പ്രീമിയം സിനിമ തീയേറ്ററുകളില്‍ പോയി സിനിമാ ടിക്കറ്റിനെക്കാള്‍ കൂടുതല്‍ കാശുകൊടുത്ത് പോപ്‌കോണ്‍ കഴിച്ചിട്ടുള്ളവര്‍ ആയിരിക്കും നമ്മളില്‍ പലരും. ഇങ്ങനെ കഴിക്കുന്നതില്‍ വളരെ സങ്കടം ഉള്ളവരും കാണും. എന്തെന്നാല്‍ ഷോപ്പിങ് മാളുകളിലെ പിവിആര്‍ പോലെയുള്ള തിയേറ്ററുകളില്‍ ഫുഡ് ഐറ്റംസിനും മറ്റും വലിയ ചാര്‍ജ് ആണ് ഈടാക്കാറുള്ളത്. ടിക്കറ്റ് നിരക്കിന്റെ 3 ഇരട്ടി വരെ ചിലപ്പോള്‍ പോപ്‌കോണിന് ആയെന്നുവരെ വരാം. എന്നാല്‍ ഈ കാര്യത്തില്‍ വിഷമിച്ച് ഇരിക്കുന്നവരാണെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
പിവിആറില്‍ നിന്നും 400 രൂപയ്ക്ക് 3കിലോ പോപ്‌കോണ്‍ മേടിച്ച ഒരു യുവാവിന്റെ വൈറല്‍ വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ സാര്‍ത്ഥക് സച്ച്ദേവ എന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇത്തരത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 400 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പോപ്‌കോണ്‍ ലഭിക്കും എന്ന ഓഫര്‍ ഈ യുവാവ് തിരഞ്ഞെടുക്കുകയും സിനിമ തീരുന്നതിനുള്ളില്‍ 3 കിലോ പോപ്‌കോണ്‍ കഴിക്കുകയും ചെയ്യുന്നതിന്റെ ഒരു ഡീറ്റെയില്‍ഡ് വീഡിയോയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
യുവാവും കൂടെ ഉണ്ടായിരുന്ന സുഹൃത്തും വയറ് നിറയുവോളം പോപ്‌കോണ്‍ കഴിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഒരു പരിധി കഴിയുമ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും അത് മടുക്കുന്നു.. വേറൊന്നും നോക്കിയില്ല, കൂടെ ഇരുന്നവര്‍ക്ക് എല്ലാം അവര്‍ രണ്ടുപേരും ചേര്‍ന്ന് പോപ്കോണ്‍ ഷെയര്‍ ചെയ്തു നല്‍കി. ഇന്റര്‍വെല്‍ സമയത്ത് അവര്‍ വീണ്ടും പോയി വാങ്ങി എല്ലാവര്‍ക്കും ഷെയര്‍ ചെയ്യുന്നത് കാണാം. ചിലരുടെ പാത്രങ്ങളിലേക്ക് ഈ പോപ്‌കോണുകള്‍ ഇട്ടു കൊടുക്കുന്നതും കാണാം. ഇതൊന്നുമല്ല രസം, ഈ ഇന്‍ഫ്‌ളുവന്‍സര്‍ ഒരു വലിയ സഞ്ചിയും ആയിട്ടാണ് സിനിമ കാണാന്‍ എത്തിയത്. സഞ്ചിക്കകത്ത് പോപ്‌കോണ്‍ നിറച്ചിട്ട് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
പുറത്തിറങ്ങി ഈ പോപ്കോണുകള്‍ റോഡ് അരികില്‍ നില്‍ക്കുന്നവര്‍ക്കും ഷോപ്പിംഗ് മാളുകളില്‍ പുറത്തു നില്‍ക്കുന്നവര്‍ക്കും ഇയാള്‍ കൊടുക്കുന്നുണ്ട്. എന്തായാലും വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.
‘പിവിആര്‍ ഉടമ നിങ്ങളുടെ റീല്‍ കാണുന്നു എന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കൂ’,എന്ന് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ‘ബ്രോ ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചതാണ് നിങ്ങള്‍ ചെയ്തത്’, എന്ന് മറ്റൊരാളുടെ കമന്റ്. ‘അങ്ങനെ പിവിആറിലെ അമിത വിലയുള്ള പോപ്‌കോണിനോട് നീതിപൂര്‍ത്തിയ ആദ്യത്തെ വ്യക്തി നിങ്ങളാണ്’, എന്ന് മറ്റൊരാള്‍ കുറിച്ചിരിക്കുന്നു. ‘ബ്രോ റോബിന്‍ഹുഡ് ആണ്, പണക്കാരെ കൊള്ളയടിക്കുന്നു പാവപ്പെട്ടവര്‍ക്ക് സംഭാവന നല്‍കുന്നു’, എന്നായിരുന്നു മറ്റൊരു കമന്റ്.
STORY HIGHLIGHTS: Instagram Influencer Collects 3 Kg Popcorn At PVR Cinema