Viral

ലഹങ്കയും ഹെല്‍മറ്റും ധരിച്ച് യുവാവിന്റെ ഡാന്‍സ്; വൈറല്‍ വീഡിയോ കാണൂ..-Dance of a young man,Viral

ദിനംപ്രതി 100 കണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുള്ളത്. അതില്‍ മിക്കതും ഡാന്‍സ് വീഡിയോകള്‍ ആയിരിക്കും. പ്രത്യേകിച്ച് വൈറലാകുന്നതിന് വേണ്ടി ഓരോരുത്തരും അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരം കാണാറുണ്ട്. സാഹസികമായ സ്ഥലങ്ങളില്‍ നിന്നു പോലും പലരും റീലുകള്‍ ഇടാറുണ്ട്. എന്നാല്‍ അത്ര സാഹസികമൊന്നുമല്ലെങ്കിലും വളരെ കൗതുകമാര്‍ന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിമിഷം നേരം കൊണ്ട് തന്നെ വൈറലായ ഈ വീഡിയോ ഇതുവരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍പരം ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എല്ലാവരും ഇതിനെ അത്ര കൗതുകകരമായും രസകരമായും എടുത്തിട്ടില്ല എന്ന് ചുരുക്കം. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നുകൊണ്ട് ഒരു യുവാവ് ലഹങ്കയും ഹെല്‍മറ്റും ധരിച്ച് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. അടുത്തുകൂടി പോകുന്ന യാത്രക്കാരെ വീഡിയോയില്‍ ഉള്‍പ്പെടുത്താനും അയാള്‍ ശ്രമിക്കുന്നുണ്ട്. അടുത്ത് നില്‍ക്കുന്ന ഒരാളെ പൊക്കിയെടുത്ത് കറക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അയാള്‍ക്ക് ചുറ്റുമുള്ള യാത്രക്കാര്‍ക്ക് ഒന്നും അത് ഇഷ്ടപ്പെട്ടതായി തോന്നുന്നില്ല.

നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നുണ്ട്. ‘ഈ ഭൂമിയില്‍ എങ്ങനെയാണ് ആളുകള്‍ ജീവിക്കുന്നത്..ഇങ്ങനെയുള്ള ആള്‍ക്കാരൊക്കെയാണ് ഇവിടെ ഉള്ളത്’, എന്ന് ഒരാള്‍ കമന്റ് ചെയ്തു. ‘ഈ മനുഷ്യനോട് ചിരിക്കണോ ദേഷ്യപ്പെടണോ എന്ന് അറിയില്ല’, എന്ന് ഒരാള്‍ കുറിച്ചു. മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു ‘അവന്റെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും നിരാശ എത്രത്തോളം ഉണ്ടെന്ന് സങ്കല്‍പ്പിക്കൂ’ എന്ന്.

STORY HIGHLIGHTS: Dance of a young man wearing a lahanka and a helmet; Viral

Latest News