Television

‘അവന്‍ പോയപ്പോള്‍ തൊട്ട് കേൾക്കുന്ന പഴി; അറിഞ്ഞോ അറിയാതെയോ ഞാനും കാരണമായി ‘; മനസ് തുറന്ന് ജാസ്മിൻ | jasmine-jaffer-opens-up

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ട് മാസങ്ങളായി. ഇത്രയധികം നെഗറ്റിവിറ്റി വന്നതിനാല്‍ ബിഗ് ബോസിന് ശേഷം ജാസ്മിന്റെ ജീവിതമെന്താവും എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തനിക്കെതിരെ ഉണ്ടായ അക്രമണങ്ങളില്‍ കാര്യമായി പ്രതികരിക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന്‍ ചെയ്തത്. മാത്രമല്ല ഗബ്രിയുമായിട്ടുള്ള സൗഹൃദം അതുപോലെ തുടരാനും സാധിച്ചിരുന്നു.

ഇരുവരും ഒരുമിച്ച് പലയിടങ്ങളിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും പതിവാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. രണ്ടാളും ഇതേ സൗഹൃദം ഇനിയും തുടരണമെന്ന് പറയുകയാണ് ആരാധകര്‍.

തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയാണ് ജാസ്മിനിപ്പോള്‍. ഗബ്രി പുറത്തായതിന് ശേഷം തനിക്കുണ്ടായ മാനസികാവസ്ഥയും പുറത്ത് വന്നതിന് ശേഷം ഇപ്പോഴും ഈ വിഷയത്തെ കുറിച്ച് വരുന്ന അഭിപ്രായങ്ങള്‍ക്കും മറുപടി പറഞ്ഞാണ് ജാസ്മിനെത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഗബ്രിയെ ടാഗ് ചെയ്ത് കൊണ്ട് താരം സംസാരിച്ചത്.

ക്യാപ്ഷനുള്ള ഉത്തരം… എന്നും പറഞ്ഞാണ് ജാസ്മിന്‍ എത്തിയിരിക്കുന്നത്. ടോപ് ഫൈവില്‍ വരാന്‍ എന്റെ കണ്ണില്‍ ഒരുപാട് യോഗ്യതയുള്ള ഒരു മത്സരാര്‍ഥിയായിരുന്നു ഗബ്രി. പക്ഷേ വിധി അത് നടന്നില്ല. ടാസ്‌ക് ലെറ്റര്‍ ആയാലും ടാസ്‌ക് ആയാലും വളരെ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന ഒരാള്‍. അവന്‍ പോയപ്പോള്‍ തൊട്ട് ഞാന്‍ കേട്ട ഒരു പഴിയാണ് ഞാന്‍ കാരണം ആണ് അവന്‍ പോയതെന്ന്.

അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണമായി എന്ന് തോന്നി പോയ നിമിഷം…. അന്ന് റീഎന്‍ട്രി നടത്തിയ സമയത്ത് അവന്‍ ആ ടാസ്‌ക് ലെറ്റര്‍ വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ കണ്ണില്‍ മിന്നി മാഞ്ഞു. ദാ വീണ്ടും അതുപോലെയുള്ള പോസ്റ്റ് കണ്ടപ്പോള്‍ അതൊക്കെ ഒന്നുംകൂടി മനസില്‍ അല അടിച്ചു….’ എന്നുമാണ് ഗബ്രിയെ കുറിച്ച് ജാസ്മിന്‍ പറഞ്ഞിരിക്കുന്നത്.

content highlight: jasmine-jaffer-opens-up