മോഡലായ തനൂജയുമായുള്ള റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് നടൻ ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയത്. എൻഗേജ്മെന്റ് വരെ കഴിഞ്ഞ ബന്ധമാണ് അവസാനിപ്പിച്ചത്. ഇതിൽ പിന്നാലെ തനൂജയുടെതായ ഒരു പ്രതികരണവും പുറത്തുവന്നിരുന്നു. അതിൽ ഷൈനിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്നാൽ അതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തനൂജ തന്നെ രംഗത്തെത്തി. ഷൈൻ തിരിച്ചു വന്നാൽ സ്വീകരിക്കില്ലെന്നും തനൂജ പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ
“ആൾ തിരിച്ചു വന്നാൽ സ്വീകരിക്കില്ല. ആള് ആളുടെ വൈബിലാണ് നിൽക്കുന്നത്. അദ്ദേഹം തന്നെ പറയുന്നുണ്ട്, ആൾക്ക് റിലേഷൻസ് ശരിയാകില്ലെന്ന്. നാളെ ഞാൻ ആളെ വിവാഹം കഴിച്ച് എന്റെ ലൈഫ് അവിടെ പകുതി മുടങ്ങിപ്പോയാലോ. എനിക്ക് വീണ്ടും എന്റെ ഫാമിലിയിൽ ഒരുത്തരം കൊടുക്കാനില്ല. നല്ല ഫ്രണ്ട് ആയി കൂടെയുണ്ടാകും. ഷൈൻ എപ്പോഴും എനിക്കു പെർഫെക്ട് ആയിരുന്നു, എന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു
ആൾക്ക് ഫിലിമാണ് വലുത്. അതിൽ ഞാൻ ബുദ്ധിമുട്ടാകുന്നുവെന്ന് തോന്നിയപ്പോഴാണ് ഞാൻ കുറച്ച് പിന്നിലോട്ട് വലിഞ്ഞത്. ഷൈൻ എനിക്ക് പെർഫക്ടായിരുന്നു. ഒന്നര മാസമായി ഷൈൻ കോൺടാക്ട് ചെയ്തിട്ടില്ല.
ഒരു വ്യക്തി പറ്റില്ലെന്ന് തോന്നിയാൽ വിവാഹത്തിന് മുമ്പ് തന്നെ അതിൽ നിന്ന് പിന്മാറുന്നതാണ് നല്ലത്. ഷൈൻ എപ്പോഴും എന്റെ നല്ല ഫ്രണ്ടായി ഉണ്ടാകും. ഞങ്ങൾ ശത്രുക്കളൊന്നുമില്ല. എന്തൊക്കെ പ്രശ്നം വന്നാലും ഞാൻ കൂടെ ഉണ്ടാകും ഉണ്ടാകും.
ഷൈൻ പെട്ടന്ന് കോൺടാക്ട് കട്ട് ചെയ്ത് പോയി. കാരണം എന്താണെന്ന് അറിയാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ആൾക്ക് എപ്പോഴും പ്രധാനം സിനിമയാണ്. ഫിലിം ചെയ്യണമെന്നാണ് ആഗ്രഹം. ലൈഫ് തന്നെ അതാണ്. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അദ്ദേഹം അതിൽ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.
റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തയാളാണ് ഷൈൻ ചേട്ടനെന്ന് എനിക്ക് തോന്നിയിട്ടില്ല. ആള് എന്നെ അത്രത്തോളം നോക്കിയിട്ടുണ്ട്. പിന്നെ കമന്റ്സൊന്നും എന്നെ ബാധിക്കില്ല. സപ്പോർട്ട് ചെയ്തും ഒരുപാട് മെസേജുകൾ വരാറുണ്ട്. ചേട്ടന് എപ്പോഴും ഞാൻ കൂടെയുണ്ടാകണമെന്നാണ്. പക്ഷെ ഞാൻ പലപ്പോഴും അതിൽ നിന്നും സ്കിപ്പായി ഫ്രണ്ട്സിനൊപ്പം പോയി നിൽക്കും.
അതിൽ അദ്ദേഹത്തിന് ചെറിയ വിഷമമുണ്ടായിരുന്നു. പിന്നെ ആളുകളെ ഞാൻ പെട്ടന്ന് വിശ്വസിക്കും. പിന്നീടാണ് അത് വേണ്ടിയിരുന്നില്ലെന്ന് തോന്നുക. എന്റെ ഉമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇടയ്ക്കിടെ ഷൈൻ ചേട്ടനെ കുറിച്ച് ഉമ്മ അന്വേഷിക്കാറുണ്ട്. ഞാനൊരു മുസ്ലീമാണ്. മോഡലിങിലേക്ക് ഇറങ്ങിയപ്പോൾ ചിന്തിച്ച് ചെയ്യാനാണ് ഉമ്മ പറഞ്ഞത്.
എന്റെ ഫാമിലിയുമായി എനിക്ക് ഇപ്പോൾ കണക്ഷനില്ല. കുറച്ചുകാലം ലൈഫിലേക്ക് ആരെയും കൊണ്ടുവരരുതെന്നാണ് എനിക്ക് സഹോദരൻ തന്ന ഉപദേശം. ജോബിൽ ശ്രദ്ധിക്കാനാണ് അവൻ പറയുന്നത്. അവനും ഞാനും തമ്മിൽ ഒമ്പത് വയസ് വ്യത്യാസമുണ്ട്. എപ്പോഴും മെസേജ് അയച്ച് അവൻ കാര്യങ്ങൾ അന്വേഷിക്കും. ഷൈനിനെ കോൺടാക്ട് ചെയ്യാൻ ഞാൻ ശ്രമിച്ചു.
പക്ഷെ അപ്പുറത്തുള്ള ആൾക്കും അത് തോന്നണ്ടേ. ഇപ്പോഴും എനിക്ക് ഒരു ക്ലാരിഫിക്കേഷനില്ല “- തനൂജ പറഞ്ഞു.
content highlight: thanuja-model-about-shinetom-chacko