Movie News

‘എമ്പുരാന്‍’നു ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യ നായകനാകുന്ന സിനിമയുടെ പൂജ കഴിഞ്ഞു-New film written by Murali Gopi

ആര്യയാണ് ചിത്രത്തിലെ നായകന്‍

മുരളി ഗോപി രചന നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ നായകനായി എത്തുന്ന വമ്പന്‍ ചിത്രം ‘എമ്പുരാന്‍’ അണിയറയില്‍ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ തന്നെ രചനയില്‍ ഒരുങ്ങിയ ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം ഒരുങ്ങുന്ന ചിത്രമാണ് ‘എമ്പുരാന്‍’. ചിത്രം തിയറ്ററുകളിലെത്താന്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കെ തന്നെ മുരളി ഗോപിയുടെ രചനയില്‍ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്‌നാട്ടിലെ 3,000 വര്‍ഷം പഴക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തില്‍ വച്ചു നടന്നു.

New film written by Murali Gopi

ആര്യ നായകനാകുന്ന ഈ മലയാള – തമിഴ് ചിത്രത്തില്‍ നിഖില വിമല്‍, ശാന്തി ബാലചന്ദ്രന്‍, സരിത കുക്കു, ഇന്ദ്രന്‍സ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കര്‍, ശരത് അപ്പാനി, തരികിട സാബു, തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ടിയാന്‍ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ മാര്‍ക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മ്മിക്കുന്ന പതിനാലാമത് ചിത്രമാണ് ഇത്. നിലവില്‍ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ബ്രിങ് ഫോര്‍ത്ത് അഡ്വെര്‍ടൈസിങ് ആണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ്.

STORY HIGHLIGHTS: New film written by Murali Gopi