കുറച്ച് അധികം ദിവസമായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് നടിയായ ശോഭിത ധൂലിപാലയും നടൻ നാഗചൈതന്യേയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്നത്. നാഗ ചൈതന്യയുടെ പിതാവായ നാഗാർജുന തന്നെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് താഴെ കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് ഇതൊരു തെറ്റായ തീരുമാനമായി എന്നതാണ്.
View this post on Instagram
ഇപ്പോൾ മനസ്സിലാകുന്നു സമാന്തയാണ് ശരി എന്ന് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ സമാന്തയുടെ ഇൻസ്റ്റഗ്രാമിലും താരത്തെ ആശ്വസിപ്പിക്കുന്ന കമന്റുകളുമായാണ് ആളുകൾ എത്തിയിരിക്കുന്നത്. നിങ്ങൾ സമാന്തയെ ചീറ്റ് ചെയ്യുകയായിരുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു നീ സ്ട്രോങ്ങ് ആയിരിക്കു. ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു എന്തുകൊണ്ടാണ് നിങ്ങൾ വേർപിരിയാനുള്ള ഡിസിഷൻ എടുത്തത് എന്ന്. അയാളിൽ നിന്നും രക്ഷപ്പെട്ട നിങ്ങൾ ഭാഗ്യവതിയാണ് നിങ്ങളെ അയാൾ അർഹിക്കുന്നില്ല, നിങ്ങൾ ധൈര്യമായി ഇരിക്കൂ വ്യക്തിപരമായി നിങ്ങളെ വളരെയധികം ഇഷ്ടമാണ്.
ഇങ്ങനെ സമാന്തയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതിമനോഹരമായ ഒരു തീരുമാനം തന്നെയായിരുന്നു നാഗചൈതന്യയുമായുള്ള വേർപിരിയൽ എന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നു എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. അതേസമയം നാഗചൈതന്യയുടെ അക്കൗണ്ടിൽ മുഴുവൻ വിമർശന കമന്റുകൾ ആണ് വരുന്നത്. ഈ തീരുമാനം ശരിയായില്ല എന്നും സമാന്ത വേദനിപ്പിച്ചത് ഒട്ടും തന്നെ ശരിയായില്ല എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്. അതേസമയം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ വളരെ രഹസ്യമായി നടന്ന ഒരു വിവാഹം നിശ്ചയം ആയിരുന്നു ശോഭിതയുടെയും നാഗചൈതന്യയുടെ.
Story Highlights ;Social media comforted Samantha