മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു നടനാണ് മോഹൻലാൽ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായി മോഹൻലാൽ മാറിയിട്ടുണ്ട്.. പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ അമ്മയോടുള്ള സ്നേഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. അമ്മ തനിക്ക് തരുന്ന കരുതലിനെ കുറിച്ചും ആ സ്നേഹത്തെക്കുറിച്ച് ഒക്കെ അദ്ദേഹം സംസാരിക്കുമ്പോൾ വളരെയധികം വാചാലമാകാറുണ്ടായിരുന്നു. മകനെ പറ്റി പലപ്പോഴും അമ്മ പറഞ്ഞതും രസകരമായ രീതിയിൽ ആയിരുന്നു.
ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് മോഹൻലാൽ. കൊച്ചിയിലെ വീട്ടിൽ വച്ചാണ് പിറന്നാൾ ആഘോഷം നടന്നത്. മോഹൻലാൽ അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. അതോടൊപ്പം തന്നെ അമ്മയോടുള്ള മകന്റെ സ്നേഹവും വളരെയധികം ശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ആശംസകൾ നേരുകയാണ് മോഹൻലാലിന്. വളരെ മികച്ച ഒരു പിറന്നാൾ തന്നെ ആവട്ടെ ഇതെന്നാണ് പലരും പറയുന്നത് . അമ്മയുടെ പിറന്നാൾ അതിമനോഹരമായ രീതിയിലാണ് നടൻ ആഘോഷിച്ചത് എന്നും അമ്മയോടുള്ള നടന്റെ സ്നേഹം വളരെയധികം ശ്രദ്ധ നേടുന്നു എന്നൊക്കെയാണ് പലരും പറയുന്നത്.
അതേസമയം നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് താരമിപ്പോൾ.. പൃഥ്വിരാജ് സുകുമാരൻ സംവിധായകനായ താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ എമ്പുരാൻ ഉടനെ തന്നെ റിലീസിന് എത്താൻ കാത്തിരിക്കുകയാണ്. ഒരു വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം ഉടനെ തന്നെ തീയേറ്ററുകളിൽ എത്തും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം അമ്മയ്ക്കൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രങ്ങളൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഫാൻസ് പേജുകളിൽ ശ്രദ്ധേടുകയും ചെയ്തിട്ടുണ്ട്..ഇത്രയും സ്നേഹമുള്ള ഒരു മകനെ വേറെ കിട്ടില്ല, എത്ര വലിയ നടൻ ആയാലും അമ്മയെ മറക്കില്ല, അതിന്റെ ഐശ്വര്യമുണ്ടാകും എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. ഇത്രയും വലിയ നടൻ ആയിട്ടും അമ്മയുടെ പിറന്നാൾ മറക്കാതെ അമ്മയോട് സ്നേഹം കാണിക്കുന്ന മകനെ അംഗീകരിക്കണമെന്നും ഇതാണ് അമ്മയോടുള്ള യഥാർത്ഥ സ്നേഹം എന്നും ഒക്കെ ആളുകൾ കമന്റ് ചെയ്യുന്നു.
Story Highlights ;Mohanlal Amma’s birthday