Celebrities

‘കല്യാണം കഴിപ്പിച്ച് തരുമോ എന്ന് വീട്ടുകാരോട് അങ്ങോട്ട് ചെന്നാണ് പറഞ്ഞത് ‘ സന |Hakkim shajahan and Sana

രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം കഴിച്ച ഇവരുടെ വാർത്ത വളരെ വേഗം തന്നെ വൈറലായി മാറിയിരുന്നു

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു ഒരു വിവാഹമായിരുന്നു നടനായ ഹക്കീം ഷാജഹാന്റെയും സനയുടെയും. വളരെ രഹസ്യമായുള്ള ഒരു വിവാഹമായിരുന്നു ഇരുവരുടെയും..രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം കഴിച്ച ഇവരുടെ വാർത്ത വളരെ വേഗം തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ഹക്കിംമിന്റെ ഭാര്യ സന പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

വിവാഹമെന്ന കോൺസെപ്റ്റിനോട് പോലും താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് താൻ. തന്റെ ഒരു സിസ്റ്റർ വിവാഹം കഴിക്കുമ്പോൾ പോലും താൻ അവളോട് ചോദിച്ചിട്ടുള്ളത് ഇത്രയും ചെറുപ്പത്തിലെ എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നാണ്.. 26 വയസ്സ് ഒക്കെയുള്ള പെൺകുട്ടി വിവാഹം കഴിക്കുന്നു എന്ന് പറയുമ്പോൾ എനിക്കത് വളരെ ചെറുപ്പത്തിൽ വിവാഹം കഴിക്കുന്നത് ആയാണ് തോന്നുന്നത്.. വിവാഹം കഴിക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്ന് സുഹൃത്തുക്കളോട് ചോദിച്ചിട്ടുണ്ട്. ഒരു മുപ്പതുകളിലൊക്കെ വിവാഹം കഴിച്ചാൽ പോരെ എന്ന് ഞാൻ എന്റെ സുഹൃത്തുക്കളോട് ചോദിക്കാറുണ്ട്.

ഒരു കുടുംബം വേണമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് ബാംഗ്ലൂരിൽ പോയി താമസിച്ചിരുന്ന സമയത്താണ് ആ സമയത്ത് ഒറ്റയ്ക്ക് ഒരു വീട് എടുത്ത് താമസിക്കുകയായിരുന്നു അപ്പോഴാണ് ഒരു കുടുംബം വേണമെന്ന് തോന്നൽ ഒക്കെ ഉണ്ടായി തുടങ്ങുന്നത്. എന്റെ മാത്രം തീരുമാനമായിരുന്നു കല്യാണം. അല്ലാതെ വീട്ടിൽ ഫോഴ്സ് ചെയ്തിട്ട് ഒന്നുമില്ല. ഒന്ന് കെട്ടിച്ചു തരുമോ എന്ന് അങ്ങോട്ട് ചെന്ന് ചോദിക്കുകയാണ് ചെയ്തിട്ടുള്ളത് ഞങ്ങളുടെ തീരുമാനമായിരുന്നു വിവാഹം എന്ന് ഹക്കിംമും പറയുന്നുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇവരുടെ ഈ വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത്
Story Highlights ;Hakkim shajahan and Sana