തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസമായിരുന്നു നടന്നത്. നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുന തന്നെ ഔദ്യോഗികമായി വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവെക്കുകയായിരുന്നു. വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവച്ചിട്ടുണ്ട്. ഇതോടെ നാളുകളായുള്ള അഭ്യൂഹങ്ങളും റൂമറുകളും അവസാനിച്ചു. സിനിമാ ലോകത്തെ പുതിയ താരജോഡിയ്ക്ക് ആശംസകളുമായി എത്തുകയാണ് താരങ്ങളും ആരാധകരും. ”ഞങ്ങളുടെ മകന് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ 9.42 നായിരുന്നു ചടങ്ങ്. ശോഭിതയെ സന്തോഷത്തോടെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നു. ഇരുവര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷവും സ്നേഹവും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു നാഗാര്‍ജുനയുടെ ട്വീറ്റ്.
ഇപ്പോള്‍ ഇതാ നാഗാര്‍ജുന തന്റെ മരുമകള്‍ ആകാന്‍ പോകുന്ന ശോഭിതയെ പുകഴ്ത്തുന്ന പഴയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഗൂഢചാരി എന്ന സിനിമയുടെ ലോഞ്ച് ഈവന്റില്‍ ആയിരുന്നു നാഗാര്‍ജുനയുടെ ഈ വൈറല്‍ പരാമര്‍ശം. നാഗാര്‍ജുന ശോഭിതയെയും അവളുടെ കഴിവിനെയും പ്രശംസിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ‘വളരെ നല്ല കുട്ടിയാണ്. അവള് നല്ല ഹോട്ട് ആയിരുന്നു ഈ സിനിമയില്‍’, എന്ന് പറയുകയാണ് നാഗാര്‍ജുന. റെഡ്ഡിറ്റില്‍ ആണ് ക്ലിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Nagarjuna once said this about his future Daughter in Law, Sobhita
byu/Significant-Neat-142 inBollyBlindsNGossip
താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാഗ ചൈതന്യയും നടി ശോഭിത ധൂളിപാലയും തമ്മില്‍ ഡേറ്റിംഗിലാണെന്ന് കുറെ നാളുകളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് പ്രത്യേക സ്വീകരണം തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണം നടത്തിയിരുന്നില്ല. നേരത്തെ ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നാഗ ചൈതന്യയും സമാന്തയും 2021 ല്‍ പിരിഞ്ഞിരുന്നു. ഇതിന് ശേഷമാണ് നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
STORY HIGHLIGHTS: Nagarjuna about Sobhita Dhulipala