ഫാസിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച കുഞ്ചാക്കോ ബോബൻ ഒരുകാലത്ത് ആരാധികമാരുടെ പ്രിയപ്പെട്ട താരമായിരുന്നു.. നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ തനിക്ക് തന്നെ അലോസരം ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം ചോക്ലേറ്റ് നായകൻ പരിവേഷത്തിൽ നിന്നും മാറി നിൽക്കുന്നത്.. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരത്തോട് ചോദിക്കുന്ന ഒരു ചോദ്യവും അതിന് താരം നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
താങ്കളെ കുറിച്ചുള്ള ഒരു പൊതു ധാരണ ഒരു മാന്യനാണ് എന്നുള്ളതാണ്. ഈ മാന്യത ഒരു ആസ്വാതന്ത്ര്യം ആകാറില്ലേ. പലപ്പോഴും നിങ്ങൾ എല്ലാവരുടെയും മുന്നിൽ നല്ലവനായി ഭാവിക്കേണ്ടി വരും മനസ്സിലുള്ളത് മറച്ചുവയ്ക്കേണ്ടതായി വരും. എന്നാണ് ചോദ്യകർത്താവ് ചോദിക്കുന്നത്..ഇതിന് വ്യക്തമായ രീതിയിൽ തന്നെ മറുപടിയും നൽകുന്നുണ്ട് ചാക്കോച്ചൻ
“ഒന്നാമത്തെ കാര്യം ഈ മാന്യത ഞാൻ ഭാവിക്കുന്നത് അല്ല അതെന്റെ സ്വഭാവമാണ്. ഈ മാന്യത എന്റെ സ്വഭാവമാണ്. അതൊരു മാന്യതയായി മാറുന്നുണ്ടെങ്കിൽ അതെന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. എന്റെ ലൈഫിൽ ഞാൻ ഒരാളെ തെറിവിളിക്കുകയോ ചീത്ത പറയുകയോ ചെയ്യുകയാണെങ്കിൽ അത് എന്നെ കുറച്ചു കാണിക്കുന്നതായി ആണ് എനിക്ക് തോന്നുന്നത്. . ഞാൻ ഒരാളെ ചീത്ത വിളിക്കുകയാണെങ്കിൽ അവിടെ ഞാൻ അധപ്പതിച്ചു പോയി എന്നാണ് എനിക്ക് തോന്നുന്നത്. ”
ഇങ്ങനെയാണ് ഈ ചോദ്യത്തിന് കുഞ്ചാക്കോ ബോബൻ മറുപടി പറയുന്നത്. ട്രാഫിക് എന്ന ചിത്രം മുതലാണ് തന്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലേക്ക് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ചോക്ലേറ്റ് നായകൻ ചിത്രങ്ങളിൽ നിന്നും കഥാപാത്ര പ്രാധാന്യമുള്ള ചിത്രങ്ങളിലേക്ക് എത്തുന്നത് ഈ ചിത്രം മുതലാണ്.