Naga Chaitanya, Sobhita Dhulipala engagement photo
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്ന് രാവിലെ നടന്നു. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നാഗാര്‍ജുന വിവരം അറിയിച്ചത്.
‘ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്റെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍. എല്ലാ സ്‌നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. അനന്തമായ സ്‌നേഹത്തിന്റെ തുടക്കം’, വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചു.
നാഗ ചൈതന്യയും നടി ശോഭിത ധൂളിപാലയും തമ്മില്‍ ഡേറ്റിംഗിലാണെന്ന് കുറെ നാളുകളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് പ്രത്യേക സ്വീകരണം തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണം നടത്തിയിരുന്നില്ല. നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടന്നേക്കുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
STORY HIGHLIGHTS: Naga Chaitanya, Sobhita Dhulipala are engaged