Celebrities

സിനിമ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്-Actor Surya injured

ഊട്ടിയില്‍ നടന്ന ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത്

സൂര്യ 44ന്റെ ചിത്രീകരണത്തിനിടയില്‍ നടന്‍ സൂര്യയ്ക്ക് പരിക്ക്. ഊട്ടിയില്‍ നടന്ന ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 44. താരത്തിന് ചെറിയ പരിക്കാണ് പറ്റിയതെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എന്റര്‍ടെയ്ന്‍മെന്റ് സിഇഒ രാജശേഖര്‍ പാണ്ഡ്യന്‍ അറിയിച്ചു.

‘പ്രിയപ്പെട്ട ആരാധകരെ ഇത് ചെറിയ പരിക്കാണ്. ആശങ്കപ്പെടേണ്ടതില്ല. സൂര്യ അണ്ണന് കുഴപ്പമൊന്നുമില്ല,’ എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഊട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസത്തെ വിശ്രമമെടുക്കാന്‍ താരത്തോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിയമയുടെ രണ്ടാം ഷെഡ്യൂളാണ് ഊട്ടിയില്‍ പുരോഗമിക്കുന്നത്. ‘ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍.

മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും സൂര്യ 44-ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്‍വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന് ചിത്രമാണ് സൂര്യ 44.

STORY HIGHLIGHTS: Actor Surya injured during movie shooting