Movie News

മലയാളത്തിലേക്കുള്ള ആര്യയുടെ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്നു, മുരളി ഗോപി ആര്യ ചിത്രത്തിന് പ്രതീക്ഷ അറിയിച്ച് ആരാധകർ|Murali Gopi new movie announcement

ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കുള്ള ആര്യയുടെ ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മുരളി ഗോപി. നിരവധി ചിത്രങ്ങളിൽ അതിമനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം ശക്തമായ അടിത്തറയുള്ള ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയത് പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വീകാര്യത സ്വന്തമാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ എമ്പുരാൻ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രം ആരാധകർ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മുരളി ഗോപി എന്ന തിരക്കഥാകൃത്ത് തന്നെയാണ്.

ഇപ്പോഴിതാ മറ്റൊരു പുതിയ സന്തോഷവാർത്ത കൂടി മുരളി ഗോപി പങ്കു വയ്ക്കുകയാണ്. എമ്പുരാന് ശേഷമുള്ള തന്റെ പുതിയ ചിത്രത്തെ കുറിച്ചാണ് താരം പറയുന്നത്. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് തമിഴ് നടൻ ആര്യയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മുരളി ഗോപി. മലയാളികൾക്ക് പരിചയം അല്ലാത്ത നടൻ അല്ല ആര്യ. മമ്മൂട്ടി നായകനായി എത്തിയ പതിനെട്ടാംപടി ദ ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ പ്രധാന വേഷത്തിൽ തന്നെ ആര്യ എത്തിയിട്ടുണ്ട്.. ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കുള്ള ആര്യയുടെ ഒരു തിരിച്ചു വരവ് തന്നെയാണ്ഈ  ചിത്രം

ആര്യയുടെ മലയാളത്തിലേക്കുള്ള വമ്പൻ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ഇപ്പോൾ ആരാധകർ. ഇതുവരെ മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ആര്യ ഇനിയും അതിമനോഹരമായ പ്രകടനം തന്നെ ഈ ചിത്രത്തിലും കാഴ്ച വയ്ക്കും എന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. ഒരു മാസ് ചിത്രമാണോ മുരളി ഗോപി ഒരുക്കുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിയുകയും ചെയ്തു എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഒരു സൂചനകളും ഇതുവരെയും പുറത്തു വന്നിട്ടില്ല. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം ഒരുങ്ങുന്നത് ആയതുകൊണ്ട് തന്നെ ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. മലയാളത്തിലേക്കുള്ള ആര്യയുടെ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത്.