തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസമായിരുന്നു നടന്നത്. നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുന തന്നെ ഔദ്യോഗികമായി വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവെക്കുകയായിരുന്നു. വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവച്ചിട്ടുണ്ട്. ഇതോടെ നാളുകളായുള്ള അഭ്യൂഹങ്ങളും റൂമറുകളും അവസാനിച്ചു.
സിനിമാ ലോകത്തെ പുതിയ താരജോഡിയ്ക്ക് ആശംസകളുമായി എത്തുകയാണ് താരങ്ങളും ആരാധകരും. ‘ഞങ്ങളുടെ മകന് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ 9.42 നായിരുന്നു ചടങ്ങ്. ശോഭിതയെ സന്തോഷത്തോടെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നു. ഇരുവര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷവും സ്നേഹവും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു നാഗാര്‍ജുനയുടെ ട്വീറ്റ്.
View this post on Instagram
ഇപ്പോള്‍ ഇതാ വിവാഹ നിശ്ചയത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ശോഭിത തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘നിങ്ങളും ഞാനും എങ്ങനെ കണ്ടുമുട്ടി? പ്രണയത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ ചുവന്ന ഭൂമിയും ചൊരിയുന്ന മഴയും പോലെയാണ്. വേര്‍പിരിയലിനപ്പുറം കൂടിച്ചേര്‍ന്നതാണ്.’, എന്ന ക്യാപ്ഷനോടുകൂടി ആയിരുന്നു താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
STORY HIGHLIGHTS: Sobhita Dhulipala shares new photos with Naga Chaitanya from engagement