Celebrities

ഒരു കറുത്ത നടനോ നടിയോ സൂപ്പർസ്റ്റാറോ ഇല്ലാത്ത നാടാണ് നമ്മുടേത്; മലയാളികൾ എവിടെയാണ് വിനായകൻ ചേട്ടനെ ഉപയോ​ഗിച്ചിട്ടുള്ളത് ? vedan says

നമുക്കൊരു കറുത്ത മോഡലുണ്ടോ?

നിറത്തിന്റെ പേരിലുള്ള വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റാപ്പറായ വേടൻ എന്ന ഹിരൺദാസ്​ മുരളി.അനൂപ് മേനോനൊപ്പം അഭിമുഖത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. വേടനോട് രാഷ്ട്രീയപരമായി ഒരുപാട് മുന്നേറി നിൽക്കുന്ന സമൂഹമാണ് കേരളത്തിലേത് പറയുമ്പോഴും നമുക്ക് ഇപ്പോഴും ഒരു പാരഞ്ജിത്തോ മാരി സെൽവരാജോ വെട്രിമാരനോയില്ലല്ലോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വേടൻ. നമുക്ക് ഒരു കറുത്ത നടനുണ്ടോയെന്ന് അവതാരകനോട് തിരിച്ച് ചോദിച്ചുകൊണ്ടാണ് വേടൻ സംസാരിച്ച് തുടങ്ങുന്നത്.

നമുക്ക് ഒരു കറുത്ത നടനുണ്ട്. ഭാ​ഗ്യവശാൽ വിനായകൻ ചേട്ടനുണ്ട്. പക്ഷെ നമ്മളൊന്നും മര്യാദയ്ക്ക് വിനായകൻ ചേട്ടനെ ഉപയോ​ഗിക്കുന്നില്ല. മലയാളികൾ എവിടെയാണ് വിനായകൻ ചേട്ടനെ ഉപയോ​ഗിച്ചിട്ടുള്ളത്. കമ്മട്ടിപ്പാടത്തിൽ രാജീവ് ചേട്ടൻ ചെയ്ത് വെച്ചിട്ടുണ്ട് നല്ലൊരു സാധനം. എന്നാലും പുള്ളിക്കാരനെയൊന്നും അധികം ഉപയോ​ഗിക്കുന്നില്ല. അതുപോലെ നമുക്കൊരു കറുത്ത മോഡലുണ്ടോ?. ഒരു പോസ്റ്ററിൽ എങ്കിലും കാണാൻ പറ്റുമോ?.

അതുപോലെ ഞാൻ ദുബായിൽ പോയപ്പോൾ അവിടെ മുഴുവൻ കറുത്ത മോഡൽസാണ് എവിടെ നോക്കിയാലും. ബ്ലിങ്കസ്യയായിപ്പോയി ഞാൻ. നമ്മുടെ ഉമ്മറത്തില്ലല്ലോ. നമ്മൾ കാണുന്നത് നോർത്തിലെ ഐശ്വര്യ റായിയെയൊക്കെയാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളുമായി ഒരു ബന്ധവുമില്ല. നമ്മുടെ അമ്മയൊക്കെ എങ്ങനെയാണ് ഇരിക്കുന്നത്.

പിന്നെ നമ്മുടെ അമ്മയും പെങ്ങളുമൊക്കെ വാങ്ങി ഉപയോ​ഗിക്കുന്നത് ഈ സാധനങ്ങളല്ലേ. അപ്പോൾ അവരെപ്പോലൊരു മോഡലിനെയല്ലേ കാണിക്കേണ്ടത്. എന്റെ അനിയത്തിയൊക്കെ ഭയങ്കര സുന്ദരിയാണ്.‍ അവളെ കാണിച്ചാൽ മതി. നമ്മുടെ സ്കിൻ കളർ പോലുമല്ലാത്ത ആളുകളെയാണ് പരസ്യത്തിൽ കൊണ്ടുവന്ന് കാണിക്കുന്നത്.

ഒരു കറുത്ത നടനോ നടിയോ സൂപ്പർസ്റ്റാറോ ഇല്ലാത്ത നാടാണ് നമ്മുടേത്. സംസാരിച്ച് സംസാരിച്ച് ഇതിന്റെ കാഠിന്യം കുറയ്ക്കാനെ പറ്റു. ഫെയർ ആന്റ് ലവ്ലി അതിന്റെ പേര് മാറ്റിയത് ആളുകൾ അതിനെ കുറിച്ച് സംസാരിച്ചതുകൊണ്ടാണ്. പക്ഷെ ആ പ്രൊഡക്ട് ഇപ്പോഴും വിൽക്കുന്നത് വെളുക്കാൻ വേണ്ടി എന്ന രീതിയിലാണെന്നാണ് വേടൻ പറഞ്ഞത്. വേടന്റെ വാക്കുകളോട് അനൂപ് മേനോനും യോജിപ്പിച്ച് പ്രകടിപ്പിച്ചു.

റാങ്ക് കിട്ടാൻ കാരണം നമ്മുടെ എജ്യുക്കേഷൻ സിസ്റ്റമാണെന്ന് പറയാനുണ്ടായ കാരണവും ശേഷം അനൂപ് മേനോൻ പറഞ്ഞു. എനിക്ക് റാങ്ക് കിട്ടാൻ കാരണം ഇവിടുത്തെ എജ്യുക്കേഷൻ സിസ്റ്റം തന്നെയാണെന്നതിൽ ഒരു സംശയവുമില്ല. തലേ ദിവസം പഠിച്ച കാര്യം പിറ്റേദിവസം വന്നാൽ റാങ്ക്… അത്രയേയുള്ളു. എന്നെക്കാൾ മിടുക്കന്മാരായ എത്രയോപേർ എന്റെ ചുറ്റുമുണ്ട്. അവരെല്ലാം ബ്ലിങ്കസ്യ അടിച്ച് നിൽക്കുമ്പോൾ ഞാൻ റാങ്കും വാങ്ങി വെളിയിൽ വന്നു.

അതിന് കാരണം ഒന്നുകിൽ ഭാ​ഗ്യമായിരിക്കാം. അല്ലെങ്കിൽ പരീക്ഷ എഴുതിയ രീതി… ചിലപ്പോൾ നല്ല കയ്യക്ഷരം… ഓർമശക്തി ഒക്കെയാണ്. ഇതൊക്കെ ആ സമയമാണ്. ചിലപ്പോൾ ആ ക്ലാസിലെ ഏറ്റവും മണ്ടൻ ഞാനായിരിക്കും. നമ്മുടെ എജ്യുക്കേഷൻ സിസ്റ്റം അങ്ങനെയാണ്. അതുകൊണ്ട് ആ വിദ്യാഭ്യാസ രീതിക്ക് ഞാൻ നന്ദി പറയുന്നു. അതുകൊണ്ട് ഞാൻ ​ഗോൾഡ് മെഡലിസ്റ്റാണ് എന്നാണ് അനൂപ് മേനോൻ പറഞ്ഞത്.

content highlight: vedan says