ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് റിയാസ്ഖാൻ. വില്ലൻ വേഷങ്ങളിലാണ് താരം കൂടുതലായും തിളങ്ങിയിട്ടുള്ളത്. സിനിമയിൽ മാത്രമല്ല സീരിയലിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു സന്തോഷ വാർത്തയെക്കുറിച്ചാണ് തുറന്നു പറയുന്നത്. തന്റെ മൂത്തമകൻ ശാരീഖ് ഹസന്റെ ഹൽദി ചടങ്ങുകളാണ് അത്.
മകൻ വിവാഹിതനാവാൻ പോവുകയാണ് എന്ന സന്തോഷം സോഷ്യൽ മീഡിയയിൽ ഹൽദി ചടങ്ങുകൾ പങ്കുവെച്ചു കൊണ്ടാണ് നടനും ഭാര്യ ഉമയും അറിയിച്ചത്.. അടിച്ചു കയറി വാ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്തു കൊണ്ടാണ് ഒരു റാപ്പ് ഗാനം ഒരുക്കിയിരിക്കുന്നത്.. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൽദി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്തു..
View this post on Instagram
അടുത്തകാലത്തായിരുന്നു താരത്തിന്റെ ജലോത്സവം എന്ന ചിത്രത്തിലെ അടിച്ചു കയറി വാ എന്ന ഡയലോഗ് ഹിറ്റായി മാറിയത്. ചിത്രം റിലീസ് 28 വർഷങ്ങൾക്ക് ശേഷം ഈ ഡയലോഗ് ഹിറ്റ് ആയപ്പോൾ അതോടൊപ്പം റിയാസ്ഖാനും ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലെ മിന്നുന്ന താരമായി മാറാൻ പിന്നീട് അധിക സമയം വേണ്ടി വന്നില്ല. മരിയ ജെന്നിഫർ ആണ് റിയാസ്ഖാന്റെ മകനായ ശാരിഖിന്റെ വധു. ഇരുവരും പ്രണയത്തിലായിരുന്നു. ബിഗ് ബോസ് താരവും നടനും കൂടിയാണ് ഷാരിഖ്. ലോകേഷ് കുമാർ സംവിധാനം ചെയ്യുന്ന റിസോർട്ട് എന്ന ചിത്രത്തിലും ഇപ്പോൾ താരം അഭിനയിക്കുന്നുണ്ട്. പുറത്തു വന്ന വീഡിയോകളിൽ എല്ലാവരും പറയുന്നത് അച്ഛൻ റിയാസ്ഖാനാണ് മകനേക്കാൾ തിളങ്ങി നിൽക്കുന്നത് എന്ന്. ഓഗസ്റ്റ് എട്ടിനാണ് റിയാസ് ഖാന്റെ മകന്റെ വിവാഹം
Story Highlights ;Riyaskhan son marrige