ചന്ദ്രലേഖ,മേഘം,ദൈവത്തിന്റെ മകൻ തുടങ്ങിയ മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബോളിവുഡ് സുന്ദരിയാണ് പൂജ ഭട്ട്. മോഹൻലാൽ, മമ്മൂട്ടി,ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.. ഇപ്പോഴും താരത്തെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർ ഉണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഇതാ ഒരുപാട് നാളുകൾക്ക് ശേഷം നാടൻ ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നാടൻ ലുക്കിലുള്ള പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ഇതിന് മികച്ച കമന്റുകൾ ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ ആളുകളും പറയുന്നത് മേഘം എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഓർമ്മ വന്നു എന്നാണ്. മലയാളി ആരാധകർ നിരവധിയാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സൗന്ദര്യത്തിന് ഒട്ടും തന്നെ കുറവ് വന്നിട്ടില്ലല്ലോ എന്നും ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നും ഒക്കെ പലരും ചോദിക്കുന്നുണ്ട്.
View this post on Instagram
അതിമനോഹരമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് എന്നും വളരെ സുന്ദരിയായി തോന്നുന്നു എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. ഒരു പെർഫെക്റ്റ് ഇന്ത്യൻ ബ്യൂട്ടി എന്താണെന്ന് നിങ്ങളെ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ഈ പ്രായത്തിലും ഇത്രയും സൗന്ദര്യത്തോടെ നിലനിൽക്കുന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.. ഒരു മില്യണിൽ അധികം ആരാധകരാണ് താരത്തിന് ഉള്ളത്. ചന്ദ്രലേഖ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു.
Story Highlights ; Actress Pooja bhatt new photos