ചർമ്മസംരക്ഷണത്തിൽ ഏറെ ശ്രദ്ധ നൽകുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് മലൈക അറോറ. പ്രകൃതിദത്ത മാർഗങ്ങളാണ് കൂടുതലായും നടി പിന്തുടരുന്നത്. ഇപ്പോഴിതാ തന്റെ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ വെളിപ്പെടുത്തുകയാണ് നടി.
അതിരാവിലെ എഴുന്നേറ്റ് ഉടൻ റോസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തെ ലോലമാക്കാനും അഴുക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കും.
റോസ് വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തെ നല്ലതും പുതുമയുള്ളതുമായി നിലനിർത്തും. കൂടാതെ, മുഖത്ത് ഫ്രഷ്നസ് കൂടി അനുഭവപ്പെടും. മാത്രമല്ല രാവിലെ വെറും വയറ്റിൽ ഉണർന്നയുടൻ നാരങ്ങ നീര് ചേർത്ത ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ചർമ്മത്തെ സുന്ദരമാക്കുമെന്ന് മലൈക പറയുന്നു.
ചർമ്മത്തെ സുന്ദരമാക്കാൻ കറ്റാർവാഴ മികച്ച ചേരുവകയാണ്. ഒരു ചെറിയ കഷ്ണം കറ്റാർവാഴ മുറിച്ചെടുത്ത് അതിലെ ജെൽ മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചു സമയം കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകും. ചർമം മോയിസ്ച്വറൈസ് ചെയ്യാനും മിനുസവും തിളക്കവും ലഭിക്കാനും ഇതു സഹായിക്കുമെന്ന് മലൈക പറയുന്നു. കറ്റാർവാഴ ചർമത്തിന് ദോഷം ചെയ്യില്ലെന്നും ഏത് തരം ചർമമുള്ളവർക്കും ഉപയോഗിക്കാമെന്നും മലൈക പറഞ്ഞു.
content highlight: malaika-arora-shares-skin-care-tips