Celebrities

“ഇങ്ങനെ കിട്ടുന്ന കാശുകൊണ്ട് ഭക്ഷണം കഴിക്കാൻ മാത്രം ഗതികേട് താങ്കൾക്ക് ഉണ്ടായതിൽ വിഷമമുണ്ട്” |Fan Boy criticize Actress Honey Rose

ഹണി റോസിനെ കാണുമ്പോൾ എനിക്ക് കുന്തിദേവിയെ ഓർമ്മ വരുന്നു

ഉദ്ഘാടനങ്ങളിലൊക്കെ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വ്യക്തിത്വമാണ് ഇപ്പോൾ ഹണി റോസ്. വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്. എങ്കിലും ഇപ്പോൾ ഉദ്ഘാടനങ്ങളിലാണ് താരം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ഉദ്ഘാടനകളിൽ നിരന്തരമായി എത്തുന്നതിന്റെ പേരിൽ വലിയ തോതിലുള്ള ട്രോളുകളും ബോഡി ഷേമികളും ഒക്കെ താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ബോഡി ഷേമിംഗ് നടത്തുന്ന ആളുകൾക്ക് എതിരെ നിയമപരമായി മുൻപോട്ട് പോകും എന്നാണ് താരം പറഞ്ഞത്..

കഴിഞ്ഞദിവസം താരം ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഈ ഉദ്ഘാടനത്തിൽ താരത്തിനൊപ്പം ബോബി ചെമ്മണ്ണൂരും പങ്കെടുത്തിരുന്നു. ഈ ഉദ്ഘാടന സമയത്ത് ഹണി റോസിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ പറഞ്ഞത് ഹണി റോസിനെ കാണുമ്പോൾ എനിക്ക് കുന്തിദേവിയെ ഓർമ്മ വരുന്നു എന്നാണ്. മൈക്കിലൂടെ ഹണി നിൽക്കുന്ന സ്റ്റേജിൽ വച്ച് തന്നെയാണ് ബോബി ഇത് പറഞ്ഞത്. ഇതിനെക്കുറിച്ചാണ് ജിൽജോയ് എന്ന ഒരു വ്യക്തി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് ആണ് ശ്രദ്ധ നേടുന്നത്..

മൈക്കിലൂടെ ഹണി ഉള്ള സ്റ്റേജിൽ നിന്ന് ബോബി ചെമ്മണ്ണൂർ ഇതു പറയുന്നു.. ശേഷം ഹണിയെ ഒന്ന് കറക്കി, “നേരെ നിന്നാൽ മാലയുടെ മുൻ ഭാഗമേ കാണു, മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്ന് പറയുന്നു”. ” പ്രിയപ്പെട്ട ഹണി റോസ് താങ്കൾക്ക് ബാഡ് കമൻസ് ഇടുന്ന ഫേസ്ബുക്കിൽ ഉള്ളവരെ പറ്റി പറയാൻ നൂറ് നാവാണല്ലോ നിങ്ങളുടെ മുന്നിൽവച്ച് അത്രയും ആൾക്കാരുടെ മുന്നിൽവച്ച് ഒരു കോടീശ്വരൻ ഇതൊക്കെ പറഞ്ഞപ്പോൾ നിങ്ങളുടെ മുഖത്ത് ചിരി മാത്രമാണല്ലോ കണ്ടത്. ഇങ്ങനെ കിട്ടുന്ന കാശുകൊണ്ട് ഭക്ഷണം കഴിക്കാൻ മാത്രം ഗതികേട് താങ്കൾക്ക് ഉണ്ടായതിൽ വിഷമമുണ്ട്. ഇങ്ങനെയാണ് ഈ സംഭവത്തെ ഇദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പായി പങ്കുവെച്ചിരിക്കുന്നത്. ഈ കുറിപ്പ് വളരെ വേഗം തന്നെ ശ്രദ്ധ നേടിയ ചെയ്യുന്നു.
Story Highlights ;Fan Boy criticize Actress Honey Rose