കാളിന്ദി part 39
എല്ലാ മുഖത്തും സന്തോഷം നിറഞ്ഞു.
ശ്രീക്കുട്ടി മാത്രം, പക്ഷെ ആലോചനയിൽ ആണ്ടു നിന്നു.
“എന്താടി… ഇത്രയും ആലോചിക്കാൻ ”
“അത് പിന്നെ ഏട്ടാ… സത്യം പറഞ്ഞാൽ… എനിക്ക് ഇത്രയും പെട്ടന്ന്…. ഒരു ജോലി ഇല്ലാതെ ”
“ഒക്കെ ശരിയാ… പക്ഷെ ഇത്രയും നല്ല ബന്ധം വന്ന സ്ഥിതിക്ക്… തന്നെയുമല്ല അവരെ നമ്മൾക്ക് അറിയുകയും ചെയ്യാം….. ”
ശ്രീക്കുട്ടി വെറുതെ അവൻ പറയുന്നത് ഒക്കെ കേട്ടു ഇരിക്കുക ആണ്..
“എടാ മോനെ…. അവർ ഒക്കെ സാമ്പത്തികം ഉള്ളു ആളുകൾ അല്ലെ… സ്ത്രീധനം ഒക്കെ ഒരുപാട് കൊടുക്കണ്ടെടാ….”
ശോഭ മകനെ നോക്കി.
. “ആദ്യം അവർ ഇവിടേക്ക് വന്നു ഇവളെ കാണട്ടെ… രണ്ടാളും പരസ്പരം സംസാരിച്ചു കഴിഞ്ഞു ഇഷ്ടം ആയെങ്കിൽ ബാക്കി കാര്യം അപ്പോൾ ആലോചിക്കാം…..”
“മോനെ… അച്ഛനും വയ്യാണ്ടായി… ഒന്നിനൊന്നു എല്ലാ പ്രാരാബ്ധവും കൂടി കൂടി വരും….നിന്നെ കൊണ്ട് താങ്ങാൻ പറ്റുവോട മക്കളെ ”
അത് പറയുമ്പോൾ അച്ഛന്റെ ശബ്ദം ഇടറി..
“അച്ഛൻ ഓരോന്ന് ഓർത്തു മനസ് വിഷമിക്കണ്ട…. എന്തായാലും സുമേഷ് എന്നേ വിളിക്കാം എന്ന് ആണ് പറഞ്ഞത്…. എന്നിട്ട് അല്ലെ ബാക്കി ”
ആഹ്…. വിധിച്ചത് എങ്ങനെ ആച്ചാൽ അത് പോലെ ആവട്ടെ..
അയാൾ മകനെ നോക്കി പറഞ്ഞു..
കല്ലു ഒന്നും പറയാതെ ഒരു വശത്തു മാറി നിന്നതേ ഒള്ളൂ…
“അമ്മേ….”
“എന്നാടാ…. അമ്മയോട് ഞാൻ പറഞ്ഞ കാര്യം എന്തായി..”…
“ഏത് ”
“പൈക്കളെ കൊടുക്കുന്ന കാര്യം.. അല്ലാതെ എന്താ “…
ശോഭ ഒന്നും പറയാതെ മകനെ തുറിച്ചു നോക്കി.
“ആഹ്… പറയാൻ ഉള്ളത് മുഴുവൻ മനസിലാകുന്ന ഭാഷയിൽ ഞാൻ പറഞ്ഞു കഴിഞ്ഞു.. ഇനി ഒക്കെ അമ്മേടെ ഇഷ്ടം…”
അവൻ മുറിയിൽ നിന്നും ഇറങ്ങി പോയി..
കല്ലു… ഇത്തിരി വെള്ളം കുടിക്കാൻ എടുക്ക്…
ഒപ്പം അവൻ വിളിച്ചു പറഞ്ഞു.
“ശ്രീകുട്ടീടെ കാര്യത്തിൽ നിനക്ക് എന്താ അഭിപ്രായം…. ”
അവൾ കൊടുത്ത വെള്ളം കുടിച്ചു കൊണ്ട് കണ്ണൻ അവളോട് ചോദിച്ചു.
“അത് പിന്നെ… .. ശ്രീക്കുട്ടി അല്ലെ ഏട്ടാ തീരുമാനിക്കേണ്ടത്.. അതുകൊണ്ട് ആണ് ഞാൻ ഒന്നും പറയാഞ്ഞത് ”
“ആഹ്… എന്തായാലും അവർ വന്നു കാണട്ടെ.. എന്നിട്ട് നോക്കാം ”
“മ്മ് ”
“നിന്റെ മുഖം എന്നാ വല്ലാതെ.. എന്ത് പറ്റി ”
കണ്ണൻ അവളെ നോക്കി.
“ഒന്നുമില്ല….”
.. അവളുടെ മുഖം ഇത്തിരി കൂടി വീർപ്പിച്ചു എന്ന് അവനു തോന്നി
അവൻ കല്ലുവിനെ സൂക്ഷിച്ചു നോക്കി…
. “എന്താ കല്ലു…”
“ഒന്നുമില്ല ഏട്ടാ….”
. “നീ എന്നോട് കള്ളം പറയാൻ തുടങ്ങി അല്ലെ ”
“ഞാൻ ഒരിക്കലും ഏട്ടനോട് ഒരു കള്ളവും പറയില്ല.. പക്ഷെ കുറച്ചു മുന്നേ ഏട്ടൻ ഇവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയപ്പോൾ എനിക്ക് ഇത്തിരി സങ്കടം ആയി ”
. അവൾ പറഞ്ഞു.
“ആഹാ.. അതാണോ.. എന്റെ കൊച്ചേ, അത് ഞാൻ അമ്മയോട് ദേഷ്യപ്പെട്ട ഇറങ്ങി പോയതല്ലേ..”
“എന്തിന്.. പാവം അമ്മ… ഇത്രയും കാലം ഈ പൈക്കളെ ഒക്കെ നോക്കി വളർത്തി ഇല്ലേ.. അമ്മയുടെ കൈയിൽ പത്തു രൂപ സൂക്ഷിച്ചു വെയ്ക്കണം എങ്കിൽ ഇത് ഒക്കെ അല്ലെ ഒള്ളു അമ്മയ്ക്ക് ഒരു വരുമാനം….”
..
“ഓ.. നി വക്കാലത്തു കൊണ്ട് ഇറങ്ങിയത് ആണോ ”
കണ്ണൻ ദേഷ്യപ്പെട്ടപ്പോൾ കല്ലു മുഖം കുനിച്ചു നിന്നു.
“കല്ലു….. അമ്മയോട് ഡോക്ടർ പ്രേത്യേകം പറഞ്ഞു ഇനി ഇവയെ ഒക്കെ നോക്കി നടന്നാൽ എവിടെ എങ്കിലും തളർന്നു കിടപ്പ് ആകും എന്ന്… അമ്മയുടെ കാൽ മുട്ടിനു നല്ല തെയ്മാനം ഉണ്ട്…എവിടെ എങ്കിലും വീണ് പോയാൽ എന്നാ ചെയ്യും… ഇത്തിരി പോന്ന നിന്നെ കൊണ്ട് പറ്റുമോ എല്ലാം നോക്കി നടത്താൻ… അച്ഛനും കിടപ്പിലായി, പിന്നെ അമ്മയ്ക്കും കൂടെ വയ്യാണ്ടായാൽ, എന്നാ ചെയ്യും പെണ്ണെ ”
.അവൻ പറഞ്ഞപ്പോൾ പിന്നെ കല്ലു ഒന്നും മിണ്ടിയില്ല…
ഏട്ടൻ പറയുന്നതിലും കാര്യം ഉണ്ടെന്ന് അവൾക്ക് തോന്നി.
“എനിക്ക് അങ്ങോട്ട് വരാമോ…”
വാതിൽക്കൽ നിന്നു ശ്രീക്കുട്ടി വിളിച്ചു ചോദിച്ചു.
“അതെന്താടി അങ്ങനെ ഒരു ചോദ്യം… ”
. കയറി വന്ന അവളോട് കണ്ണൻ തിരിച്ചു ചോദിച്ചു.
“ഓഹ് ഞാൻ ചുമ്മാ ചോദിച്ചത് ആണ് എന്റെ ഏട്ടാ…. പോട്ടെ…”
. “ഹ്മ്മ്….. നീ വാ….. ഇവിടെ ഇരിക്ക് ”
“കല്ലു….”…
“എന്താ ശ്രീക്കുട്ടി ”
“നീ എന്നാ ഒന്നും മിണ്ടാതെ നിൽക്കുന്നത് “…
“ഒന്നുല്ല…. ഞാൻ വെറുതെ ”
ശ്രീക്കുട്ടി ഇവിടെ ഇരിക്ക്, ഞാൻ കാപ്പി എടുത്തു കൊണ്ട് വരാമേ…. ”
. അവൾ വേഗത്തിൽ ഇറങ്ങി പോയി.
ഏട്ടനും അനിയത്തിയും കൂടെ സംസാരിക്കാൻ അവൾ മനഃപൂർവം ഒഴിവായതു ആണെന്ന് അവർക്ക് പിടി കിട്ടി.
“ശ്രീക്കുട്ടി….. ”
“എന്താ ഏട്ടാ ”
. “എടി… ആ സുനീഷ് ഒക്കെ നല്ല ഒരു സ്വഭാവം ഉള്ള ചെക്കൻ ആണ്.. ഇത്രയും ചെറുപ്പത്തിലേ ഗവണ്മെന്റ് ജോലിയും കിട്ടിയത് അല്ലെ… നീ ഒന്ന് ആലോചിച്ചു നോക്കിക്കേ, ഒരുപാട് ദൂരവും ഇല്ല ഇവിടെ നിന്നു.. എന്തുകൊണ്ടും നല്ല ഒരു ആലോചന ആയിരുന്നു….”
. “ശരിയാ ഏട്ടാ… പക്ഷെ, ഇത്രയും പെട്ടന്ന്….. എനിക്ക് ഓർക്കുമ്പോൾ ”
. “അത് ഒന്നും സാരമില്ല.. നീ അവനെ കണ്ടു പൂർണ്ണമായി സംസാരിച്ചു ഇഷ്ടം ആയി കഴിഞ്ഞാൽ മാത്രമേ ഈ ആലോചന മുന്നോട്ട് പോകാത്തൊള്ളൂ… ഉറപ്പ് ”
. ശ്രീക്കുട്ടി നഖം കടിച്ചു കൊണ്ട് ഇരിപ്പാണ്.
“എടി.. അത് മുഴുവൻ തിന്നു തീർക്കേണ്ട നിയ്… നിനക്ക് സമ്മതം ആണെങ്കിൽ മതി…”…
“അതല്ല ഏട്ടാ….”…
“ദേ പെണ്ണെ…. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞു കേട്ടോ… ഇനി നീ ചുമ്മാ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട… പരീക്ഷ കഴിയാൻ ഇനി ഒരു മാസം കൂടി ഇല്ലേ, എന്നിട്ട് ആവാം ബാക്കി ”
അപ്പോളേക്കും കല്ലു അവർക്ക് ചായ യും ആയിട്ട് വന്നു
“എന്റെ കല്ലു, ചായ ഒക്കെ ഞാൻ വന്നു കുടിച്ചോളാം… നീ അതും ആയിട്ട് ഇങ്ങോട്ട് വരണ്ടായിരുന്നു ”
“അത് സാരമില്ല,,, ഇത് കുടിക്ക് ”
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“കണ്ണാ…… ”
. പുറത്ത് നിന്നും ആരോ വിളിച്ചു.
ഇതാരാ ഇപ്പൊ… എന്ന് പറഞ്ഞു കൊണ്ട് കണ്ണൻ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.
.”ആഹ്ഹ… തോമ ചേട്ടനോ… കേറി വാ… ”
. “കുമാരൻ പറഞ്ഞിട്ട് വന്നതാ ”
..
“ആഹ്.. ഇരിക്ക് ഇരിക്ക്…”
അവൻ കസേര അല്പം നിരക്കി കൊണ്ട് അയാളെ ക്ഷണിച്ചു.
“ഇരിക്കാം മോനെ… രാജൻ എന്ത്യേ.. അവനെ ഒന്ന് കാണട്ടെ ”
അയാൾ അകത്തേക്ക് നോക്കി പറഞ്ഞു.
അച്ഛൻ കിടക്കുവാ… ചേട്ടൻ വാ… ദേ ഈ മുറിയിൽ ആണ്…
അവന്റെ പിന്നാലെ തോമാ ചേട്ടനും അകത്തേക്ക് കയറി പോയി.
. കുറച്ചു സമയം രാജനോട് അസുഖ വിവരങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി.
എന്നിട്ട് പൈക്കളെ മേടിക്കാൻ വന്ന വിവരം അറിയിച്ചു.
ശോഭ ഒന്നും മിണ്ടാതെ അടുക്കള പുറത്തു നിന്നു എല്ലാം കേട്ടു..
അമ്മേ.. തോമാ ചേട്ടൻ ആകുമ്പോൾ നന്ദിനിയെയും മണിക്കുട്ടിയെയും നന്നായി നോക്കും…
ശ്രീകുട്ടിയും അമ്മയോട് പറഞ്ഞപ്പോൾ അവർ പിന്നീട് ഒന്നും മിണ്ടിയില്ല.
കണ്ണനും ആയിട്ട് അല്പം സംസാരിച്ചിട്ട് അയാൾ തൊഴുത്തിലേക്ക് ചെന്നു.
നന്ദിനി പശുവിന്റെ നെറ്റിയിൽ ഒന്ന് തലോടി..
ശേഷം അയാൾ ഒരു വില പറഞ്ഞു ഉറപ്പിച്ചു.
. അഡ്വാൻസ് ആയിട്ട് ആയിരം രൂപ കണ്ണന് കൊടുത്തു.
എന്നിട്ട് ഞായറാഴ്ച വരാം എന്ന് പറഞ്ഞു അയാൾ യാത്ര പറഞ്ഞു പോയി.
കണ്ണൻ കയറി വന്നപ്പോൾ ശോഭ കണ്ണ് നിറച്ചു നിൽക്കുക ആണ്.
അമ്മേ.. അമ്മയ്ക്ക് വിഷമം ആകും എന്ന് അറിയാം.. പക്ഷെ അമ്മയ്ക്ക് എന്തെങ്കിലും വന്നാൽ പിന്നെ ആരാ ഉള്ളത്…. അതുകൊണ്ട് അല്ലെ…
അവൻ അമ്മയെ നോക്കി പറഞ്ഞു എങ്കിലും അവർ ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി പോയി.
എന്നിട്ട് തൊഴുത്തിന്റെ പിന്നിലേക്ക് ചെന്നു അല്പം പുല്ല് എടുത്തു അവറ്റോൾക്ക് ഇട്ടു കൊടുത്തു.
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഇത്തിരി സമയം അവിടെ നിന്നു.
കല്ലുവിനും അത് കണ്ടു സങ്കടം ആയിരുന്നു…
പാവം അമ്മ… അവൾ ഓർത്തു.
കണ്ണൻ അവളുടെ പിൻ കഴുത്തിൽ തന്റെ മീശയും താടിയും കുത്തി അവളെ ഇക്കിളി പ്പെടുത്തിയപ്പോൾ അവൾ പിടഞ്ഞു കൊണ്ടവനെ നോക്കി.
“നേരം സന്ധ്യ ആവാറായി… പോയി കുളിക്കെടി…”അവൻ അവളുടെ കാതിൽ മന്ത്രിച്ചു.
കല്ലു പെട്ടന്ന് തന്നെ മുറിയിലേക്ക് കയറി പോയി.
കൈയിൽ കിട്ടിയ ഒരു ജോഡി ഡ്രെസ്സും എടുത്തു കൊണ്ട് അവൾ മുറി വിട്ട് ഇറങ്ങി ബാത്‌റൂമിലേക്ക് ഓടി.
അഥവാ കണ്ണൻ മുറിയിലേക്ക് എങ്ങാനും കേറി വന്നാലോ എന്നോർത്ത് ആയിരുന്നു അവളങ്ങനെ ചെയ്തത്.
അവളുടെ ഓട്ടം കണ്ടു കണ്ണൻ ചിരിച്ചു കൊണ്ട് ഉമ്മറ കോലായിൽ നിന്നു പോയി.
ഇവളെ കൊണ്ട് ഞാൻ തോറ്റു…
*****
അന്ന് രാത്രിയിൽ അവനെ അച്ഛമ്മ ഫോൺ വിളിച്ചു.കൂടെ ഉഷയും
..
രണ്ടാളും കൂടെ ഒരു ദിവസം ഉഷയുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു ആയിരുന്നു ക്ഷണിച്ചത്.
അവൻ വരാം എന്നും സമ്മതിച്ചു.
അച്ഛമ്മയോട് ഓരോ വിവരങ്ങൾ ഒക്കെ ചോദിച്ചു കണ്ണൻ കുറച്ചു സമയം അവരോട് സംസാരിച്ചു.
അപ്പോളാണ് സുമേഷ് അവന്റെ ഫോണിലേക്ക് വിളിച്ചത്.
അച്ഛമ്മയോട് ഉള്ള സംഭാഷണം അവസാനിപ്പിച്ചു അവൻ സുമേഷിന്റെ കാൾ അറ്റൻഡ് ചെയ്തു.
ശ്രീകുട്ടിയുടെ ജനന തീയതിയും സമയവും ചോദിച്ചു കൊണ്ട് ആയിരുന്നു അവൻ വിളിച്ചത്.
അമ്മയോട് ചോദിച്ചിട്ട് കണ്ണൻ എല്ലാം പറഞ്ഞു കൊടുത്തു.
രണ്ടാളുടെയും ജാതകം നോക്കിയിട്ട് നാളെ വിളിക്കാം എന്ന് പറഞ്ഞു സുമേഷ് ഫോൺ വെച്ചു.
അത്താഴം ഒക്കെ കഴിഞ്ഞു എല്ലാവരും നേരത്തെ കിടക്കാനായി പോയി.
ശ്രീക്കുട്ടി ഇരുന്നു പഠിക്കുക ആണ്.
കാലത്തെ നടന്ന സംഭവങ്ങൾ ഓർത്തപ്പോൾ കല്ലു വിനു മുറിയിലേക്ക് ചെല്ലാൻ എന്തോ ഒരു ഭയം പോലെ ഉണ്ടായിരുന്നു.
കുറച്ചു സമയം അടുക്കളയിലൂടെ ഒക്കെ ചുറ്റി നടന്നിട്ട് അവൾ മുറിയിലേക്ക് ചെന്നു.
കണ്ണൻ അപ്പോൾ പതിവ് പോലെ ഫോണും നോക്കി കിടക്കുക ആണ്.
കല്ലു തന്റെ മുടി എല്ലാം അഴിച്ചു കെട്ടു വിടർത്തി എടുക്കുക ആണ്.
“കല്ലു….”
അവൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി അവനെ നോക്കി.
“എടി എനിക് ഒരു സംശയം..”
. “എന്താ ഏട്ടാ…”
“അല്ല നിന്റെ മുടിയിൽ നിന്നും എന്തേ ഈ കാച്ചെണ്ണയുടെ മണം ഒന്നും വരാത്തത്….”
അവന്റ ചോദ്യം കേട്ട് കല്ലു നെറ്റി ചുളിച്ചു.
“എന്തേ മനസിലായില്ലേ ”
“ഇല്ല്യ ”
. “മ്മ്… ഞാൻ പറയാം…”
. അവൻ കിടക്ക വിട്ടു എഴുന്നേറ്റു ഇരുന്നു.
അവൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസിലാകാതെ കല്ലു അവനെ തന്നെ നോക്കി നിന്നു..
തുടരും..