Celebrities

നാ​ഗ ചെെതന്യയും ശോഭിതയും ഒന്നിക്കുന്നു?: വിവാഹനിശ്ചയം ഇന്ന് നടന്നേക്കും | naga chaitanya engagement

ഹെെദരാബാദിൽ വെച്ചായിരിക്കും വിവാഹനിശ്ചയമെന്നാണ് വിവരങ്ങൾ

നാഗ ചൈതന്യയും നടി ശോഭിത ധൂളിപാലയും തമ്മില്‍ ഡേറ്റിംഗിലാണെന്ന് കുറെ നാളുകളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് പ്രത്യേക സ്വീകരണം തന്നെ ലഭിച്ചിരുന്നു. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് (08-08-2024) നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ‍. ഹെെദരാബാദിൽ വെച്ചായിരിക്കും വിവാഹനിശ്ചയമെന്നാണ് വിവരങ്ങൾ. ആരാധകർക്ക് വിരുന്നൊരുക്കിക്കൊണ്ട് വിവാഹ നിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ നടൻ പുറത്തുവിട്ടേക്കും.

നാഗ ചൈതന്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ സാമാന്ത ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ ചൈതന്യ ശോഭിതയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹവും പ്രചരിച്ചു തുടങ്ങിയത്.

ഡിവോഴ്‌സ് ആയാലും താന്‍ അനുഭവിച്ചുകൊണ്ടിരുന്ന മയോസൈറ്റിസ് എന്ന രോഗത്തെയായാലും സധൈര്യം നേരിട്ട നടി തന്നെയാണ് സാമാന്ത. 2012ലാണ് നടിക്ക് മയോസൈറ്റിസ് എന്ന അസുഖം ആദ്യം ഉണ്ടെന്ന് കണ്ടെത്തുന്നത്. ട്രീറ്റ്‌മെന്റിന്റെ ഭാഗമായി സാമാന്ത സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു.

വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി. ഏറ്റവും പുതുതായി നടി തന്റെ ആമസോണ്‍ പ്രൈം സീരീസായ സിറ്റാഡെല്‍: ഹണ്ണി ബണ്ണിയുടെ റിലീസിന് തയ്യാറെടുക്കുകയാണ്. വരുണ്‍ ധവാനാണ് നടിക്കൊപ്പം അഭിനയിക്കുന്നത്. അടുത്തതായി വരാനിരിക്കുന്ന പ്രോജക്ട് ബംഗാരത്തിന്റെ വിവരങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വളരെ ബോള്‍ഡും പേടിപ്പെടുത്തുന്നതുമായി കഥാപാത്രമാണ് ബംഗാരത്തില്‍ ചെയ്യുന്നതെന്നാണ് സൂചന.

സാമാന്തയെ തമിഴിലും തെലുങ്കിലുമാണ് ആരാധകര്‍ കണ്ടിട്ടുള്ളതെങ്കിലും സാമാന്തയ്ക്ക് മലയാളികളും ആരാധകരായിട്ടുണ്ട്. മാത്രമല്ല സാമാന്തയുടെ അമ്മ മലയാളിയാണ് എന്നതും അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ആലപ്പുഴ സ്വദേശിനിയാണ് സാമാന്തയുടെ അമ്മ നൈനറ്റ് പ്രഭു. അച്ഛന്‍ ആന്ധ്രാ സ്വദേശിയായ പ്രഭുവും.

സാമാന്ത ജനിച്ച് വളര്‍ന്നതെല്ലാം ചെന്നൈയിലാണ്. 2010ല്‍ സിനിമയിലേക്ക് ചുവടു വെച്ച സാമാന്തയുടെ ആദ്യ ചിത്രം യെ മായ ചെസാവെയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷം നടി ചെയ്തിട്ടുണ്ട്. പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിച്ച സാമാന്ത കരിയറില്‍ തന്റെ ഏറ്റവും നല്ല സമയത്ത് നില്‍ക്കുമ്പോഴാണ് നാഗ ചൈതന്യയുമായി വിവാഹം കഴിയുന്നത്.

2017 ഒക്ടോബര്‍ ഏഴിനാണ് ഇരുവരും വിവാഹിതരാകുന്നത്. സാമാന്തയുടെ ആദ്യ സിനിമയിലെ നായകന്‍ കൂടിയാണ് നാഗ ചൈതന്യ. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു.

content highlight: naga chaitanya engagement