ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു രാജസേനൻ ജയറാം കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയം നേടുകയും ചെയ്തിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ എന്ന ഒരു ലേബൽ ജയറാമിന് സമ്മാനിച്ചത് രാജസേനൻ എന്ന സംവിധായകനാണ്. 2006 ഇൽ പുറത്തിറങ്ങിയ കനക സിംഹാസനം എന്ന ചിത്രമായിരുന്നു ഇരുവരും ഒരുമിച്ച് അവസാനിച്ചിത്രം. തുടർന്ന് ഇരുവർക്കും ഇടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാവുകയും അത് വലിയൊരു പിണക്കത്തിൽ കലാശിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് ഒരിക്കൽ തുറന്നു പറഞ്ഞത് സംവിധായകനായ രാജസേനൻ തന്നെയാണ്. എന്നാൽ രണ്ടുപേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.. ഈയിടെ നടന്ന ജയറാമിന്റെ മകളുടെ വിവാഹ ചടങ്ങുകളിലും രാജസേനൻ പങ്കെടുത്തിരുന്നില്ല. ഇപ്പോൾ ഇതിനെക്കുറിച്ച് രാജസേനൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
“ജയറാമിന്റെ മക്കളെ ചെറുപ്പം മുതൽ അറിയാം. അവരെ ചെറുപ്പത്തിൽ തന്നെ താലോലിച്ചിരുന്നതാണ്. കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. മനുഷ്യൻ ആവുമ്പോൾ ചില സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഞങ്ങൾ ഒരുമിച്ച് 16 സിനിമകളാണ് ചെയ്തിട്ടുള്ളത്.. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത താലോലിക്കുക ഒക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയും ഒക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോകുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. കണ്ണൻ അഭിനയിച്ച എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമ ചെയ്യുന്ന സമയത്ത് വലിയ സന്തോഷമായിരുന്നു ഞങ്ങൾക്ക് അത് കഴിഞ്ഞ് സംസ്ഥാന അവാർഡ് കിട്ടി.. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്.” അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ആനീസ് കിച്ചൻ എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് രാജസേനാൻ പറയുന്നത്.
Story Highlights ;Rajasenan talkes Jayaram