Alligator tries to eat turtle
വലിയ മൃഗങ്ങള്‍ ചെറിയ ജീവികളെ ഇരയാക്കുന്നതിന്റെ വീഡിയോകള്‍ സ്ഥിരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. വളരെയധികം കാഴ്ചക്കാരുള്ള വീഡിയോ കൂടി ആയിരിക്കും അതൊക്കെ. എന്തെന്നാല്‍ ദൈനംദിന ജീവിതത്തില്‍ എപ്പോഴും കാണാത്ത കാര്യങ്ങളാണ് ഇതൊക്കെ. പല ചാനലുകളിലും ഉള്ള ഇത്തരം കൗതുകപരമായ വീഡിയോകള്‍ നമ്മള്‍ ആകാംഷയോടെ നോക്കിയിരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ഇത്തരത്തിലുള്ള പഴയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു ചീങ്കണ്ണി ഒരു ആമയെ ഭക്ഷിക്കാന്‍ നോക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചീങ്കണ്ണിയുടെ വായ നല്ല പോലെ തുറക്കുകയും ആമയെ അതിനുള്ളിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആമയുടെ പുറം തോടിന്റെ കട്ടികൊണ്ടും മിനുസത കൊണ്ടും ആമ മുതലയുടെ വായില്‍ നിന്നും തെന്നി മാറുന്നതും വീഡിയോയില്‍ കാണാം. അവിടെ ആമയുടെ പുറംതോട് ഒരു രക്ഷാകവചമായി പ്രവര്‍ത്തിക്കുകയാണ്.
ചീങ്കണ്ണിയുടെ ആക്രോശിച്ചു കൊണ്ടുള്ള ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. വായില്‍ നിന്നും വഴുതി മാറുന്ന ആമ കഴിയുന്നത്ര വേഗം അവിടെ നിന്നും ഇഴഞ്ഞു മാറുന്നതും വീഡിയോയില്‍ കാണാം. ‘ഒരാളുടെ ജീവനുവേണ്ടി അയാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ മാക്സിമം ഇതാണ്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ച വീഡിയോയില്‍ ധാരാളം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയും എത്തിയിട്ടുണ്ട്.
STORY HIGHLIGHTS: Alligator tries to eat turtle