Celebrities

‘ഹൃദയഭേദകമായിരുന്നു ആ തീരുമാനം’: വിവാഹമോചനത്തെക്കുറിച്ച് ഇമ്രാന്‍ ഖാന്‍-Imran Khan, divorce

ആത്യന്തികമായി അത് എന്റെ തീരുമാനമായിരുന്നു

ഒരു സമയത്ത് ബോളിവുഡിലെ യുനടന്മാരുടെ നിലയില്‍ മുന്‍പന്തിയിലായിരുന്നു ഇമ്രാന്‍ ഖാന്റെ സ്ഥാനം. എന്നാല്‍ കുറെ നാളുകളായി അദ്ദേഹം സിനിമയില്‍ ഒന്നും തന്നെ സജീവമായിരുന്നില്ല. വ്യക്തിജീവിതത്തില്‍ ഉണ്ടായ ചില പരാജയങ്ങള്‍ അദ്ദേഹത്തെ മാനസികമായി തകര്‍ത്തു എന്നായിരുന്നു പല വാര്‍ത്തകളിലും വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഇതാ ഇമ്രാന്‍ ഖാന്‍ തന്റെ ആദ്യ ബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ്.

പത്തൊമ്പതാം വയസിലാണ് ഇമ്രാന്‍ ഖാന്‍ അവന്തികയുമായി പ്രണയത്തിലാകുന്നത്. 2011 ല്‍ വിവാഹിതരായ ഇരുവരും എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിയുകയായിരുന്നു. മകള്‍ ഇമാറയുടെ ഉത്തരവാദിത്തം ഇരുവരും ഏറ്റെടുത്തിട്ടുണ്ട്. വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല എന്നാണ് ഇമ്രാന്‍ പറയുന്നത്. താനും അവന്തികയും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു വിവാഹ മോചനം എന്നാണ് ഇമ്രാന്‍ പറയുന്നത്. ‘ആത്യന്തികമായി അത് എന്റെ തീരുമാനമായിരുന്നു. രണ്ടു പേരുടേയും നല്ലതിനായി ഞങ്ങള്‍ക്ക് ഒരു പ്രയാസമേറിയ തീരുമാനം കൈക്കൊള്ളണമായിരുന്നു. എളുപ്പമായിരുന്നു.. ഹൃദയഭേദകമായിരുന്നു. പക്ഷെ എന്നെ ആരോഗ്യവാനാക്കുന്നതിലും കരുത്തനാക്കുന്നതിലും അത് സഹായിച്ചു’ ഇമ്രാന്‍ പറയുന്നു.

വിവാഹ മോചന ശേഷം ഇമ്രാന്‍ ഖാന്‍ നടി ലേഖ വാഷിങ്ടണുമായി പ്രണയത്തിലായി. തങ്ങള്‍ക്ക് പൂര്‍ണമായും ഉറപ്പായ ശേഷം മാത്രമാണ് റിലേഷന്‍ഷിപ്പിലേക്ക് കടന്നതെന്നാണ് ഇമ്രാന്‍ ഈ ബന്ധത്തെക്കുറിച്ച് പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ ഡേറ്റ് ചെയ്ത ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്. ആമിര്‍ ഖാന്റെ സഹോദരിയുടെ മകനാണ് ഇമ്രാന്‍ ഖാന്‍. ജാനേ തു യ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള ഇമ്രാന്റെ തുടക്കം.

STORY HIGHLIGHTS: Imran Khan about his divorce