MAMMOOTTY AT FILM FARE AWARDS
എല്ലാ സിനിമ പ്രേമികളും ഒരേപോലെ കാത്തിരുന്ന ഒരു അവാര്‍ഡ് നിശയായിരുന്നു ഫിലിം ഫെയര്‍ അവാര്‍ഡ്. ഫിലിം ഫെയര്‍ അവാര്‍ഡിലെത്തുന്ന അതിഥികളുടെ വസ്ത്രങ്ങള്‍, ഓര്‍ണമെന്‍സ് എല്ലാം തന്നെ സാധാരണ ഗതിയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ചില സമയത്തൊക്കെ ഇത്തരം വസ്ത്രങ്ങളും ഓര്‍ണമെന്‍സും ഒരു ബ്രാന്‍ഡ് ആയി തന്നെ മാറാറുണ്ട്. ഈയിടെ കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മലയാളത്തിന്റെ ബിഗ് സ്റ്റാര്‍ മമ്മൂട്ടി ധരിച്ച് എത്തിയ ഷര്‍ട്ടിനെ കുറിച്ചായിരുന്നു ഇത്തവണ ആരാധകരുടെ ചോദ്യങ്ങളെല്ലാം.
നിമിഷനേരങ്ങള്‍ കൊണ്ടുതന്നെ നിരവധി യുവാക്കളുടെ ഹൃദയം കീഴടക്കിയ ഈ ഷര്‍ട്ടിന്റെ വിവരങ്ങള്‍ നമുക്കൊന്നു നോക്കാം; ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി ധരിച്ചിരുന്ന ഷര്‍ട്ട് എന്റ്‌ലസ് ജോയി എന്ന കമ്പനിയുടെതാണ്. ഇത് ഒരു ബാങ് ബാങ് ഷര്‍ട്ട് ആണ്. 1966ല്‍ പുറത്തിറങ്ങിയ പ്രശസ്തമായ ബാങ് ബാങ് എന്ന പാട്ടില്‍ നിന്നും ഇന്‍സ്‌പെയര്‍ ആയാണ് ഈ ഷര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ഈ ഷര്‍ട്ട് 100 എണ്ണം മാത്രമാണ് ബ്രാന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ സ്‌റ്റൈലാണ് ഷര്‍ട്ടിന് പിന്റ് ആയി കൊടുത്തിരിക്കുന്നത്. ഇതിന്റെ ബട്ടന്‍ പേള് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മമ്മൂക്ക ധരിച്ചിരിക്കുന്ന ഷര്‍ട്ടിന്റെ വില 39,500 രൂപയാണ്.
STORY HIGHLIGHTS: Mammootty luxury shirt details