Celebrities

‘ദിലീപിനെ പോലെയല്ല ജയറാം, ജയറാം ഒരു പക്കാ നടൻ ആണ്’: റഫീഖ് സീലത്ത് |Dhileep and Jayaram Acting

മിമിക്രിയിൽ നിന്നും എത്തിയവരാണ് രണ്ടുപേരും..

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട രണ്ട് നടന്മാരാണ് ജയറാമും ദിലീപും. രണ്ടുപേർക്കും ഒരുപാട് സാമ്യതകൾ ഉണ്ട്. രണ്ടുപേരും ഒരേ സമയം കോമഡിയും സീരിയസ് റോളുകളും ഒക്കെ ചെയ്യാൻ സാധിക്കുന്നവരാണ്. അതേപോലെ മിമിക്രിയിൽ നിന്നും എത്തിയവരാണ് രണ്ടുപേരും.. പത്മരാജൻ സിനിമകളിലൂടെയാണ് ജയറാം മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി എത്തിയത് എങ്കിൽ സിനിമയുടെ അണിയറ പ്രവർത്തകനായി നിന്നുകൊണ്ട് സിനിമയിൽ നായകനായി മാറിയ വ്യക്തിയാണ് ദിലീപ്. ഇപ്പോൾ ജയറാമിനെയും ദിലീപിനെയും കുറിച്ച് സ്ക്രിപ്റ്റ് റൈറ്റർ ആയ റഫീഖ് സീലത്ത് പറയുന്നതാണ് ശ്രദ്ധ നേടുന്നത്..

“ഞാൻ മെഡിക്കൽ റെപ്പ് ആയിരുന്ന സമയത്ത് ജയറാമിന്റെ ചേട്ടൻ വെങ്കിടി എന്റെ സുഹൃത്തായിരുന്നു. അവൻ നന്നായി സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. വെങ്കിടിയുടെ ബൈക്കിൽ ഒരുപാട് കറങ്ങിയിട്ടുണ്ട്. ജയറാം അന്ന് ചെറിയ ജോലിയൊക്കെ ചെയ്യുന്നുണ്ട്. ആ സമയത്ത് മിമിക്രിയും ചെയ്യുന്നുണ്ട്.. ചേട്ടന്റെ സുഹൃത്തായതു കൊണ്ട് എന്റെ മുന്നിൽ വച്ച് മിമിക്രി ചെയ്ത് കാണിക്കും.. വെങ്കിടിയുടെ ആഗ്രഹമായിരുന്നു ജയറാം ഒരു സിനിമ നടൻ ആവണമെന്ന്.

ജയറാമിന് ഇപ്പോഴും എന്നോട് ആ സ്നേഹമുണ്ട്. എന്നാൽ ദിലീപിനെ പോലെയല്ല ജയറാം ദിലീപ് ആണെങ്കിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരും അത് പലപ്പോഴും നന്നാവാറുണ്ട് പക്ഷേ ജയറാം അങ്ങനെ ചെയ്യില്ല എഴുതിവെച്ചതിൽ ജയറാമിന് പൊലിപ്പിച്ചു പറയാൻ അറിയാം. ജയറാമിന്റെ മിമിക്രി ആർട്ടിസ്റ്റുകളെ അനുകരിച്ചു കൊണ്ടുള്ളതാണ്. എന്നാൽ ദിലീപ് അങ്ങനെയല്ല എല്ലാ ടൈപ്പ് കോമഡി ഷോക്കും ചെയ്തു മുന്നോട്ടു വന്നവരാണ് അതുകൊണ്ടു തന്നെ സ്ക്രിപ്റ്റിൽ കോമഡികൾ കൊണ്ടുവരാൻ നന്നായി ദിലീപിന് അറിയാം. ജയറാം ഒരു പക്കാ നടനാണ്.. അദ്ദേഹത്തിന് ഏത് വേഷവും ചെയ്യാനാവും. കോമഡിയും സെന്റിമെന്റ്സും സീരിയസും വഴങ്ങും. ചിലർക്ക് കോമഡി മാത്രമേ പറ്റുകയുള്ളൂ. ”
Story Highlights ;Dhileep and Jayaram Acting