Careers

കൊച്ചി മെട്രോയിൽ ജോലി വേണോ ?: ഒന്നരലക്ഷത്തിനടുത്ത് ശമ്പളം, ഇപ്പോൾ അപേക്ഷിക്കൂ | kochi metro job

3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. എക്‌സിക്യൂട്ടീവ് (ടെലികോം), ജൂനിയര്‍ എഞ്ചിനീയര്‍ (S)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (S)-പവര്‍ & ട്രാക്ഷന്‍, ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിശദ വിവരങ്ങള്‍ താഴെ,

‌എക്‌സിക്യൂട്ടീവ് (ടെലികോം) തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ബിഇ/ ബിടെക് (ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറങ്) ആണ് യോഗ്യത. 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ശമ്പളം: 40,000 – 1,40,000 രൂപ വരെ.

ജൂനിയര്‍ എഞ്ചിനീയര്‍ (ട1)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (ട2)-പവര്‍ & ട്രാക്ഷന്‍

തസ്തികയിൽ രണ്ട് ഒഴിവുകൾ ഉണ്ട്. ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിൽ ശമ്പളം 33,750 രൂപ മുതല്‍ 94,400 രൂപ വരെയാണ്. S2 തസ്തികയിൽ 35000-99700 വരേയും.. എല്ലാം കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21.

വിശദവിവരങ്ങള്‍ക്ക് കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി.

content highlight: kochi metro job

Latest News