അടുത്ത സമയത്ത് ഏറ്റവും കൂടുതൽ ആരാധകരെ വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു ടെലിവിഷൻ താരമായ കൊല്ലം സുധിയുടെ മരണ വാർത്ത..പലർക്കും അംഗീകരിക്കാൻ പോലും സാധിക്കാത്ത ഒരു വേദനയായി ഇത് മാറിയിരുന്നു. ഫ്ലവേഴ്സ് ചാനലിന്റെ തന്നെ ഒരു പരിപാടിയിൽ പോയി തിരികെ വരുന്ന സമയത്താണ് കൊല്ലം സുധിയുടെ വാഹനം ഒരു അപകടത്തിൽ പെടുന്നതും അധികം വൈകാതെ തന്നെ മരണപ്പെടുന്നതും. തുടർന്ന് അങ്ങോട്ട് താരത്തിന്റെ കുടുംബത്തെ ഏറ്റെടുത്തത് ഫ്ലവേഴ്സ് ചാനൽ തന്നെയായിരുന്നു.
സുധിയുടെ മൂത്ത മകന്റെ പഠിത്തവും സുധിയുടെ എല്ലാകാലത്തെയും വലിയ സ്വപ്നമായ സ്വന്തമായി വീട് എന്ന ആഗ്രഹവും ഒക്കെ സാക്ഷാത്കരിക്കാൻ ഫ്ലവേഴ്സ് ചാനൽ ഒപ്പം നിൽക്കും എന്നാണ് പറഞ്ഞത്. പറഞ്ഞതു പോലെ തന്നെ ഇവർ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇതാ സുധിയുടെ ഭാര്യ രേണു പങ്കുവെക്കുന്ന പുതിയ കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് സുധിയുടെ എക്കാലത്തെയും വലിയ സ്വപ്നമായ വീട് സാക്ഷാത്കരിച്ചു എന്നതാണ്.
“സുധിലയം” എന്ന് പേരിട്ട വീടിന്റെ നെയിം ബോർഡും പിടിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് ഭാര്യ രേണു പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന് ഒരുപാട് നന്ദി. അതേപോലെ തന്നെ കെഎച്ച് ഡി സി, ഫ്ലവേഴ്സ്, 24, mma തുടങ്ങിയ സംഘടനകൾക്കും ചാനലിനും ഒക്കെ നന്ദി പറയുന്നുണ്ട്. വീടിന്റെ പേര് സുധിലയം എന്നാണ് പ്രത്യേകമായി നന്ദി പറയുന്നത് ഫിറോസിക്കയോടാണ്. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ചിത്രം രേണു പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ സുധിയുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. സന്തോഷകരമായിരിക്കു, നല്ല പേര് തന്നെയാണ് ഇട്ടത്, തീർച്ചയായും ഈ പേര് തന്നെയാണ് വീടിന് ഏറ്റവും അനുയോജ്യം എന്നൊക്കെയാണ് ആളുകൾ ഈ ഒരു ചിത്രത്തിന് താഴെ കമന്റുകൾ ആയി പറയുന്നത്
Story Highlights ;Kollam Sudhi New House