Celebrities

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചു; വ്ളോഗര്‍ സൂരജ് പാലാക്കാരൻ അറസ്റ്റിൽ- YouTuber Sooraj Palakkaran arrested

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു

കൊച്ചി: യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് ആണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

യൂട്യൂബിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റു സമൂഹമാധ്യമങ്ങളിലും സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ് സൂരജ് പാലാക്കാരനെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. മുന്‍പ് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഒരു മാസം ജയിലില്‍ കിടന്നിട്ടുണ്ട്. കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് ഒരു ഭയവുമില്ലാതെ വീണ്ടും ഇതേ രീതിയിലുള്ള അധിക്ഷേപമെന്നും നടി ചൂണ്ടിക്കാട്ടി.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം എസിപി അന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ 2022ല്‍ പൊലീസ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.