സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 21 നും 50 നും മധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നും ANM/GNM നേഴ്സിങ് കോഴ്സ് പാസ്സായവരും കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉളളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 24,520/- രൂപ.
വാക്ക് ഇൻ ഇന്റർവ്യൂ 14/08/2024 ബുധനാഴ്‌ച രാവിലെ 9.30 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 234 3241 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം..
ട്യൂട്ടർ
പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള രണ്ട് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപ. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ, സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖ എന്നിവയുമായി ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
കൂടിക്കാഴ്ച
തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ജൂലൈ 10ന് കൂടിക്കാഴ്ച നടക്കും.
കെമിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ജൂലൈ 11നും മെക്കാനിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ജൂലൈ 12 നും കെമിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ജൂലൈ 22 നും കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭിക്കും. ഫോൺ: 0487 2334144
109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു
ആരോഗ്യവകുപ്പിന് കീഴിൽ ദേശീയ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ കൊതുക നശീകരണ പ്രവർത്തങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ (30 ദിവസത്തേക്ക് മാത്രം) 109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത: പത്താം ക്ലാസ് ജയം. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു ഉറവിട നശീകരണം നടത്താൻ ശാരീരികശേഷി ഉള്ളവരായിരിക്കണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻപരിചയം അഭികാമ്യം. വയസ് 50 ൽ താഴെ.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഒരു ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് ഒൻപതിന് രാവിലെ 9.30 ന് മലാപ്പറമ്പിലെ ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ (H& FWTC) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
content highlight: government job