Beauty Tips

പേൻ ശല്യം മൂലം പൊറുതി മുട്ടിയോ ?: വീട്ടിൽ തന്നെ പരിഹാരം കാണാം | home-remedies-to-get-rid-off-lice

പേനിനെ കളയാന്‍ പ്രത്യേക ചീപ്പ് ഉപയോഗിച്ച് ചീകാറാണ് പതിവ്

മഴക്കാലത്ത് മുടിയുടെ സംരക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. അന്തരീക്ഷത്തില്‍ അധികമായുണ്ടാകുന്ന ഈര്‍പ്പം, മലിനീകരണം, അഴുക്ക് എന്നിവയൊക്കെ മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം. ഒരു പരിതി വരെ മഴക്കാലം നിങ്ങളുടെ മുടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. മഴക്കാലത്ത് നരച്ച മുടി, പുരുപരുത്തതായ മുടി, താരന്‍, പേന്‍ എന്നിവ വരാനുളള സാധ്യത ഏറെയാണ്.

തലയോട്ടിയിലും മുടിയിലും ജീവിക്കുന്ന ചെറിയ പരാന്നഭോജികളാണ് പെഡികുലസ് ഹ്യൂമനസ് ക്യാപ്പിറ്റിസ് എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന പേന്‍. പേനുള്ള ഏതെങ്കിലും വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നിങ്ങളുടെ തലയിലേക്കും പേന്‍ എത്തും.

പൊതുവെ പേനിനെ കളയാന്‍ പ്രത്യേക ചീപ്പ് ഉപയോഗിച്ച് ചീകാറാണ് പതിവ്. എന്നാല്‍ ചില പ്രകൃതിദത്ത രീതിയിൽ പേനിനെ കളയാം.

ബദാമും ചെറുനാരങ്ങയും

നിങ്ങളുടെ മുടിയുടെ കനം അനുസരിച്ച് കുറച്ച് ബദാം പൊടിക്കുക. പേസ്റ്റ് ഉണ്ടാക്കുന്നതിനായി അതില്‍ കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി രണ്ട് മണിക്കൂര്‍ വെക്കുക. ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് പിന്തുടരുക. ബദാം ചതച്ച് പുറത്തുവിടുന്ന എണ്ണ നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും പേനിനെ ഇല്ലാതാക്കാനും സഹായിക്കും. നാരങ്ങ നീര് പേനിന്റെ മുട്ടകളെ കൊല്ലുന്നു.

വെളിച്ചെണ്ണയും കര്‍പ്പൂരവും

ആവശ്യത്തിന് വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ചതച്ച കര്‍പ്പൂരം ചേര്‍ക്കുക. നന്നായി ഇളക്കി കുറച്ച് മിനിറ്റ് ചൂടാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ കേന്ദ്രീകരിച്ച് മുടിയുടെ വേരുകളില്‍ പുരട്ടുക. പിറ്റേന്ന് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകി കര്‍പ്പൂരം വെള്ളത്തില്‍ കഴുകുക. വെളിച്ചെണ്ണ പേന്‍ ശമിപ്പിക്കുമ്പോള്‍ കര്‍പ്പൂരം അതിന്റെ പരാദ വിരുദ്ധ ഗുണങ്ങള്‍ കാരണം അവയെ കൊല്ലുന്നു. കര്‍പ്പൂരം വെള്ളം കൊണ്ട് കഴുകുന്നത് അവശേഷിക്കുന്ന പേനുകളേയും നശിപ്പിക്കാന്‍ സഹായിക്കുന്നു.

വേപ്പും തുളസിയും

എട്ട് മുതല്‍ പത്ത് വരെ വേപ്പിലയും 10-12 തുളസിയിലയും എടുത്ത് ചതക്കുക. നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് ചെറിയ അളവില്‍ വെളിച്ചെണ്ണ എടുക്കുക. വേപ്പിലയില്‍ നിന്നും തുളസിയലയില്‍ നിന്നുമുള്ള നീര് എണ്ണയുമായി കലര്‍ത്തുക, ഈ മിശ്രിതം ചെറുതായി ചൂടാക്കി തലയില്‍ നന്നായി മസാജ് ചെയ്യുക. ഒറ്റ രാത്രി ഇങ്ങനെ വിടുക. ശേഷം രാവിലെ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക.

ആഴ്ചയില്‍ രണ്ട് തവണ ഈ പ്രക്രിയ ആവര്‍ത്തിക്കുക. വേപ്പില ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഏജന്റായി. തുളസി നേരെമറിച്ച്, രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ചൊറിച്ചില്‍ കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ തലയെ തണുപ്പിക്കാനും ഇത് സഹായിക്കും.

content highlight: home-remedies-to-get-rid-off-lice

Latest News