Viral

ഒന്ന് വീണെങ്കിലെന്താ.. റീല്‍ ഹിറ്റ്!; വീഡിയോ വൈറല്‍-dancing video goes viral

റീല്‍ എടുക്കുന്നതിനിടെ യുവതി കാല്‍വഴുതി നിലത്തു വീഴുന്നതായി കാണാം

സോഷ്യല്‍ മീഡിയയില്‍ ഓരോ സമയത്തും ഓരോ റീലാണ് ട്രെന്‍ഡ്. ആഴ്ചകള്‍ പിന്നിട്ടിട്ടും ബാഡ് ന്യൂസ് എന്ന സിനിമയിലെ ഹിറ്റ് ഗാനമായ തൗബ തൗബയുടെ റീല്‍ ഇപ്പോഴും വലിയ ഹിറ്റാണ്. സിനിമയിലെ ഗാനത്തില്‍ വിക്കി കൗശല്‍ ചെയ്തിരിക്കുന്ന ഡാന്‍സ് സ്റ്റെപ്പുകള്‍ അതേപോലെ പകര്‍ത്തിയാണ് പലരും റീല്‍ ചെയ്യുന്നത്. സെലിബ്രിറ്റീസ് ഉള്‍പ്പെടെ സാധാരണക്കാര്‍ വരെ ഇതിനോടകം ഈ റീല്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞദിവസം പ്രശസ്ത ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ തൗബ തൗബ എന്ന റീലിന് നൃത്തം വച്ചു എന്ന് തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു.

ഇപ്പോള്‍ ഇതാ തൗബ തൗബ എന്ന റീലിന് നൃത്തം വെച്ച ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.തൗബ തൗബയോ യുവതിയോ ഒന്നുമല്ല അതിന് കാരണം.. റീല്‍ എടുക്കുന്നതിനിടെ യുവതി കാല്‍വഴുതി നിലത്തു വീഴുന്നതായി കാണാം. എന്നാല്‍ അതിലൊന്നും പതറാതെ തിരിച്ചു വീണ്ടും എഴുന്നേറ്റുനിന്ന് തൗബ തൗബയുടെ ഡാന്‍സ് കളിക്കുകയാണ് യുവതി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും ഷെയറും ഒക്കെയായി മുന്നോട്ടു വന്നിരിക്കുന്നത്. അവരുടെ ആത്മധൈര്യത്തെ പലരും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

ഒരു റോഡ് സൈഡില്‍ നിന്നാണ് യുവതി വീഡിയോ ചിത്രീകരിക്കുന്നത്. സൈഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതെല്ലാം വീഡിയോയില്‍ കാണാം. ചുവന്ന സാരിയും ബ്ലൗസും ഇട്ട് വളരെ എലഗന്റ് ലുക്കിലാണ് യുവതി നൃത്തം ചെയ്യുന്നത്. നിരവധി കമന്റ്‌സുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ‘റോഡിന്റെ അരികില്‍ നിന്ന് ഇത്തരം വീഡിയോകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം’ എന്നാണ് ഒരു കമന്റ്. ‘നിങ്ങളെ വണ്ടി ഇടിക്കും’ എന്നും തുടങ്ങി പലതരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്തായാലും നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്.

STORY HIGHLIGHTS:  young woman dancing video goes viral on social media

Latest News