഒന്നും ഇല്ല എന്ന് കേട്ടപ്പോൾ തന്നെ മാളുവിന്റെ ഹൃദയം തുടി കൊട്ടി കൊണ്ട് ഇരുന്നു.
ഞങ്ങൾക്ക് മോനെ ഒന്ന് കാണാൻ പറ്റുമോ..ആനി ചോദിച്ചു.മാളു വിന്റെ മനസിലും അതായിരുന്നു അപ്പോൾ.
പിന്നെന്താ… കാണാല്ലോ…
അകത്തേക്ക് കയറേണ്ട കെട്ടോ ഇപ്പോൾ..ഇൻഫെക്ഷൻ ആകും… ഡോർ ഗ്ലാസിൽ കൂടെ നിങ്ങൾക്ക് കാണാം.. നാളെ കൂടി സർജിക്കൽ ഐ സി യുവിൽ ആയിരിക്കും.. മറ്റന്നാൾ നമ്മൾക്ക് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം…
ഡോണിന്റെ പപ്പയും ആയിട്ട് ഡോക്ടർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു.
മാളു അവനെ മമ്മിയെ നോക്കി.
മമ്മി… ഡോണിനു കുഴപ്പം ഒന്നും ഇല്ലല്ലോ.. മമ്മി കരയാതെ….. അവൾ അവരെ സമാധാനിപ്പിച്ചു..
ഡോണിന്റെ പപ്പാ അപ്പോൾ അവരുടെ അടുത്തേക്ക് വന്നു.
ആനി…. നമ്മൾക്ക് മോനെ ഒന്ന് കാണാം.. താൻ വരൂ…. അയാൾ അവരെ ചേർത്ത പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
മാളുവിനു അവനെ കാണാൻ ഒരുപാട് ആഗ്രഹം തോന്നിയിരുന്നു.. പക്ഷെ ഒന്നും അവരോട് പറയാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു അവൾ.
കുറച്ചു മുന്നോട്ട് നടന്നതും ഡോണിന്റെ മമ്മി വന്നു മാളുവിന്റ് കൈയിൽ പിടിച്ചു.
മോൾക്ക് കാണണോ അവനെ… അവർ ചോദിച്ചു..
അവൾ കാണണം എന്ന് ശിരസ്സ് ചലിപ്പിച്ചു കാണിച്ചു.
അവർ അവളെയും പിടിച്ചു കൊണ്ട് ഇടനാഴിയിലൂടെ മുന്നോട്ട് നടന്നു.
അലക്സ് അവളെ നോക്കി..
ഡോണിന്റെ ഫ്രണ്ട് ആണ്…. ആനി പറഞ്ഞു.
മ്മ്… അയാൾ വെറുതെ മൂളി.
മിടിക്കുന്ന ഹൃദയവുമായി അവർ മൂവരും ഗ്ലാസ്സിലൂടെ നോക്കി കണ്ടു അവനെ..
മയക്കത്തിൽ ആയിരുന്നു ഡോൺ..
ഒരു ഡോക്ടർ വന്നു അലക്സ് നോട് അകത്തേക്ക് കയറിക്കൊള്ളാൻ പറഞ്ഞു എങ്കിലും അയാൾ വിസമ്മതിച്ചു.
പിന്നീടു ആവാം എന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞു മാറി.
കുറച്ചു സമയം കൂടെ അവർ അവനെ നോക്കി നിന്നു..
എന്നിട്ട് പുറത്തേക്ക് ഇറങ്ങി വന്നത്.
മമ്മി
ഞാൻ നാളെ വരാം…. നേരം ഒരുപാട് ആയി.. പോകട്ടെ…
അവൾ ആനിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
മോളുപോയ്ക്കോ…. ഹോസ്റ്റൽ ഇവിടെ അടുത്ത് ആണോ..
അര മണിക്കൂർ ഉണ്ട് മമ്മി..
മോളെ കൊണ്ട് പോയി വിടണോ..
വേണ്ട… ഞാൻ ഒരു ഓട്ടോയിൽ പോയ്കോളാം..
മമ്മി… വേറെ ആരും ഇല്ലേ… മമ്മിയും പപ്പയും മാത്രമേ ഒള്ളൂ…?
എന്റെ മൂത്ത ചേട്ടൻ മരിച്ചു പോയി മോളെ… ആൾക്ക് ക്യാൻസർ ആയിരുന്നു… ഇച്ചായനെ കാണാൻ വന്നത് ആയിരുന്നു ഡോൺ…. അപ്പോളാണ്….. അവരുട വാക്കുകൾ മുറിഞ്ഞു.
പിന്നീടു ഒന്നും മാളു അവരോട് ചോദിച്ചില്ല..
നാളെ വരാം എന്ന് പറഞ്ഞു
അവൾ രണ്ടാളോടും യാത്ര പറഞ്ഞു ഇറങ്ങി..
ഈശ്വരാ കുഴപ്പം ഒന്നും ഇല്ലാലോ…. നീ കാത്തു… മാളു ദൈവത്തോട് ആയിരം ആവർത്തി നന്ദി പറഞ്ഞു…
*************
ഏകദേശം മൂന്ന് മണി ആയപ്പോൾ ഗൗരിയെ കൊണ്ട് പോകാനായി ഹരി എത്തിയിരുന്നു…
അവൾ അപ്പോൾ ഒരുങ്ങി നിൽക്കുക ആയിരുന്നു.
സീത കൊടുത്ത ചായയും കുടിച്ചിട്ടു അര മണിക്കൂർ അവരോടു സംസാരിച്ചിട്ട് ആണ് ഹരിയും ഗൗരിയും കൂടെ മടങ്ങി പോന്നത്..
അവന്റെ ഒപ്പം കാറിൽ കയറിയപ്പോൾ ഹരിക്ക് ഒരുപാട് സങ്കടം തോന്നി..
അച്ഛനും അമ്മയും മുറ്റത്തു നിന്ന് അവളെ കൈ വീശി കാണിച്ചു.
അവൾ വിഷമത്തോടെ കാറിൽ ഇരുന്നു.
എന്താടോ… എന്റെ കൂടെ പോരാൻ തനിക്ക് വിഷമം ആണോ..
ഹരി ചോദിച്ചു എങ്കിലും അവൾ അവനെ മൈൻഡ് ചെയ്തില്ല..
ഹാ.. പറയു ഗൗരി.. തനിക്ക് സങ്കടം ആണോന്നു..
അവൻ ഇടത് കൈ കൊണ്ട് അവളുടെ കൈ തണ്ടയിൽ തോണ്ടി.
ഡോ… തനിക്ക് എന്നോട് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ.. ഒരല്പം സമാധാനം തന്നൂടെ….ചുമ്മ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ….
അവൾക്ക് നല്ല ദേഷ്യം ആണ് എന്ന് മനസിലായത് ഹരി പിന്നീടു ഒന്നും ചോദിച്ചില്ല.
അവൻ ഡ്രൈവ് ചെയ്യുന്നതിൽ മാത്ര ശ്രെദ്ധിച്ചു.
ഗൗരി വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.
ഇടയ്ക്ക് അവൻ കാർ നിർത്തിയപ്പോൾ അവൾ അവനെ നോക്കി..
ഇറങ്ങു… അവൻ സീറ്റ് ബെൽറ്റ് ഊരി കൊണ്ട് പറഞ്ഞു.
അവൾ പക്ഷെ ഇരുന്നിടത്തു നിന്നു അനങ്ങി ഇല്ല.
ടി… നിന്നോട് അല്ലെ ഇറങ്ങാൻ പറഞ്ഞത്….. അവൻ അല്പം കയർത്തു.
ഗൗരി അവനെ തുറിച്ചു നോക്കി കൊണ്ട് കാറിൽ നിന്നു ഇറങ്ങി..
അവൻ പോയ വഴിയേ അവളും നടന്നു.
ആരെ കാണാൻ ആണോ ആവോ.. അവൾ പിറുപിറുത്തു..
ഒറ്റ നിലയിൽ ഉള്ള ഒരു ഓഫീസിന്റെ അകത്തേക്ക് ആണ് അവർ പോയത്.
ഹെലോ.. മിസ്റ്റർ ഹരി ശങ്കർ.. വരൂ.. വരൂ….
ഒരാൾ വന്നു അവരെ അകത്തേക്ക് ക്ഷണിച്ചു..
ഹരിയും ഗൗരിയും കൂടെ അയാൾ കാണിച്ച ചെയറിൽ ഇരുന്നു.
മാധവൻ സാർ….ഹരി അയാളോട് ചോദിച്ചു.
ഇപ്പോൾ വരും… ഒരു അഞ്ച് മിനിറ്റ്..
“ഓക്കേ ഓക്കേ…”
അല്പം കഴിഞ്ഞതും തലമുടി ഒക്കെ നരച്ചു തുടങ്ങിയ ഒരു 55നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു ആള് അങ്ങോട്ട് കയറി വന്നു.
ഹരി.. വന്നിട്ട് ഒരുപാട് നേരം ആയോ…
ഹരി യും ഗൗരി യും എഴുനേറ്റു..
ഇല്ല സാറെ… എത്തിയതേ ഒള്ളൂ..
അവൻ പറഞ്ഞു..
മ്മ്…..ഇരിക്ക് ഇരിക്ക്..ഇത് ആണല്ലേ ആള്…
അയാൾ ഗൗരിയെ നോക്കി ചോദിച്ചു.
അതെ സാർ…
മ്മ്… മോൾടെ റിസൾട്ട് വന്നോ…
ഇല്ല സാർ
.. ഈ മാസം അവസാന വരും..
മ്മ്.. ഓക്കേ ഓക്കേ… ഹരി നമ്മുടെ അക്കാദമി ഗാന്ധി സ്‌ക്വയറിന്റെ അടുത്ത് ആണ് കെട്ടോ..
മൂന്നുറോളം കുട്ടികൾക്ക് നമ്മൾ ബാങ്ക് കോച്ചിങ് കൊടുക്കുന്നുണ്ട് കെട്ടോ… എന്തായാലും ഈ കുട്ടിയും നന്നായി പഠിച്ചു എത്രയും പെട്ടന്ന് ഒരു ജോലി നേടട്ടെ..
ഗൗരി അന്തിച്ചു ഇരിക്കുക ആണ്..
അപ്പോൾ ആണ് അവൾ അറിയുന്നത് അവളെ ഹരി ബാങ്ക് കോച്ചിങ് നു ചേർക്കാൻ ആണ് കൊണ്ട് വന്നത് എന്ന്..
അവളുടെ മുഖം ഇരുണ്ടു…
തന്നോട് ചോദിക്കാതെ തന്റെ മനസ് അറിയാതെ അയാൾ വല്യ സ്റ്റാർ ആകാൻ നോക്കുന്നു…
ഫോം എടുത്തു അവർക്ക് പൂരിപ്പിക്കുവാനായി ഒരാൾ കൊടുത്തു.
ഹരി സന്തോഷത്തോടെ അത് മേടിച്ചു അവൾക്ക് നേരെ നീട്ടി.
സാർ.. ഞാൻ അടുത്ത ദിവസം ഇത് ഫിൽ ചെയ്തു തന്നാൽ മതിയോ… ഗൗരി പെട്ടന്ന് മാധവൻ സാറിനോട് ചോദിച്ചു.
മതി മോളെ… എന്തായാലും ഹരി എന്നും ഇതിലെ പോകുന്നത് അല്ലെ എന്ന് പറഞ്ഞു അയാൾ.
ഹരിയോട് അയാൾ എന്തൊക്കെയോ സംസാരിച്ചു ഇരുന്നു..
ഗൗരി ആണെങ്കിൽ ഇത് ഒന്നും തന്നെ ബാധിക്കുന്നത് അല്ല എന്ന മട്ടിൽ ഇരിക്കുക ആണ്.
കുറച്ചു കഴിഞ്ഞതും ഹരിയും ഗൗരിയും കൂടെ അവിടെ നിന്നു ഇറങ്ങി.
കാറിൽ കയറിയതും അവൾ ഹരിയെ ദേഷ്യത്തിൽ നോക്കി..
ഓഹ് തന്റെ ഉദ്ദേശം എന്താണ്…. എന്നേ പഠിപ്പിക്കാൻ ഒക്കെ വിട്ട് കഴിയുമ്പോൾ എന്റെ മനസ് മാറി തന്നെ സ്നേഹിക്കും എന്ന് ആണോ.. അതൊക്ക അങ്ങ് സിനിമയിൽ കാണുമായിരിക്കും കെട്ടോ…. ഈ ഗൗരി ആള് വേറെ ആണ്… എന്തെങ്കിലും മനസിൽ ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെയ്ക്ക് കെട്ടോ മേലെടത്തു വീട്ടിലെ ഹരിശങ്കർ…..
തുടരും