ഹൈദരാബാദ്: ഹൈദരാബാദില്‍ വെച്ച് തനിക്കുണ്ടായ മോശം സംഭവത്തെക്കുറിച്ച് വിശദമായ വീഡിയോ പുറത്തിറക്കി യുവതി. നോയിഡയിലെ ഗാര്ഡന് ഗലേറിയ മാളിന് പുറത്തു നില്ക്കുമ്പോള് ഒരു യുവതിക്കൊപ്പം വന്ന പുരുഷന് തന്നോട് റേറ്റ് എത്രയാണ് എന്ന് ചോദിച്ചെന്ന് യുവതി വീഡിയോയില്‍ പറയുന്നു. യുവതി തന്റെ ഭര്‍ത്താവിനും സഹോദരനും ഒപ്പം ആയിരുന്നു പുറത്ത് നിന്നിരുന്നത്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് യുവതി പങ്കുവെച്ചിരിക്കുന്നത്.
नोएडा पुलिस फिर सवालों में घिरी
गार्डन गैलेरिया मॉल में युवकों ने युवती से कहा- अपना रेट बता, डीएसपी की बेटी ने दी धमकी @noidapolice @Uppolice #noidapolice pic.twitter.com/3RjnjJChZj
— Tricity Today (@tricitytoday) August 6, 2024
റേറ്റ് ചോദിച്ചതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് പോലീസ് എത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. എന്നാല്‍ ഔദ്യോഗികമായി ഇരുകൂട്ടരും ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചത് ഇത്തരത്തിലുള്ള നീതിയാണോ എന്നും യുവതി വീഡിയോയില്‍ ചോദിക്കുന്നു.
‘എന്റെ ഭര്‍ത്താവിനും സഹോദരനും ഒപ്പം നില്ക്കുമ്പോള് ഒരു പുരുഷന് എന്നോട് വന്ന് റേറ്റ് എത്രയാണെന്ന് ചോദിച്ചു. ഒപ്പം വന്ന സ്ത്രീ അവളുടെ അച്ഛനും അമ്മാവനും ഡി എസ് പി മാരാണെന്ന് പറഞ്ഞ് ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒപ്പം ഞങ്ങളെ കള്ളക്കേസില്‍ കുടുക്കും എന്നും ആ സ്ത്രീ എന്നോട് പറഞ്ഞു’, യുവതി പറഞ്ഞു. സംഭവത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുന്നതിന് പകരം അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇരുകൂട്ടരും പറഞ്ഞതായി പോലീസ് പിന്നീട് അറിയിച്ചു. അതേസമയം പ്രശ്നം പരിഹരിച്ചെന്നും പോലീസിന്റെ അടിയന്തര നടപടിക്ക് നന്ദിയുണ്ടെന്നും യുവതി മറ്റൊരു വീഡിയോയില്‍ പറഞ്ഞു.
STORY HIGHLIGHTS: Allegation against couple by women in noida